ജ്ഞാനത്തിന്റെ വഴി- ഇതിഹാസ സങ്കല്പങ്ങൾ _ Swamy Niramalaananda giri Maharaj

🌈🌈🌧🌧⛈🎋🌅 ആർഷജ്ഞാനം🌅

🕉 ഇതിഹാസ സങ്കല്പങ്ങൾ

ജ്ഞാനത്തിന്റെ വഴി.

( സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)
🌲❣🌲❣🌲❣🌲❣🌲❣🌲

ഹിമാലയത്തിന്റെ ഉയരങ്ങളിൽ കൈലാസാചലത്തിൽ സമാധിസ്ഥനായ പരമേശ്വരനെ കണ്ട് പാർവതി ചോദിയ്ക്കുന്നു:- *ദേവാ.. ദേവദേവ.... എന്താണ് ലോകതത്ത്വം?* *ഉത്തമേ -: അതാണ് രാമതത്ത്വം*🙏

🕉🕉🕉 *ഭാരതീയ ചിന്തയിൽ രണ്ട് പ്രശസ്തങ്ങളായ ഇതിഹാസങ്ങളാണ് മഹാഭാരതവും രാമായണവും. ഇതിഹാസം എന്ന പദത്തിനുതന്നെ ചരിത്രം എന്നാണ് അർത്ഥം. രാമായണമാണ് ഏറ്റവും പ്രാചീനമായി എണ്ണപ്പെട്ടു പോരുന്നത്. വാല്മീകി രാമായണമാണ് അറിയപ്പെടുന്ന ആദ്യകാവ്യമായി നാം എണ്ണിപോരുന്നത്. അതിനു മുമ്പ് നാരദരാമായണം എന്നൊന്നുണ്ട്. അതിന് ഉപോല്ബലമായ കഥ ഋഗ്വേദത്തിലുണ്ട്. ഋഗ്വേദത്തിലെ ഒരു സൂക്തത്തെ അവലംഭമാക്കി, ആ സൂക്തത്തിന് അനുബന്ധമായി വരാവുന്ന അഹല്യാസൂക്താതികളെയെല്ലാം അവലംബമാക്കി , പ്രസിദ്ധമായ ഒരു ഇതിഹാസ രചനയ്ക്ക് വാല്മീകി ഒരുങ്ങി എന്ന് കരുതുന്ന ഔത്തരാഹന്മാരായ ആചാര്യന്മാരുണ്ട്.* *എന്നാൽ ഭൂമിയിലെ ഏറ്റവും ഉത്തമനായൊരു മനുഷ്യന്റെ ചരിത്രം തേടിപോകേണ്ടിവന്ന വാല്മീകി തന്റെ ആശ്രമവാടിയിൽ പൂർണ്ണഗർഭിണിയായിരിയ്ക്കെ രാമനാൽ ഉപേക്ഷിയ്ക്കപ്പെട്ട് നിലകൊള്ളുന്ന സീതയെകണ്ട് ആദ്യശ്ലോകം രചിച്ചുവെന്നും*

