അഗ്നേ ദേവ = അഗ്നിദേവാ വിശ്വാനി വയുനാനി = സകല കർമ്മങ്ങളെയും ജ്ഞാനത്തെയും അറിയുന്ന ത്വം = അങ്ങ് സുപഥ = നല്ല മാർഗത്തിലൂടെ പരബ്രഹ്മത്തിലേക്ക് അസ്മാൻ = എന്നെ നയ = നയിച്ചാലും. അസ്മത് = എന്നിൽനിന്ന് ജുഹുരാണം = കുടിലമായ ഏനാഃ = പാപത്തെ യുയോധി = വേർപെടുത്തുക തേ = അങ്ങേക്ക് ഭൂയിഷ്ഠാം = പലതരത്തിലുള്ള നമ ഉക്തീം = നമസ്കാരവചനങ്ങളെ വിധേമ = ചെയ്യാം.
Agni 🔥 Fire
അഗ്നേ, ഞങ്ങളെ നേർവഴിയിലൂടെ നിത്യാനന്ദത്തിലേക്ക് നയിച്ചാലും. ഞങ്ങളുടെ എല്ലാച്ചെയ്തികളും അറിയുന്ന നീ ഞങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും നമിക്കുന്നു
മരണശേഷം ശരീരം അഗ്നിയിൽ ദഹിച്ച് ഭസ്മമായിത്തീരും.
ഈശ്വരാംശമായ ആത്മാവ് വായുവിൽ കലർന്നു നിലനിൽക്കും.
ഈശ്വരാ ഞാൻ ചെയ്തവയെല്ലാം അങ്ങ് ഓർക്കുക.
അഗ്നിദേവാ, എല്ലാം അറിയുന്ന അങ്ങ് എന്നെ നല്ല മാർഗത്തിലൂടെ ഈശ്വരനിലേക്കു നയിക്കുക.
എന്നിൽനിന്നു പാപത്തെ വേർപെടുത്തുക. അങ്ങയെ ഞാൻ നമസ്കരിക്കുന്നു.
പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്.
പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരക്കളിയെ കണക്കാക്കാറുണ്ട്.
ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു.
സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്.
തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്. പെൺകുട്ടികളുടെ വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയുന്നു. പുരാതനകാലത്ത് 28 ദിവസം നീണ്ടു നിന്നിരുന്ന ഒരു പരിപാടിയായാണ് ഇത് അവതരിപ്പിച്ചിരുന്നത്.
തിരുവാതിര നാളിൽ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം.
ആദ്യതിരുവാതിരക്കു മുന്നുള്ള മകയിരം നാളിൽ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.
ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാനുള്ള കാരണം. കേരളത്തിന്റെ ചിലഭാഗങ്ങളിൽ ധനുമാസത്തിലെ തിരുവോണം നാളിൽ തുടങ്ങി തിരുവാതിര നാളിൽ അവസാനിക്കുന്ന തരത്തിൽ 11 ദിവസത്തെ പരിപാടിയായി അവതരിപ്പിച്ചും വരുന്നുണ്ട്.
ശ്രീപാർവതി പരമശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു.
ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാൻ കാരണമെന്ന് ഒരു ഐതിഹ്യം.
കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാർവതിയുമായി അനുരാഗം തോന്നാനായി ശിവനു നേർക്ക് അമ്പെയ്യുകയും ശിവൻ ക്രോധത്തിൽ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാർവതിയോട് സങ്കടം ധരിപ്പിക്കുകയും പാർവതി തിരുവാതിരനാളിൽ വ്രതം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ കാമദേവനുമായി വീണ്ടും ചേർത്തുവക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു എന്നും അതിന്റെ തുടർച്ചയായാണ് ഇന്ന് തിരുവാതിരക്കളി എന്നുവിശ്വസിക്കുന്നവരും ഉണ്ട്.
