Aeroplane, Strong Desire to Fly

*വിമാനവുമായി ബന്ധപ്പെട്ട അതിശയിപ്പിക്കുന്ന ചില വസ്തുതകൾ*

മനുഷ്യർ ഇതുവരെ നടത്തിയതിൽ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നാണ് വിമാനം എന്നത് സമ്മതിച്ചേ മതിയാകൂ. അല്ലായിരുന്നുവെങ്കിൽ ലോകത്തിന്റെ ഏത്കോണിലേക്കും എത്തിപ്പെടാനുള്ള മനുഷ്യന്റെ ഇന്നത്തെ ആഗ്രഹം സാധിക്കില്ലായിരുന്നു. 1903ലാണ് ആദ്യമായി വിമാനം കണ്ടെത്തിയത്. അതിനുള്ള എല്ലാ ക്രെഡിറ്റും അമേരിക്കക്കാരായ റൈറ്റ് ബ്രദേഴ്സിന് അവകാശപ്പെട്ടിട്ടുള്ളതാണ്.
വ്യോമയാനവുമായി ബന്ധപ്പെട്ട ,പലർക്കും അറിഞ്ഞുകൂടാത്ത രസകരമായ ചില കാര്യങ്ങളിതാ…

🛫 *ലോകത്ത് ദിവസവും 2 ലക്ഷത്തോളം വിമാനസർവീസുകൾ നടത്തുന്നുണ്ട്*

🛫 *1919ൽ സ്ഥാപിതമായിട്ടുള്ള കെഎൽഎം എന്നൊരു വിമാനക്കമ്പനിയാണ് ലോകത്തിൽ വെച്ച് ഏറ്റവും പുരാതനമായിട്ടുള്ളത്.*

🛫 *പഴക്കത്തിൽ രണ്ടാമതായിട്ടുള്ളത് 1920ൽ സ്ഥാപിക്കപ്പെട്ട Quantas എയർലൈനാണ്*

🛫 *1932ൽ ജെഹാംഗീർ രത്തൻജി ദാദാബായ് ടാറ്റ (JRD ടാറ്റ) സ്ഥാപിച്ച TATA എയർലൈനാണ് ഇന്ത്യയിൽ ഏറ്റവും പഴക്കമേറിയത്. ഇന്ത്യയിലെ ആദ്യത്തെ കോമേഴ്ഷ്യൽ എയർലൈനായിരുന്നുഇത് പിന്നീട് എയർ ഇന്ത്യയായി മാറുകയായിരുന്നു.*

🛫 *ജെഹാംഗീർ രത്തൻജി ദാദാബായ് ടാറ്റയാണ് (JRD ടാറ്റ) ഇന്ത്യൻ ഏവിയേഷന്റെ പിതാവായി അറിയപ്പടുന്ന വ്യക്തി. ഇന്ത്യയിൽ പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യത്തെ വ്യക്തിയും ഇദ്ദേഹമാണ്.*

🛫 *എയർബസ് എ380 വിമാനത്തിന്റെ വിങ് സ്പാൻ (ചിറകുകളുടെ നീളം) എന്നുപറയുന്നത് വിമാനത്തിന്റെ നീളത്തെക്കാൾ കൂടുതലാണെന്നാണ് പറയുന്നത്. 80മീറ്റർ വിങ്സ്പാനും 72.7മീറ്റർ നീളവുമാണ് A380 തിനുള്ളത്.*

🛫 *സിങ്കപ്പൂർ എയർലൈൻ ഒരു വർഷം ചിലവിഴിക്കുന്നത് വളരെ ഭാരിച്ചൊരു തുകയാണത്രെ! ഭക്ഷണത്തിനായി 700മില്ല്യൺ ഡോളറും മദ്യത്തിനായി 16മില്ല്യൺ ഡോളറുമാണത്രെ ചിലവാക്കുന്നത്.*

🛫 *മത്സ്യമുട്ടകൾ കൊണ്ട് വിശിഷ്ട ഭോജ്യങ്ങളുണ്ടാക്കാൻ ഒരു വർഷം10 ടൺ മത്സ്യമുട്ടകൾ വാങ്ങുന്ന ഒരേയൊരു വിമാനകമ്പനിയാണത്രെ ഫ്രാൻസിലെ ലുഫ്താൻസ.*