“മാ നിഷാദ പ്രതിഷ്ഠാം ത്വാ
മഗമശാശ്വതീസമാ യത് ക്രൗഞ്ചമിഥുനാദേകംമവദീ കാമമോഹിതം “

എന്ന ശ്ലോകം രചിച്ചുവെന്നും അതിൽ കാമമോഹിതനായ കാട്ടാളൻ ജനാപവാദമാണെന്നും അതിലെ ക്രൗഞ്ചമിധുനങ്ങൾ സീതാരാമന്മാരാണെന്നുമൊക്കെ അഭിപ്രായമുള്ളവരും ഇല്ലാതില്ല. ദേശമംഗലത്ത് രാമവാര്യരും മറ്റും ഈ അഭിപ്രായക്കാരുമാണ്. അല്ലാതെ ഏതോ ഒരു വേടൻ ഒരു പക്ഷിയെ അമ്പെയ്തതു കൊണ്ട് കാട്ടാളനായി നടന്ന് പുറ്റിനകത്തെ രസതന്ത്രവിദ്യകൊണ്ട് കവിയായിതീർന്ന വാല്മീകിയ്ക്ക് ഒരു വേടനെ ശപിയ്ക്കാൻ തോന്നുകയില്ല എന്നുള്ളതാണ് ഇതിന് ഉപോല്ബലകമായ ചിന്ത. *അത്തരം ചിന്തയ്ക്കാണ് പിന്നീട് പ്രാധാന്യം കിട്ടിയത്. മനുഷ്യമനസുകൾ അതിന്റെ ഗതീയതയിൽ പലപ്പോഴും ഋണാല്മകമായി സഞ്ചരിയ്ക്കുന്നു എന്നുള്ളതിന് തെളിവുകൂടിയാണത്. എന്നാൽ വാല്മീകയേപോലൊരു ഋഷി താൻതന്നെ കാട്ടാളനായിരുന്ന് പിടിച്ചുപറിച്ചു ജീവിച്ചിട്ട് സപ്തർഷികളിൽനിന്ന് കിട്ടിയ ഒരു ഉപദേശംകൊണ്ട് പൂർണ്ണപ്രഞ്ജനായിതീർന്ന ആ ഋഷി, ഒരു വേടനെ വെറുതെ ശപിയ്ക്കുമോ? അതും ശാപമോ?... നിനക്ക് ആയുസ്സുണ്ടാകാതെ പോകട്ടെയെന്ന്! ദുഷ്ടമായൊരു ജീവിതം നയിയ്ക്കുന്ന ലോകത്ത് അജ്ഞാനത്തിലാണ്ടുകിടക്കുന്ന ഒരു വേടനെ സംബന്ധിച്ചിടത്തോളം ഈ മാനവ ജീവിതം ആയുസ്സ് നേരത്തെതീർന്ന് മൃത്യുവിലേയ്ക്ക് വീഴുന്നത് എങ്ങനെയാണ് ശാപമായി തീരുക?!.* *വളരെ ഉന്നതനായ ഒരു ഋഷി ഉന്നതനായ ആധ്യാന്മിക തലത്തിൽ നില്ക്കുന്ന ഒരാളെ ശപിച്ച് പൂർണ്ണപ്രജ്ഞനാകുന്നതിനുമുൻപ് ശരീരം വെടിയാൻ ഒരുക്കിയെങ്കിൽ അത് ശാപമായെടുക്കാം. അജ്ഞാനിയായൊരു വേടന്റെമേൽ തന്റെ ശരീരം വെടിയാനുള്ള ശാപവാക്കിൽനിന്ന് അത് ശപമാകുന്നുവെന്നെടുക്കുന്നതുപോലും ജ്ഞാനപരമായ അറിവിൽ ശരിയല്ല.* *ഇങ്ങനെയൊരു തലം ചിന്തിച്ചുനോക്കിയാൽ വാല്മീകിയെപോലൊരു ഋഷി ഒരു വേടൻ പക്ഷിയെ അമ്പെയ്തു എന്നുപറഞ്ഞ് ശപിയ്ക്കാൻ ഇടയുണ്ടാവില്ല. എന്നാൽ കാവ്യമുണ്ടാകുന്നത് ശോകത്തിൽനിന്നാണെന്ന ആനന്ദവർദ്ധനാധികളുടെ ചിന്തകളെ അവലംബിച്ചുകൊണ്ടുനോക്കിയാൽ ഈ ആദ്യശ്ലോകം യാർത്ഥത്തില് രാമനും സീതയുമാകുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്ന് പതിച്ചിരിയ്ക്കുന്നു. പതിച്ചിരിയ്ക്കുന്നത് രാമനാണ്. പതിച്ചതൊരു കൊട്ടാരത്തിലേയ്ക്കാണ്. ഭോഗലാലസതയുടെ ഈറ്റില്ലമായ കൊട്ടാരത്തില് നിലകൊള്ളുന്നതിനുവേണ്ടി രാമൻ സീതയെ വനത്തിലുപേക്ഷിച്ചിരിയ്ക്കുന്നു. സീതയാകട്ടെ വാല്മീകി ആശ്രമവാടിയിലാണെത്തിയിരിയ്ക്കുന്നത്. എക്കാലത്തേയും ഭാരതീയ ചിന്തയിൽ ആശ്രമം ത്യാഗോജ്ജ്വലവും ഉയർന്നതുമാണ്. നാം ഇന്നുകാണുന്ന സംന്യാസിമാരുടെ കൊട്ടാരകെട്ടുകൾ പോലെയുള്ള സങ്കല്പങ്ങള് നിലനില്ക്കുന്ന ആശ്രമങ്ങളെയല്ല നാം ഇവിടെ പരാമർശിയ്ക്കുന്നത്. കൊട്ടപുല്ലുകൾകൊണ്ടും ശുഷ്ക്കപത്രൗഘങ്ങൾകൊണ്ടും കെട്ടിമേഞ്ഞ ആ പൗരാണികമായ പാഴ് കുടിലുകളിൽനിന്നാണ് അറിവിന്റെ എല്ലാ തലങ്ങളും രൂപാന്തരപെട്ടുവന്നിട്ടുള്ളത്.* *സ്വയം നിർമ്മിതമായൊരു ദാരിദ്രത്തിന്റെയും സ്വയം നിർമ്മിച്ചെടുത്ത ഒരു അച്ചടക്കത്തിന്റെയും സ്വയം ഇന്ദ്രിയങ്ങളെ ഉപസംഹിരിച്ചകത്തേയ്ക്കാക്കിയതിന്റെയും ആന്തരികമായ തഥ്യയിൽ ദൃക്കിനെ മാത്രം അവലംബിച്ചുകൊണ്ട് കണ്ടെത്തിയ മഹാസത്യങ്ങളുടെ ഉറവിടമായ ആശ്രമവാടിയിലേയ്ക്ക് ഒരു അമ്മ പൂർണ്ണഗർഭിണിയായി എത്തിചേരുക. പകരം ഭർത്താവ് ഭോഗലാലസതയുടെ ഈറ്റില്ലമായ ദൃശ്യവ്യന്യാസങ്ങളുടെ കേന്ദ്രഭൂമിയായ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും പുരോഗതികളുടെയും പരിഷ്ക്കാരങ്ങളുടെയും രംഗവേദിയായ കൊട്ടാരത്തിലേയ്ക്ക് പതിയ്ക്കുക. ഇതിനെയൊരു ഋഷി ശുദ്ധമായ പതനമായികാണുന്നുവെങ്കിൽ അവിടെ വേടനാകുന്ന മനുഷ്യാപവാദം ഏല്പ്പിച്ച അമ്പുകളിൽപെട്ട് തന്റെ സഹധർമ്മിണിയുടെ ആന്തരികതലം മനസിലാക്കാനാവാതെ ജനങ്ങൾക്ക് മുന്പിൽ ഉന്നതനായ ഒരു രാജാവ് എന്നനിലയിൽ പ്രവർത്തിയ്ക്കുവാൻ ബാദ്ധ്യസ്ഥനാണെന്ന് സ്വയം*