തിരുവാതിര നാളിനു മുന്നത്തെ മകയിര്യം നാളിൽ എട്ടങ്ങാടി എന്നു വിളിക്കുന്ന പ്രത്യേക പഥ്യാഹാരം കഴിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുന്നു. ചേമ്പ്, ചേന, കാച്ചിൽ, കായ, കിഴങ്ങ്, പയർ, പഞ്ചസാര, തേൻ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകൾ. ഇത് തലേന്ന് രാത്രിയാണ് കഴിക്കുന്നത്. എന്നാൽ ഈ ചടങ്ങ് ഇന്ന് ആചരിക്കാറില്ല. വെള്ളവും കരിക്കിൻ വെള്ളവുമാണ് കുടിക്കുക.
പകൽ വീടിന്നു മുന്നിൽ ദശപുഷ്പങ്ങൾശേഖരിച്ചു വയ്കുന്നു.
അർദ്ധരാത്രിയിൽ തിരുവാതിര നക്ഷത്രമുദിച്ചു കഴിഞ്ഞാൽ നർത്തകികൾ ഭക്ത്യാദരപൂർവം പാട്ടുകൾ പാടുകയും ദശപുഷ്പങ്ങൾ അഷ്ടമംഗല്യത്തോടൊപ്പം നിലവിളക്കും പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു.
പിന്നീട് ഈ പുഷ്പങ്ങൾ അവർ മുടിയിൽ ധരിക്കുന്നു. ഇതിനെ പാതിരാപ്പൂച്ചൂടൽ എന്നാണ് പറയുക.
ഓരോ പൂവിന്റേയും ദേവതമാരെ സ്തുതിക്കുന്ന പാട്ടുകൾ പാടിയാണ് പൂചൂടിക്കുന്നത്. കുരവയും കൂടെകാണാറുണ്ട്.
കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തിൽ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെൺകുട്ടികൾ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു.
സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിയ്ക്ക് ഉപയോഗിക്കുന്ന വേഷം.
തിരുവാതിര കളിക്കുന്ന പെൺകുട്ടികളുടെ സംഘത്തിന് ഒരു നായിക കാണും.
നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു.
പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവർ ചുവടുവയ്ക്കുകയും കൈകൾ കൊട്ടുകയും ചെയ്യുന്നു.
ലാസ്യഭാവമാണ് കളിയിലുടനീളം നിഴലിച്ചുനില്ക്കുക. പൂജയോടനുബന്ധിച്ച് നടത്തുന്ന കളിയിലെ ചുവടുകൾ വളരെ ലളിതമായിരിക്കും. ഇത് പരിചയമില്ലാത്തവർക്കുപോലും കളിയിൽ പങ്കെടുക്കാൻ സൗകര്യമേകുന്നു.
തിരുവാതിരനാളിൽ രാവിലെ എഴുന്നേൽക്കുന്ന നർത്തകികൾ കുളിച്ച് വസ്ത്രമുടുത്ത് ചന്ദനക്കുറി തൊടുന്നു.
രാവിലെയുള്ള ആഹാരം പഴം പുഴുങ്ങിയതും പാലും മാത്രമായിരിക്കും. അന്നത്തെ ദിവസം പിന്നീട് വ്രതമാണ്. ദാഹത്തിനു കരിക്കിൻ വെള്ളം മാത്രമേ കുടിക്കുകയുള്ളൂ.
ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു.
ഓണം, തിരുവാതിര തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് സാധാരണ ഈ കളി നടക്കാറുള്ളത്.
നമ്പൂതിരിസമുദായത്തിന്റെ വിവാഹചടങ്ങുകൾക്കിടയിലും ഇത് അവതരിപ്പിക്കാറുണ്ട്.
പഴയകാലത്ത് വീടുകളിൽ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാർ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ ആൺകുട്ടികളെയും പഠിപ്പിക്കും. ഈ ആൺകുട്ടികൾ കളിയിൽ പങ്കെടുക്കുകയില്ലെങ്കിലും അവർ പിന്നീട് കളിയാശാന്മാരായിത്തീരും.