🛫 *78 ബില്ല്യൺ കിലോമീറ്ററുകളാണ് ബോയിംഗ് 747 വിമാനങ്ങൾ മൊത്തത്തിൽ സഞ്ചരിച്ചിട്ടുള്ള ദൂരം. ഇത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കും അവിടെനിന്ന് തിരിച്ചും നടത്തുന്ന 101,500ഓളം ട്രിപ്പുകൾക്ക് തുല്യമാണെന്നാണ് പറയപ്പെടുന്നത്.*

🛫 *1979ൽ ക്വാണ്ടാസ് ആണ് വിമാനത്തിൽ ബിസിനസ് ക്ലാസ് ആദ്യമായി ഉൾപ്പെടുത്തിയത്.*

🛫 *ക്വാണ്ടാസ് എ380 നടത്തുന്ന ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് അമേരിക്കയിലെ ഡാല്ലാസ് വരെയുള്ള യാത്രയാണ് ഏറ്റവും ദൈർഘ്യമേറിയതായി കണക്കാക്കുന്നത്.*

🛫 *ഒരേസമയം രണ്ട് പൈലറ്റുമാർക്കും ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ അവർക്ക് വെവ്വേറെ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.*

🛫 *വിമാനത്തിൽ പറക്കുമ്പോൾ യാത്രക്കാരുടെ നാവിലെയും മൂക്കിലെയും കാൽഭാഗത്തോളം രസമുകുളങ്ങളും മരവിക്കപ്പെടുന്നതിനാൽ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാൻ കഴിയില്ലത്രെ! അതുകൊണ്ടാണ് വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണത്തിൽ എരിവും പുളിയും കൂടുതൽ ചേർക്കുന്നത്. ക്യാബിനകത്തെ മർദ്ദം കാരണം നാക്കും മൂക്കും വരളുന്നതിനാലാണിത് സംഭവിക്കുന്നത്.*

🛫 *ഒരു കോമേഷ്യൽ വിമാനം മണിക്കൂറിൽ 800കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.*

🛫 *ഒരു വിമാനം പറക്കുന്നത് ഏകദേശം 39000 അടി ഉയരത്തിലാണ് (12 കിലോമീറ്റർ)*

🛫 *ഇത്രയും ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ സുഖകരമായ കാലാവസ്ഥയായിരിക്കുമെങ്കിലും പുറത്തു പൂജ്യത്തിനും താഴെ അതികഠിനമായ തണുപ്പ് ആയിരിക്കും (ഏകദേശം മൈനസ് 40 ഡിഗ്രി)*

🛫 *മൂന്ന് മണിക്കൂർ വിമാന യാത്ര ചെയ്യുന്നത് വഴി നമ്മുടെ ശരീരത്തിൽ നിന്നും ഒന്നരലിറ്ററോളം ജലം നഷ്ടമാകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.*

🛫 *മെർക്കുറിയെ വിമാനത്തിന്റെ ശത്രുവായിട്ടാണ് കരുതപ്പെടുന്നത്. മെർക്കുറി വിമാനനിർമാണത്തിന് ഉപയോഗിച്ച അലൂമിനിയം ഭാഗങ്ങൾക്ക് കാര്യമായ തകരാറുകൾ വരുത്തുന്നതിനാൽ വിമാനത്തിൽ മെർക്കുറി നിരോധിച്ചിട്ടുണ്ട്.*

🛫 *വിമാനഭാഗങ്ങളിൽ അധികവും നിർമിച്ചിരിക്കുന്നത് ഭാരം കുറഞ്ഞതും ബലം കൂടിയതുമായ aircraft അലുമിനിയം ഉപയോഗിച്ചാണ്.*

🛫 *വിമാനത്തിന്റെ എൻജിനുകൾ അതിന്റെ ചിറകുകളിലാണ് സ്ഥിതിചെയ്യുന്നത്*

🛫 *ഒരു സാധാരണ വിമാനത്തിലെ വയറിങ് എടുത്താൽ 240 മുതൽ 280 കിലോമീറ്റര് വരെ നീളം വരുമത്രെ*