തീരുമാനിച്ച് തന്റെ ധർമ്മപത്നിയെ പൂർണ്ണഗർഭിണിയായിരിയ്ക്കെ വനത്തിലുപേക്ഷിയ്ക്കുന്ന രാമന്റെ പതനം, അതായിരിയ്ക്കണം വാല്മീകയുടെ ഇതിവൃത്തമെന്ന് ദേശമംഗലത്ത് രാമവാര്യരുടേയും മറ്റും ചിന്ത തീരെ തള്ളികളയാവതല്ല. *ഏതായാലും അവിടെ ഈ ജനാപവാദമാകുന്ന കാട്ടാളന് ആയുസുണ്ടാവില്ല. ഞാൻ അചിരേണ സീതാരാമന്മാരെ യോജിപ്പിയ്ക്കുമെന്ന പ്രതിജ്ഞയും അതിലുണ്ട്. ഈ തരത്തില് രാമയണത്തെ പലരും ഔത്തരാഹന്മാരും ദക്ഷിണാധ്യന്മാരുമായ പലരും വ്യാഖ്യാനിച്ചിട്ടുമുണ്ട്. പക്ഷേ ഇതിൽനിന്നെല്ലാം ഉജ്ജ്വലമായ ഒരു തലം രാമായണത്തിന്റെ പന്ഥാവിലുണ്ട്. അത് രാമായണം ആരംഭിയ്ക്കുന്നത് ഒരു ഫ്ലാഷ് ബായ്ക്കിലാണ്. അത് അദ്ധ്യാത്മരാമായണത്തിലാണ് . വാല്മീകി രാമായണത്തിലല്ല. രണ്ടും പ്രകടമായ വ്യത്യാസമുള്ളകൃതികളാണ്. വാല്മീകി രാമായണത്തിൽനിന്ന് ആ കൃതിയിലെ തഥ്യകളെ ഉൾകൊണ്ടുകൊണ്ട് വളരെ വ്യത്യസ്ഥമായൊരു കൃതിയാണ് അദ്ധ്യാന്മരാമായണത്തിൽ നാം കാണുക. വാല്മീകിരാമായണത്തിലെ രാമനേയും സീതയേയും നോക്കിയാൽ സീതായനമായണ് വാല്മീകി എഴുതിയതെന്ന് പറയാൻ വലിയദൂരം വേണ്ടാ. കാരണം ഏറ്റവും ഒടുവിൽ നാം കാണുന്നത് സീതയെ കൂട്ടികൊണ്ടുവന്ന് വീണ്ടും ഒരു അഗ്നിപ്രവേശനത്തിന് പറയുമ്പോൾ വാല്മീകി തന്റെ തപസിനെ വസിഷ്ഠന്റെ മുന്നിൽ പന്തയത്തിന് വെയ്ക്കുന്നതായാണ് നാം കാണുന്നത്. സീതാ പരിശുദ്ധിയ്ക്ക് വേണ്ടി.* *ഇവിടെ യഥാർത്ഥത്തില് രാമനും സീതയും എന്നതിനെക്കാളേറെ കൊട്ടാരത്തിന്റെ ഭോഗലാലസതയോട് ചേർന്നുനിന്ന കുലഗുരുവായൊരു വസിഷ്ഠന്റെ തപസ്സും, ജന്മംകൊണ്ട് തന്റെ ജീവിതം ക്രമരുദ്ധമായി തീർന്ന് കാട്ടാളനായി ജീവിച്ച് സപ്തർഷികളിൽനിന്ന് ചിന്തകളുൾകൊണ്ട് തന്റെ ആ ഭോഗലാലസതയോടുകൂടിയ ജീവിതത്തെ മുഴുവൻ വലിച്ചെറിഞ്ഞ് വനാന്തരത്തിലെ ഏകാന്തതയിൽ തപസ്വാദ്ധ്യായനിരതനായിതീർന്ന് വളർന്ന ഒരു വാല്മീകീമഹർഷി. രണ്ട് ലോകമാണ്. ഇങ്ങനെയുള്ള രണ്ട് ഋഷിമാർ അവർ എത്തിചേരുന്നു ഒരിടത്ത്. സീതയേയും രാമനേയും കാരണമാക്കി. സീതാ പരിശുദ്ധിയ്ക്ക് വേണ്ടി വാല്മീകി പ്രതിജ്ഞചെയ്യുകയും ചെയ്യുന്നു. സീതയാകട്ടെ രാമന്റെ പട്ടമഹർഷിയായി ഇരിയ്ക്കാൻ ഒരുങ്ങാതെ രാമനും പുരോഹിതനും കുലഗുരുവും അയോദ്ധ്യാനിവാസികളും തന്നിലേല്പ്പിച്ച കളങ്കം തന്റെ ഗർഭസ്ഥശിശുവായിരുന്നുവെങ്കിൽ ആ ശിശുവിനെ തന്നെ അയോദ്ധ്യയുടെ സിംഹാസനത്തിലേല്പിച്ച് രാമന്റെ പുത്രനാണെന്ന് ഉറപ്പാക്കി രാമരാജ്യത്തിന്റെ ഭോഗങ്ങളൊന്നും ഏറ്റുവാങ്ങാൻ തയ്യാറാകാതെ അന്തർധാനം ചെയ്തു. സീത എവിടെ അന്തർധാനം ചെയ്യുന്നുവോ അവിടെ മനുഷ്യമനസുകളിൽ സീത ഉദയം കൊള്ളുന്നു. കാവ്യകേളിയുടെ ഈ സന്ദർഭം നാം പലപ്പോഴും കാണാതെ പോകുന്നു.