ട്രെയിനില്‍ മനോഹരമായ സീറ്റില്‍ കാലെടുത്തു വച്ച ഇന്ത്യക്കാരന്റെ കാലു സ്വന്തം മടിയില്‍ എടുത്തു വച്ച് യാത്ര ചെയ്ത ജപ്പന്കാരന്റെ കഥ…!
ഇത് ശ്രീ രാകേഷ് ഛബ്രിയ എന്ന ഒരാളിന്റെ പോസ്റ്റാണ്. നമ്മള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു സന്ദേശമാണിതെന്നു തോന്നിയതു കൊണ്ട് ഞാനിവിടെ പോസ്റ്റ് ചെയ്യുകയാണ്.
ജപ്പാനിലെത്തിയ ഒരിന്ത്യന്‍ യുവാവ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു .
ഇവിടെ സാധാരണ ചെയ്യാറുള്ളതുപോലെ സീറ്റിലിരുന്നയുടനെ തന്നെ കാല്‍ എതിര്‍ വശത്തെ സീറ്റിലെടുത്തു വെച്ചു.
ഇതു കണ്ടയുടനെ ഒരു മുതിര്‍ന്ന ജപ്പാന്‍ സ്വദേശി താനിരുന്ന സീറ്റില്‍ നിന്ന് എഴുന്നേറ്റ്, യുവാവിന്റെ കാലുവെച്ചിടത്ത് ഇരുന്നിട്ട് ആ കാലുകള്‍ തന്റ മടിയില്‍ എടുത്തു വെച്ചു.
ഒട്ടൊന്നമ്പരന്ന യുവാവ് അദ്ദേഹത്തോട് അതിന്റെ കാരണമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. “താങ്കള്‍ ഞങ്ങളുടെ പൊതുമുതല്‍ ദുരുപയോഗം ചെയ്യുന്നതു വഴി ഞങ്ങളെ ആകെ അപമാനിച്ചിരിക്കുകയാണ്.
എനിക്കതില്‍ അതിയായ കോപമുണ്ട്. പക്ഷേ താങ്കള്‍ ഞങ്ങളുടെ രാജ്യത്തിന്റെ അതിഥിയാണ്. അതുകൊണ്ടു തന്നെ പൊതുജനമധ്യത്തില്‍ താങ്കളെ അപമാനിക്കാന്‍ ഞാന്‍ സന്നദ്ധനാകുന്നില്ല.
എതിര്‍ വശത്തെ ഇരിപ്പിടത്തില്‍ കാലെടുത്തുവെയ്ക്കുന്നത് നിങ്ങളുടെ ശീലമായിരിക്കാം.
പക്ഷേ എനിക്കെന്റെ രാജത്തിന്റെ പൊതു സമ്പത്ത് സംരക്ഷിച്ചേ തീരൂ. അതേ സമയം രാജ്യത്തെത്തിയ ഒരതിഥിക്ക് അസൗകര്യം ഉണ്ടാക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല.
അതിനാല്‍ ഞാന്‍ താങ്കളുടെ കാലുകള്‍ എന്റെ മടിയില്‍ വെയ്ക്കുകയാണ്.”
ഇന്ത്യന്‍ യുവാവിന് വല്ലാത്ത ജാള്യവും കുറ്റബോധവും തോന്നി. (എന്ന് ശ്രീ രാകേഷ് പറയുന്നു) ജപ്പാന്‍ പൗരന്‍ തന്റെ മൃദുലവും സൗഹാര്‍ദ്ദപൂര്‍വ്വവുമായ വാക്കുകള്‍ കൊണ്ട് പിന്നെയും ഇന്ത്യന്‍ യുവാവിന്റെ ചെകിട്ടത്തടിച്ചു.
“രാജ്യത്തിന്റെ പൊതുസ്വത്ത് ഞങ്ങള്‍ സ്വന്തം സ്വത്തായി കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഞ്ങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുകയും അവയൊന്നും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും.