🛫 *853 യാത്രക്കാരെ വരെ ഉൾകൊള്ളാൻ ശേഷിയുള്ള Airbus A380 ആണ് ഏറ്റവും വലിയ യാത്രാവിമാനം. Emirates ന്റെ പക്കലാണ് ഏറ്റവുമധികം A380 ഉള്ളത്*

🛫 *ഇതിന് 4 മില്യൺ പാർട്‌സ് ഉണ്ടത്രേ*

🛫 *ഏറ്റവും വലിയ വിമാനം റഷ്യയുടെ ചരക്കുവിമാനമായ Antonov AN225 ആണ്. ചിറകുകളടക്കം ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ നീളവും വീതിയും വരുമിതിന്. 6 എൻജിനുകളുള്ള ഇത് ഒരു ബഹിരാകാശവാഹനം കൊണ്ടുപോകാൻവേണ്ടി നിർമിച്ചതായിരുന്നു.*

🛫 *അമേരിക്കയിലെ അറ്റ്ലാന്റയിലുള്ള ഹാർട്സ്ഫെൽഡ്-ജാക്സൺ ഇന്റർനാഷണൽ എയർപോർടാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. ആയിരത്തിലധികം വിമാനങ്ങളാണ് ഇവിടെ ദിവസവും സർവീസ് നടത്തുന്നത്.*

🛫 *വിമാനം ലാന്റിംഗും ടേക്ക് ഓഫും ചെയ്യുന്ന വേളയിലെ പതിനൊന്ന് മിനിറ്റ് വളരെ നിർണായകമാണെന്നാണ് പറയപ്പെടുന്നത്. കൂടുതൽ അപകടങ്ങൾ ഈ അവസരത്തിൽ നടക്കാമെന്നതിനാലാണിത്.*

🛫 *വിമാനത്തിലെ എമർജൻസി എക്സിറ്റിന്റെ സ്ഥാനം അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. തീപിടിത്തതിനുള്ള സാധ്യതയുണ്ടായാൽ നിമിഷനേരത്തിൽ വിമാനം മുഴുവൻ ഒന്നടങ്കം ആളിക്കത്തിയേക്കാം.*

🛫 *ലോകത്തിലെ ഏറ്റവും ചെറിയ ജെറ്റ് വിമാനമാണ് ബിഡി-5മൈക്രോ. 14-21 അടി നീളമാണ് വിങ്സ്പാൻ. കൂടാതെ 358 പൗണ്ട് ഭാരം മാത്രമെയുള്ളൂ.*

🛫 *ലോക്ഹീഡ് എസ്ആർ-71 ബ്ലാക്ക് ബേഡാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ വിമാനം. മണിക്കൂറിൽ 2,193മൈൽ ദൂരമാണിതിന്റെ വേഗത. വേഗതയിൽ 40 വർഷത്തോളമായിട്ടുള്ള റിക്കോർഡാണ് ഈ വിമാനത്തിനുള്ളത്.*

🛫 *ഒരു ബിഎംഡബ്ല്യൂ കാറിന്റെയത്രയും വിലയുണ്ടത്രെ ബോയിംഗ് 747-400വിമാനത്തിന്റെ കോക്പിറ്റിലുള്ള വിന്റ് സ്ക്രീനിന്.*

🛫 *ലോക ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമേ ഇതുവരെ വിമാന യാത്ര നടത്തിയിട്ടുള്ളൂവെന്നാണ് പറയപ്പെടുന്നത്.*

🛫 *വിമാനത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം അതിനുള്ളിലുള്ള ബ്ലാക്ക് ബോക്സിൽ രേഖപ്പെടുത്തപ്പെടും എന്നതിനാലാണ് വിമാനങ്ങൾ കാണാതാവുകയോ കത്തിയമരുകയോ ചെയ്യുമ്പോൾ സാധാരണയായി ബ്ലാക്ക് ബോക്സ് അന്വേഷിക്കുന്നത്. എന്നാലിത് ഓറഞ്ച് നിറത്തിലുള്ളതാണ്.പെട്ടന്ന് കണ്ണിൽപെടാനാണ് ഈ നിറം നൽകിയിരിക്കുന്നത്*

©©©courtesy – Renjith Krishnan