* *രമാൻ പിന്നെയും മുന്നോട്ട് ജീവിച്ചിരിയ്ക്കുന്നുണ്ട്. രാമന്റെ രാജ്യം ഭരിയ്ക്കുന്നത് പിന്നീട് സീതയുടെ പുത്രനാണ്. സീതയുടെ പുത്രൻ രാമന്റേതല്ല എന്ന കളങ്കമായിരുന്നു ജനങ്ങൾ സീതയുടെമേൽ ഏല്പിച്ചത്. ആ കളങ്കത്തിന് നിശബ്ദമായി മറുപടി പറഞ്ഞ്,ഒരു സമരം നടത്താതെ, ഒച്ചയുണ്ടാക്കാതെ, യാതൊരു വിധത്തിലുള്ള ബഹളങ്ങൾക്കും നില്ക്കാതെ! താൻ തന്നെ ഒരു രാജ്യത്തിലെ വലിയൊരു രാജാവിന്റെ പുത്രിയാണെന്നിരിയ്ക്കെ അവിടുന്ന് ആളുകളെ കൊണ്ടുവന്നൊരു യുദ്ധം നടത്താതെ , ഭർത്താവിനെതിരെ ഒരു വാക്കുപോലും ഉരിയാടാതെ , തന്റെ ഭർത്താവ് തന്റെ അന്തരംഗത്തിലാണെന്നും തന്റെ അന്തരംഗത്തിലെ രാമൻ പൂർണ്ണപരിശുദ്ധനാണെന്നും തിരിച്ചറിയുമ്പോൾ അവിടെ ദൃക്കിനാണ് പ്രാധാന്യം.* *സീതയുടെ ദൃശ്യമായരാമന് സീത പ്രാധാന്യം കൊടുത്തില്ല. രാമന്റെ ദൃശ്യമായ സീതയ്ക്കും അയോദ്ധ്യയ്ക്ക് ദൃശ്യമായ സീതയ്ക്കും, രാമന്റെ പത്നി എന്നനിലയിൽ നിലകൊണ്ട സീതയ്ക്ക് രാമനും പരിവാരങ്ങളും പ്രാധാന്യം കൊടുക്കുകയും ചെയ്തു.കൊട്ടാരത്തിന്റെ അന്ത:സത്തകൾ വളർന്നുവരുന്ന ഇതിവൃത്തങ്ങളിൽ ദൃശ്യത്തിനുള്ള അമിതപ്രാധാന്യം ,അതിനെ നിഷേധിയ്ക്കുന്ന സീതയുടെ പരിശുദ്ധി. ഈ വാല്മീകിയുടെ ഇതിവൃത്തത്തെ അവലംബിച്ചുകൊണ്ടാവണം പ്രസിദ്ധമായ അദ്ധ്യാത്മരാമായണം രൂപംകൊണ്ടത്.* *അതിന്റെ തുടക്കത്തിലൊരു ഫ്ലാഷ്ബായ്ക്കുമുണ്ട്. "ഹിമാലയത്തിന്റെ ഉയരങ്ങളിൽ കൈലാസാചലത്തിൽ സമാധിസ്ഥനായ പരമേശ്വരനെ കണ്ടു പാർവതി ചോദിച്ചു.. ദേവ.. ദേവദേവ... എന്താണ് ലോകതത്ത്വം ? ഉത്തമേ അതാണ് രാമതത്ത്വം." അദ്ധ്യാന്മരാമായണത്തിൽ ഒരു തത്ത്വമാണ് രാമൻ. ആ രാമതത്ത്വത്തെ പറയാൻ രാമരാവണയുദ്ധം കഴിഞ്ഞ് രാമാഭിഷേകത്തിന്റെ ഇതിവൃത്തത്തിലാണ് അദ്ധ്യാന്മരാമയണം തുടങ്ങുന്നത്.* *ഇന്ന് നാം സിനമകളിലൊക്കെ കാണുന്നതിനേക്കാൾ ഉജ്ജ്വലമായൊരു ഫ്ലാഷ്ബായ്ക്കാണ് രാമയണത്തിൽ നാം കാണുന്നത്. പാർവതിയെ പരമേശ്വരൻ ഓർമ്മപെടുത്തുന്നത് രാമരാവണയുദ്ധം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് ആഞ്ജനേയൻ പിരിയാതെ നില്ക്കുമ്പോൾ ആഞ്ജനേയന് രാമൻ സീതയോട് ഉപദേശംകൊടുക്കാൻ പറയുകയാണ്. സീത രാമായണാരംഭത്തിൽ തന്നെ പറയുന്നു - ഹേ.. ആഞ്ജനേയ നീ വിചാരിയ്ക്കുന്നുണ്ടാവും ഭൂമിയിൽ ദിനകരവംശത്തിൽ അയോദ്ധ്യയിൽ ദശരഥന്റെ പുത്രനായി രാമൻ പിറന്നുവെന്ന്. രാമായണകഥ ആദ്യാവസാനം സീതപറഞ്ഞു നിഷേധിച്ചു. ഈ രാമൻ ഇതൊന്നുമല്ല. ഇയാൾ കർത്താവുമല്ല, ഭോക്താവുമല്ല. സത്താമാത്രനിവൻ. ഞാൻ എന്റെ തത്ത്വം പറയാം.ഞാനാണ് മായ. എന്നെ സംസൃതിയെന്നും വിദ്വാന്മാർ പറയും. ഇവന്റെ സന്നിധിമാത്രം കൊണ്ട് ഞാനാണ് ഇവ സൃഷ്ടിയ്ക്കുന്നത്. തൽസാന്നിധ്യം കൊണ്ട് എന്നാൽ സൃഷ്ടമാം അവയെല്ലാം, തൽ സ്വരൂപത്തിങ്കിലാക്കീടുന്നു "മൂഢജനം", ഇതാണ് പഴയ പാഠം.* *ഇന്നുള്ള രാമായണങ്ങളിൽ തൽസ്വരൂപത്തിങ്കലാക്കീടുന്നു ബുധജനമെന്ന് തെറ്റി എഴുതിയിട്ടുമുണ്ട്. അത് വായിച്ചാണ് ആളുകൾ അബദ്ധത്തിൽ ചാടുന്നത്.*