താങ്കളും ഇതു ശീലിച്ചാല്‍ മറ്റൊരു രാജ്യത്തു ചെന്നാലും അപമാനിക്കപ്പെടുകയില്ല. “
സർക്കാർ ബസ്സുകളും പൊതുസ്ഥാപനങ്ങളും സമരത്തിന്റെ പേരിൽ തല്ലിപ്പൊളിക്കുന്ന പാർട്ടി അണികളും നിയമസഭയിലെ പ്രതിഷേധത്തിന്റെ പേരിൽ നശിപ്പിക്കുന്ന ഭരണാധികാരികളും പൊതുസ്ഥലത്തു തുപ്പുകയും മൂത്രമൊഴിക്കുകയും സ്വന്തം വീട്ടിലെ കുപ്പ കൊണ്ടെറിയുകയും പൊതുമുതൽ ആരെങ്കിലും നശിപ്പിക്കുന്നത് കണ്ടാൽ എനിക്കെന്താ ഞാൻ വാങ്ങിയതല്ലല്ലോ എന്ന ഭാവത്തോട് കൂടി പ്രതികരിക്കാതെ വെറും നോക്കുകുത്തികളായി നിൽക്കുന്ന പ്രബുദ്ധ മലയാളികൾക്ക് ഇതൊക്കെ എന്ത്….!!!
1 SHARE = SPRED POSITIVE MESSAGE ഓരോ വ്യക്തിയും അറിയേണ്ട കഥ.. ഷെയര്‍ ചെയ്യുക മാക്സിമം.
*Although I cannot see Him, He can see me…* *”Once a blind man visited a temple for God’s darshan. There someone asked him, “Can you see God ?” The blind man replied, “Although I cannot see Him, He can see me. I am happy with this fact.” _* *Dears, Please share your understanding from blind man’s words.* #Hinduism #Sanatan #Dharma #Spirituality #God #BlindMan
കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളന്‍ പാറക്കല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് പറഞ്ഞ മുത്തപ്പനുള്ള കുന്നത്തൂര്‍പാടി ഉത്സവപ്രേമികളുടെ ഇഷ്ടസ്ഥലമാണ്.
മുത്തപ്പന്റെ ഭക്തര്‍ക്കും പിന്നെ കണ്ണൂരുകാര്‍ക്കുംമറ്റുജില്ലക്കാർക്കും ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുന്നത്തൂര്‍ പാടി.
യഥാര്‍ഥ ഉത്സവത്തിന്റെ ലഹരി പകരുന്ന കുന്നത്തൂര്‍ പാടിയിലെ ഉത്സവനാളുകള്‍ ഒരു ഉത്സവപ്രേമിയും ഒഴിവാക്കാന്‍ പാടുള്ളതല്ല. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കുന്നത്തൂര്‍ പാടിയെന്ന മുത്തപ്പന്റെ ആരൂഢസ്ഥാനം ഉത്സവം ജനുവരി 16 വരെ.
Kara Temple ,കാര ഭഗവതി ക്ഷേത്രം , Karimbana illam ,കരിമ്പനയില്ലം,”God’s Own Land” – Kerala, മട്ടന്നൂർ വിമാനത്താവളം, മൂർഖൻ പറമ്പ്, നമ്പൂതിരി , ഇല്ലം, മധുസൂദനൻ, മണി, money, Mani, Narayanan, Namboothiri, Namboodiri, nambuthiri, nambudiriKara Temple ,കാര ഭഗവതി ക്ഷേത്രം , Karimbana illam ,കരിമ്പനയില്ലം,”God’s Own Land” – Kerala, മട്ടന്നൂർ വിമാനത്താവളം, മൂർഖൻ പറമ്പ്, നമ്പൂതിരി , ഇല്ലം, മധുസൂദനൻ, മണി, money, Mani, Narayanan, Namboothiri, Namboodiri, nambuthiri, nambudiri