Freedom 251

image
Freedom 251

—ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്‌മാര്ട്ട് ഫോണ് 251 രൂപയ്‌ക്ക് പുറത്തിറങ്ങാന് പോകുകയാണെന്ന വാര്ത്ത ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇന്ത്യന് സ്‌മാര്ട്ട് ഫോണ് നിര്മ്മാതാക്കളായ റിങിങ്ങ് ബെല്സ് ആണ് ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫോണ് നിര്മ്മിക്കുന്നത്. ഫ്രീഡം 215 എന്നാണ് ഇതിന് പേരിട്ടരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റായഫ്രീഡം251 ഡോട്ട് കോം വഴി ഫെബ്രുവരി 18 മുതല് ഈ ഫോണ് വാങ്ങാനാകും. ഫ്രീഡം251 സ്‌മാര്ട്ട് ഫോണിനെ കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്…

1, 960-450 പിക്‌സല് റെസൊല്യൂഷനോട് നാല് ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

2, 1.3 ജിഗാഹെര്ട്സ് ക്വാഡ്-കോര് പ്രോസസര് അനായാസം പ്രവര്ത്തിക്കാന് സഹായിക്കുന്നതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

3, ആന്ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് റണ് ചെയ്യുന്നത്.

4, ഒരു ജിബി റാം, എട്ടു ജിബി ഇന്റേണല് മെമ്മറി, മൈക്രോ എസ്ഡി കാര്ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്ത്താവുന്ന സ്റ്റോറേജ്. ഈ സവിശേഷതകളൊക്കെ 5000 രൂപയ്‌ക്ക് ലഭ്യമാകുന്നഫോണികളില് കാണപ്പെടുന്നതാണ്.

5, 3.2 മെഗാപിക്‌സല് ക്യാമറയും .3 മെഗാപിക്സല് ഫ്രണ്ട് ക്യാമറയും ഉണ്ട്.

6, ത്രീജി സിം ഉപയോഗിക്കാവുന്ന ഫോണാണ്ഫ്രീഡം 251

7, വനിതകള്, കര്ഷകര്, മല്സ്യത്തൊഴിലാളികള് എന്നിവര്ക്ക് ഉപയോഗപ്രദമായ പ്രീ-ലോഡഡ് ആപ്പുകള് ഈ ഫോണില് ഉണ്ടാകും. കൂടാതെവാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിള് പ്ലേ സ്റ്റോര് എന്നിവയും ഈ ഫോണില് ഉണ്ടാകും.

8, ഒരു ദിവസം മുഴുവന് ഫോണ് ഉപയോഗിക്കാന് സഹായിക്കുന്ന 1450 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷത.

9, ഫ്രീഡം251ന് ഒരു വര്ഷത്തെ വാറണ്ടി ഉണ്ടാകും. കൂടാതെ റിങിങ്ങ് ബെല്സിന്റെ 650 സര്വ്വീസ് സെന്ററുകള് രാജ്യത്ത് ആകമാനം ഉണ്ടാകും.

10, കേന്ദ്ര സര്ക്കാരിന്റെ മെയ്‌ക്ക് ഇന് ഇന്ത്യ പദ്ധതി പ്രകാരമാണ് റിങിങ്ങ് ബെല്സ്, 251 രൂപയ്‌ക്ക് സ്‌മാര്ട്ട്ഫോണ് ഇറക്കുന്നത്…

Sent by WhatsApp

വിനയ് സിമ്പിളാണ് പിന്നെ പവര്‍ഫുള്‍……. , Interview – Mathrubhumi Movies

http://www.mathrubhumi.com/movies/interview/556557

image
Premam
image
Premam