ഞാൻ മായയാണ് ,അവിദ്യയാണ് ഈ കാണായലോകം, രാമനിതല്ല.ഈ തത്ത്വം പറഞ്ഞുകൊടുത്തുകഴിഞ്ഞാണ് രാമായണത്തിൽ രാമൻ ആഞ്ജനേയന് രാമഹൃദയം ഉപദേശിയ്ക്കുന്നത്.( രാമായണത്തിന്റെ ഈ ഒരു വഴി കിട്ടില്ലെങ്കിൽ മൊത്തം രാമായണം മാറി)

രാമായണം ചരിത്രമായി, രാമായണം ജീവചരിത്രമായി , രാമന്റെ സ്ഥലങ്ങൾ തേടിപോകലായി, സംഘർഷങ്ങളായി , യുദ്ധമായി ഒരുപാട് കോലാഹലങ്ങളായി. രാമൻ എവിടെയാണ് ഇരിയ്ക്കുന്നതെന്ന് വാല്മീകിതന്നെ വാല്മീകിരാമായണത്തിൽ പറയുന്നതിനേക്കാൾ മനോഹരമായി ആദ്ധ്യാത്മരാമായണത്തില് പറയുന്നുമുണ്ട്. അത് ആദ്ധ്യാത്മരാമായണകാരൻ വാല്മീകീയാശ്രമത്തിലേയ്ക്ക് രാമനും സീതയും കടന്നുചെല്ലുമ്പോൾ രാമൻ എങ്ങനെയുള്ളടത്താണ് ഇരിയ്ക്കുന്നതെന്ന് പറയുന്നുണ്ട്. ആരാണോ സമലോഷ്ഠാശ്മകാഞ്ചനന്മാരായി സന്മതികളായി ഇരിയ്ക്കുന്നത് അവരുടെ ഹൃദയമാണ് രാമനിരിയ്ക്കുന്ന മന്ദിരം. രാമൻ സീതയോടുകൂടി ഇരിയ്ക്കാനൊരു സ്ഥലം വാല്മീകിയോടെ ചോദിയ്ക്കുമ്പോൾ വാല്മീകി രാമനോട് നേരിട്ട് പറയുന്നതാണ് . രാമാ..സമലോഷ്ഠാശ്മകാഞ്ചനന്മാരുമായി സന്മതികളുമായി ഇരിയ്ക്കുന്ന ഉത്തമന്മാരായ മുനിമാരുടെ മാനസമാണ് നിനക്ക് സുഖവാസായമന്ദിരം. സത്യം കണ്ടറിഞ്ഞവരായി ആരുണ്ടോ അവരുടെ ഹൃദയമാണ് നിന്റെ മന്ദിരം . ധർമ്മം വെടിയാത്തവരുടെ മനസ്സാണ് നിന്റെ മന്ദിരം. ഇങ്ങനെ വളരെ വ്യക്തതയോടുകൂടി വാല്മീകിതന്നെ രാമന്റെ മന്ദിരം ചൂണ്ടികാണിയ്ക്കുന്നുണ്ട്.

( ശരിയ്ക്കുമൊരു ആന്തരികശുദ്ധിയ്ക്ക് വേണ്ടിയിട്ടാണ് രാമായണം വായ്ക്കേണ്ടത്) അല്ലാതെ വരുമ്പോൾ പുറത്ത് രാമവിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കാമെന്നല്ലാതെ ഈ ഹൃദയമില്ലാത്തവർ എവിടെയൊക്കെയുണ്ടോ അവിടെ രാമനില്ല. കാമമേ ഉള്ളൂ. രാമനിരിയ്ക്കുന്നത് ഹൃദയങ്ങളിലാണ്. ഉത്തമന്മാരുടെ ഹൃദയങ്ങളിലാണ്. സീതയുടെ ഹൃദയത്തിൽ രാമനുണ്ട്. അതുകൊണ്ടാണ് പുറത്തുകാണുന്ന രാമന്റെ മിഴിവിനേക്കാൾ സീതാരാമന് മിഴിവ് കൂടിയത്. രാമായണത്തിന് വളരെ ഉദാരമായ ഒരു ശാസ്ത്രസത്യമുണ്ട്. മനുഷ്യന്റെ ചരിത്രമാണ് എന്ന് നാം ആദ്യം പറഞ്ഞു. ആ ചരിത്രത്തിൽ ഒരുവന്റെ ജാഗ്രത്തും ഒരുവന്റെ സ്വപ്നവും ഒരുവന്റെ സുഷുപ്തിയും ഒരുവന്റെ നാലാമത്തെ അവസ്ഥയെന്ന് വിളിയ്ക്കാവുന്ന തുരീയവുമുണ്ട്. ജാഗ്രത്ത് എന്ന് പറയുന്നത് ഞാൻ സ്ഥൂലവിഷയങ്ങളെ അനുഭവിയ്ക്കുന്ന , എന്റെ സ്ഥുലേന്ദ്രിയങ്ങൾ സജീവമായ വിശ്വൻ എന്ന അധിദേവന്റെ ലോകമാണ്. ഞാൻ സൂഷ്മമായ വിഷയങ്ങളെ അനുഭവിയ്ക്കുന്ന എന്റെ ഇന്ദ്രിയങ്ങൾ ഉപസംഹൃദങ്ങളായി കഴിഞ്ഞ് മനസ്സ് തന്നെ വിഷയങ്ങളായിതീർന്ന് വിഷയങ്ങൾ മനസ്സ് തന്നെയുണ്ടാക്കി മനസ്സ് തന്നെ അനുഭവിയ്ക്കുന്ന അവസ്ഥയിലുള്ളത് സ്വപ്നമാണ്. അവിടെ അധിദേവൻ തൈജസനാണ്. അതുപോലെതന്നെ ഞാൻ സ്വപ്നങ്ങളില്ലാതെ ആഗ്രഹങ്ങളില്ലാതെ ഉറങ്ങുന്ന ഗാഢമായ സുഷുപ്തിയിലാണ് എന്റെ പ്രജ്ഞാനം ഘനീഭവിച്ചിരിയ്ക്കുന്നത്. ഇത് പ്രാജ്ഞന്റെ ലോകമാണ്. *രാമൻ വിശ്വനും, ലക്ഷമണൻ തൈജസനും, ഭരതൻ പ്രാജ്ഞനും , ശത്രുഘ്നൻ തുരീയനും എന്ന് കണക്കാക്കാവുന്ന ദശരഥനാകുന്ന ശരീരത്തിൽ പത്ത് ഇന്ദ്രിയങ്ങൾ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും രഥമെന്നപോലെ പ്രവർത്തിയ്ക്കുന്ന , ആ ദശരഥനാകുന്ന ശരീരത്തിൽ ജഞാനശക്തിയും ഇച്ഛാശക്തിയും കർമ്മശക്തിയുമാകുന്ന* *( ക്രിയാശക്തിയുമാകുന്ന)* *ഇച്ഛാശക്തിയാകുന്ന കൗസല്ല്യ , ക്രിയാശക്തിയാകുന്ന കൈകേകി, ജ്ഞാനശക്തിയാകുന്ന സുമിത്ര,* *ഈ സമീപനത്തിലാണ് രാമായണം. അതുകൊണ്ടാണ് ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും ചേർന്നാണ് വ്യക്തിയുടെയും സമഷ്ടിയുടെയും ചരിത്രം. ഏതൊരു ചരിത്രമെഴുതുമ്പോഴും ഇത് മൂന്നും ചേർത്ത് എഴുതുന്നുവെങ്കിൽ അത് വ്യക്തിയുടെ ചരിത്രവുമാണ്,സമാജത്തിന്റെ ചരിത്രവുമാണ്. ഇതിഹാസങ്ങളതുകൊണ്ട് ചരിത്രകൃതികളാണ്.*

