Courtesy : What’s app
വിവാഹം കഴിക്കാന്‍ വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്ക്കുന്ന പുരുഷന്മാര്ക്കായി വനിതകള്‍ സംഗമ മൊരുക്കുന്നു. മടിക്കൈ കുടുംബശ്രീയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുരനിറഞ്ഞ പുരുഷന്മാര്ക്കായി സംഗമം സംഘടിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ യുവതികള്‍ക്ക് ഭര്ത്താകന്മാരെ കിട്ടാനായിരുന്നു ക്ഷാമമെങ്കില്‍ കാലം മാറിയതോടെ ഇപ്പോള്‍ പുരുഷന്മാര്ക്ക് വധുവിനാണ് ക്ഷാമം വന്നത്.

പെണ്‍കുട്ടികളുടെ ഭര്‍തൃ സങ്കല്‍പ്പങ്ങള്‍ മാറിയതോടെയാണ് പുരുഷന്മാര് പുരനിറഞ്ഞ് നില്ക്കാന് തുടങ്ങിയത്. ഉത്തമമായ ദാമ്പത്യ ജീവിതം എന്നതിനപ്പുറം സങ്കല്പ്പ ഭര്ത്താക്കന്മാര്ക്ക് ഉയര്‍ന്ന ജോലി സൗന്ദര്യം എന്നിവക്കൊപ്പം സുഖജീവിതവും പെണ്‍കുട്ടികള്‍ ആഗ്രഹിച്ച് തുടങ്ങിയതോടെയാണ് കൂലിപണിക്കാരും നിര്‍മ്മാണ തൊഴിലാളികളും ഉള്‍പ്പെടെയുള്ള യുവാക്കള്‍ വിവാഹ കമ്പോളത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടത്.
News, Madikai, Kasaragod, Kudumbasree, Marriage, Girls, Gents, Unmarried men meet
ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പെണ്‍കുട്ടികളില്‍ ഭാവി ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും കുറിച്ച് അവബോധം ഉണ്ടാക്കാനുമാണ് മടിക്കൈ കുടുംബശ്രീ ഇത്തരം ഒരു ഉദ്യമവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏപ്രില്‍ 18 മുതല്‍ 20 വരെ വിവിധ കലാകായിക പരിപാടികളോട് കൂടിയാണ് മടിക്കൈ കുടുംബശ്രീ വാര്‍ഷികം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഏപ്രില്‍ 23ന് പുരനിറഞ്ഞ പുരുഷന്മാര് സംഗമം നടക്കുക. പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും അവിവാഹിതരായ പുരുഷന്മാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്