ഞാൻ എന്റെ വിശ്വാസങ്ങളെ ന്യായീകരിക്കുകയല്ല, മറിച്ച് ചില യാഥാർത്യങ്ങൾ കുറിക്കുന്നു.
1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ (VIBGYOR) അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.
2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ ‘യഥാർത്ഥ ഉൽഭവം എവിടെ?
3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ അത് വിശ്വാസം, ഇന്നും ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം……??????
4). രാമസേതു….. ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ……
ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല എക്കാണ്ട് 5000 വർഷത്തിലേറെ പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ്, മഹദ് ഗ്രന്ഥങ്ങളായ ബൈബിളും ഖുറാനും മുന്നേ എഴുതിയ ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തരമായവതന്നെയാണ്. പുണ്യ ഗ്രന്ഥമായ, സർവ്വ പരിജ്ഞാനികമായ ശ്രീമദ്: ഭഗവത്ഗീത മഹാഭാരതം എന്ന കാവ്യത്തിലെ കേവലം ഒരേടുമാത്രമാണ് എന്നറിയുമ്പോളാണ് നമ്മുടെ ഭാരതീയ സംസ്കൃതിയുടെ മഹത്വം മനസ്സിലാവുന്നത്…………….