എന്നാൽ നാം വായിക്കുന്ന ജീവചരിത്രഗ്രന്ഥങ്ങളും ആത്മകഥകളും ചരിത്രമല്ല. കാരണം അവയിൽ വ്യക്തിയുടെ ജാഗ്രത്തിൽനിന്ന് അവന്റെ അഹം ബുദ്ധിയ്ക്ക് കേടുപറ്റാത്തത് തെരഞ്ഞെടുത്ത് എഴുതുന്നുവ മാത്രമാണ് അവരെഴുതുന്ന ആത്മകഥ. ഇതുവരെ എഴുതപ്പെട്ടതെല്ലാം അങ്ങനെ തന്നെയാണ്. ചില ആളുകൾ അതിന്റെയിടയിൽ താൻ സത്യസന്ധനാണെന്ന് കാണിയ്ക്കാൻ ഇല്ലാത്ത ചില കാര്യങ്ങൾ ഭാവനയിൽ ചേർത്തുവെച്ച് താൻ അങ്ങനെയൊന്ന് മോഷ്ടിച്ചിട്ടുണ്ട് എന്നൊക്കെ എഴുതുമ്പോൾ ജനങ്ങൾക്ക് വിശ്വാസംകൂടിയെന്ന് വരാം. അവിടെയും സ്വപ്നങ്ങളില്ല. മറ്റൊരാളിന്റെ ചരിത്രമെഴുതുമ്പോൾ ഞാൻ എന്റെ ജാതിയ്ക്ക് ,എന്റെ മതത്തിന്, എന്റെ വർഗ്ഗത്തിന്, എന്റെ വർണ്ണത്തിന് അനുഗുണമായി അതിനെ എങ്ങനെ ഉപയോഗിയ്ക്കാമെന്ന് നോക്കിയാണ് ആ ചരിത്രം രചിയ്ക്കുന്നത്. അവിടെയും വ്യക്തിയുടെയോ സമാജത്തിന്റെയോ ജാഗ്രത് സ്വപ്ന സുഷുപ്തികളില്ല.

( അപ്പോൾ ഇത്തരമൊരു കാഴ്ചപാടിൽ സമീപിയ്ക്കുകയാണെങ്കിൽ നമ്മുടെ ആത്മകഥകളും ജീവചരിത്രങ്ങളുമൊക്കെ.. ഫേക്കാണ്. അവ ജനങ്ങൾക്ക് ഉപദ്രവകരമാണ്. കാരണം മഹാപുരുഷന്മാർ എന്ന് ഓരോ വീക്ഷണകോണിൽ കൊട്ടിഘോഷിയ്ക്കുന്നവരുടെ ചരിത്രം ചെറുപ്പകാലത്തുവായിയ്ക്കുമ്പോൾ തന്റെ ജീവൻ ഏതൊരു പ്രാരാബ്ദ്ധത്തിനുവേണ്ടി ജാഗ്രത് സ്വപ്ന സുഷുപ്തികളോടുകൂടി വന്നിരിയ്ക്കുന്നുവോ അതിലേകൂടെ ജീവിയ്ക്കാൻ അനുവദിയ്ക്കാത്ത അച്ഛനമ്മമാരും അതിലേകൂടെ ജീവിയ്ക്കുന്നതിന് അനുവദിയ്ക്കാത്ത വിദ്യാഭ്യാസവിചക്ഷണന്മാരും ആ വഴിയിൽ സഞ്ചരിയ്ക്കുവാൻ പ്രാകൃതികമായി എന്നെ വിടാത്ത ചുറ്റുപാടുകളും അതിൽ സങ്കീർണ്ണമായ തരത്തിൽ എന്റെ പേശികൾ വലിഞ്ഞ് മുറുകുമാറ് ഞാൻ തന്നെ ഉണ്ടാക്കുന്ന നിയമ ഗർത്തങ്ങളും തികഞ്ഞ ഒരു ജീവിതം തിരഞ്ഞെടുക്കുമ്പോൾ നിശ്ചയമായും ഒരുവന്റെ ജീവിതത്തെ മാനസികസഘർഷങ്ങളുടേയും രോഗങ്ങളുടേയും വഴിയിൽ കൊണ്ടുപോകുവാൻ മാത്രമേ ജീവചരിത്രങ്ങൾക്കും ആത്മകഥകൾക്കും സംഭാവനചെയ്യുവാൻ കഴിയുകയൊള്ളൂ.

അപ്പോൾ അവയെ നമ്മൾ വായിച്ച്കൂട്ടൂമ്പോൾ,,, കൊച്ചുകുട്ടികളാണ് വായിക്കുന്നതെങ്കിൽ , ഞാൻ മറ്റൊരാളിന്റെ ഉടുപ്പെടുത്തിട്ടാൽ……. ഏന്റെ അച്ഛന്റെ ഉടുപ്പ് എനിക്ക് പ്രായമാകാതെ ഞാൻ എടുത്തിട്ടാൽ… ഇന്ന് റെഡിമേഡുകളുടെ കാലമാണ്….ഉടുപ്പിന്റെ വലുപ്പത്തിലേയ്ക്ക് മനുഷ്യനെ മാറ്റുകയല്ലാതെ മനുഷ്യന്റെ വലുപ്പത്തിനനുസരിച്ച് അളന്ന് തയ്യ്ക്കുന്ന തയ്യൽ ജോലികൾ ഇല്ല. നമ്മുടെ ശാസ്ത്രവും സാങ്കേതികവിദ്യകളുമെല്ലാം ഏതാണ്ട് പോക്രേഷ്യസിന്റെ ബെഡ്ഡ് പോലെയാണ്. അതില് കിടന്ന് നോക്കുന്ന രീതിയിലാണ്. *ജീവചരിത്രങ്ങളെയൊക്കെ വായ്ക്കുമ്പോൾ എനിക്ക് അയാളായി തീരണമെന്ന ഉല്ക്കടമായ മോഹം വരുമ്പോൾ ഞാനായിത്തീരേണ്ടത് ആകാതിരിയ്ക്കുന്നിടത്തെ ഒരു വൈയക്തിക സംഘർഷമുണ്ട്. ആത്മസംഘർഷം ഉണ്ട് ഇതിനെ identity crisis എന്ന് പറയാം. സ്വത്ത്വസംഘർഷം. സ്വത്ത്വനിരാസത്തിന്റെയും സ്വത്ത്വസംഘർഷത്തിന്റെയും സ്വത്ത്വ അവബോധനിരസനത്തിന്റെയും ലോകങ്ങളിലൂടെയാണ് പലപ്പൊഴും ഈ ജീവചരിത്രങ്ങളും ആത്മകഥകളും ഒരു ജനതയെ കൂട്ടികൊണ്ടുപോകുന്നത്. മറിച്ച് അതിനെ ജാഗ്രത്തിൽ, സ്വപ്നത്തിൽ, സുഷുപ്തിയിൽ ചേർത്തുവെച്ച് അപഗ്രഥിച്ച് വൈയ്യക്തിക സീമയെ ലംഘിച്ച് അവയെ സാമാജികമായ ആർക്കിട്ടെപ്പുകളാക്കി തന്നാൽ ജീവൽപാത്രങ്ങളാക്കിതന്നാൽ പൂർവ്വരൂപങ്ങളാക്കിതന്നാൽ ആ ആത്മകഥയിൽ എന്റെ പൂർവ്വരൂപം ഞാൻ ദർശിയ്ക്കും.കണ്ണാടിയിൽ എന്റെ മുഖം കാണുന്നതുപോലെ. (തന്നെ കാണാനുള്ള ഒരു വഴികൂടിയാകും) അതിൽനിന്നൊരു നവീകരണപ്രക്രിയനടക്കും. A human metamorphosis.*

മനുഷ്യസ്വത്ത്വത്തിന്റെ ഈ വികാസപരിണാമത്തിനുതകുമാറ് വേണം ചരിത്രം രചിയ്ക്കുവാൻ എന്ന് അറിയുന്നവർ അവരുടെ ശാസ്ത്രത്തിലും ചരിത്രത്തിലും അതിന്റെ അവബോധങ്ങളുടെ ഭിന്ന ഭിന്ന മേഘലകളിലും ഇവയെല്ലാം ചേർത്തുവെച്ച് അപഗ്രദിച്ചിരുന്നു. പ്രത്യേകിച്ച് ജാഗ്രത്തും, സ്വാപ്നവും ,സുഷുപ്തിയും. ഈ മൂന്ന് ദിശാബോധങ്ങളും ചേർന്ന് പോകുമ്പോൾ ഒരുവന്റെ ദൃക്ക് ഭാവവും ദൃശ്യഭാവവും തിരിച്ചറിയാൻ അവന് ഇടയുണ്ടാവും.

മറ്റത് ദൃശ്യങ്ങളോട് മത്സരിച്ചും ദൃശ്യങ്ങളോടെ മല്ലടിച്ചും സ്വജീവിതം കളയുന്നതിലേയ്ക്ക് ഇടയുണ്ടാകും ,, അതൊരു ജ്ഞാനത്തിന്റെ വഴിയുമല്ല. *മറിച്ച് ദൃശ്യം മാറികൊണ്ടിരിയ്ക്കുന്നതാണ്. ദൃക്കാകട്ടേ അതിന്റെ സ്വത്ത്വത്തിലുറച്ചുനിന്നുകൊണ്ട് ദൃശ്യത്തെ സമർത്ഥമായി ഉപയോഗിയ്ക്കുവാൻ തയ്യാറാകുമ്പോൾ ഒരു ദൃശ്യവും അവന് അന്യമല്ലാതായിതീരുന്നു. ഒന്നും അവൻ ഏറ്റുമുട്ടേണ്ടതല്ലാതായി തീരുന്നു. ഈ ലോകത്തിന്റെ സമസ്ഥഭാവങ്ങളും അവന്റെ ഉള്ളിലുണ്ടെന്ന് അവന് ബോദ്ധ്യപെടുകയും ചെയ്യുന്നു. അപ്പോഴാണ് അവൻ തിരിച്ചറിയുക, അതായത് പിണ്ഡാണ്ഡമെന്നത് ബ്രഹ്മാണ്ഡത്തിന്റെ തനി പതിപ്പാണെന്ന്. മാക്രോകോസം മൈക്രോകോസം എന്നത് വേർതിരിഞ്ഞില്ല എന്നൊരു ബോധത്തിലവൻ എത്തും.*

അതിന് രാമായണം തന്നെ നമ്മളെടുത്താൽ രാമായണത്തില് ആദ്യാവസാനം തനിക്ക് രാജ്യം നിശ്ചയിച്ച രാത്രിയിലും തന്റെ രാജ്യമെടുത്തുകളഞ്ഞ് തനിക്ക് ചെങ്കോല് മാറ്റി മരവുരി തരുന്ന സന്ദർഭത്തിലും രാമന്റെ മുഖം സമമായി കണ്ടു ജനങ്ങളെന്ന് ഋഷി എഴുതിയിട്ടുണ്ട്. ” മുഖരാഗം സമം ജനാ: എന്നെഴുതിയിട്ടുണ്ട്. ജനങ്ങൾ രാമന്റെ മുഖരാഗത്തെ സമമായികണ്ടു. ഈ രണ്ട് സന്ദർഭങ്ങളിലും. വസനത്തിന്റെ സമയത്ത് വല്ക്കലം കൊടുക്കുമ്പോഴും രാമന് ഒരേ ഭാവമായിരുന്നു. ഈ ഭാവത്തിലേയ്ക്കുള്ള വികാസത്തെ ,….. “”രാമൻ സീതയെകൊണ്ടുപോകുവാൻ ആഗ്രഹിച്ചിരുന്നില്ല. ലഷ്മണനെ കൂടെകൊണ്ടുപോകുവാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം രാമൻ അച്ഛന്റെ പ്രതിജ്ഞയെ നിറവേറ്റാൻ മാത്രമേ പോകാൻ ഒരുങ്ങിയിരുന്നൊള്ളൂ. ആ രാമൻ പതിനാല് വർഷത്തെ വനവാസത്തിനായി പോകുന്നതാണ് നാം കാണുന്നത്. അപ്പോൾ ആ വനവാസം സംസാരമാണ്. വിശ്വനാകുന്ന രാമൻ , ആദ്യം വസിഷ്ഠവിശ്വാമിത്രന്മാരായ ഗുരുക്കന്മാരോടൊപ്പം…….വിശ്വനോടൊപ്പം സദാപോകുന്നത് തൈജസഭാവമാണ്. അതാണ് ലഷ്മണൻ എപ്പൊഴും കൂടെയുണ്ടാകും. പ്രാഞ്ജനോടൊപ്പം സദാ സഞ്ചരിയ്ക്കുന്നത് തുരീയഭാവമാണ്. സുഷുപ്തിയും നാലാമത്തെ അവസ്ഥയായ തുരീയവും വളരെ അടുത്താണ് പോകുന്നത്. സുഷുപ്തിയിലെ സംപ്രസാദനെ തിരിച്ചറിഞ്ഞാൽ ഒരുവൻ തന്റെ സമാധിയെതിരിച്ചറിയുന്നവനാണ്. അതുകൊണ്ടാണ് ശത്രുഘനനും ഭരതനും ഒരുമിച്ചുതന്നെയാണ് എല്ലായിപ്പോഴും. *അപ്പോൾ ലക്ഷമ്ണനും രാമനും വിശ്വാമിത്രനോടൊപ്പം യാഗരക്ഷയ്ക്ക് പോവുകയാണ്. ഒരുവനെ സംബന്ധിച്ച് ഒരു ജീവന്റെ യാത്ര ആത്മാവിന്റെ വഴിയിലാകുന്നത് അവൻ തന്നിലെ കാമത്തെ കളയുമ്പോഴാണ്. "കാടത്കണ്ടായോ നീ കാമരൂപിണിയായതാടക" , മനസാകുന്ന കൊടുംകാട്ടിൽ കാമമാകുന്ന താടക, പച്ചയായസുഖങ്ങളാകുന്ന താടക, അതിന് രണ്ട് സഹോദരന്മാർ സുബാഹുവും, മാരീചനും . സുഖവും ദു:ഖവും. സുഖത്തെ കൊന്നുകളഞ്ഞുരാമൻ. ദു:ഖം ഒളിച്ചോടി. എല്ലാസുഖങ്ങളും നിങ്ങൾക്ക് വേണ്ടായെന്ന് വെയ്ക്കാം. പക്ഷേ ദു:ഖം അത് പ്രയ്ത്നമില്ലാതെ വന്നുചേരുന്നതാണ്. അത് ഒളിച്ച് നില്ക്കുകയേയൊള്ളൂ. അനുകൂല പരിതസ്ഥിതിയിൽ അകാരണമായും കാരണമായും പ്രത്യക്ഷപെടുകയും ചെയ്യും .* *സുബാഹുമാരീചന്മാരെയമിച്ച്, "യാഗരക്ഷ", വിശ്വാമിത്രയാഗമാകുന്ന നിഷ്കാമ കർമ്മയോഗം പൂർത്തിയാക്കിയപ്പോൾ ബ്രഹ്മവിദ്യയാകുന്ന സീതയെ രാമന് ലഭിച്ചു. അകാര ഉകാര മകാരങ്ങളാകുന്ന വില്ല് ത്രയമ്പകം,*

“പ്രണവോധനു: ശരവോ ആത്മ ബ്രഹ്മതത് ലക്ഷ്യമുച്യതേ , അപ്രമത്തേന വേദ്ധവ്യം ശരവത് തന്മയോ ഭവേത്.” ആ വില്ലിനെ നിവർത്തി,” (പ്രാണനെ നിവർത്തി) സീതയാകുന്ന ബ്രഹ്മ വിദ്യയെ നേടി. ബ്രഹ്മവിദ്യ ഇരിയ്ക്കുന്നത് ദേഹമില്ലാത്തിടത്താണ്. വിദേഹത്തിലാണ്. അവിടെ നിന്ന് യുദ്ധമില്ലാത്ത അയോദ്ധ്യയിലേയ്ക്ക് രാമൻ എത്തി. അവിടെ രാമന്റെതന്നെ നേരത്തെ പറഞ്ഞ ശരീരമായ ദശരഥന്റെ ക്രിയാശക്തിയാകുന്ന കൈകേയി വാസനാരൂപേണ മന്ഥരയിലൂടെ പ്രവർത്തിച്ച് ജാജ്വല്ല്യമാനമായപ്പോൾ ഘോരകാന്താരത്തിലേയ്ക്ക് രാമൻ പോകേണ്ടി വന്നു.കൂടെ ബ്രഹ്മവിദ്യയും ഉണ്ട്.🙏🙏🙏🕉