Cosmic Energy & Cosmic Divine Power

കോസ്മിക് എനർജിയെപ്പറ്റി തീർച്ചയായും സയന്റിഫിക്കായി തന്നെ പറയാം.

ലാർജ് ഹാഡ്രോൺ കൊലൈഡറിലെ പരീക്ഷണത്തിൽ Higs Boson കണ്ടെത്തിയത് പോലെ തന്നെ ഒരു Higs Field ഉം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.

ആദ്യത്തേത് പാർട്ടി ക്കിളും രണ്ടാമത്തേത് എനർജിയുമാണെന്നാണ് ഏറ്റവും പുതിയ പരീക്ഷണത്തിൽ മോഡേൺ ഭൗതിക ശാസ്ത്രജ്ഞർ പറയുന്നത് ഇത് തന്നെയാണ് cosmicenergy.

പ്രപഞ്ചോല്പത്തിയെപ്പറ്റി ഏറ്റവും അംഗീകരിക്കപ്പെട്ടTheory Bing Bang ആണ് മഹാവിസ്ഫോടനമുണ്ടായത് അപരിമിതമായ ഊർജ്ജത്തിന്റെ കേന്ദ്രത്തിൽ നിന്നാണെന്നാണ്.

എന്നു പറഞ്ഞാൽ ശൂന്യതയിൽ നിന്നും. മാ റ്ററും എനർജിയും ഒരേ പോലെ ഉണ്ടാകുകയാണുണ്ടായത്. ഈ ഊർജ്ജമാണ് പ്രപഞ്ചമാകെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നത്.ഈ ഊർജ്ജത്തിന് മനുഷ്യന്റെ ശരീരത്തിൽ യാതൊരു സ്ഥാനവും ഇല്ലാ എന്ന് എങ്ങനെ പറയാൻ കഴിയും.

സോളാർ സിസ്റ്റം ഒന്നടങ്കം മണിക്കൂറിൽ 828000km വേഗത്തിൽ ഗാലാക്ടിക് സെന്ററിനെ വലം വെച്ചു കൊണ്ടിരിക്കുകയാണെന്നാണ്‌ ശാസ്ത്രം പറയുന്നത്.

എന്നാൽ ഈ ചലനം നാമറിയുന്നില്ല. ബസിൽ സഞ്ചരിക്കുമ്പോൾ ബസ് മാത്രമല്ല സഞ്ചരിക്കുന്നത് നാമും സഞ്ചരിക്കുകയാണ്.

ഈ ചലനത്തിൽ നമ്മുടെ ശരീരത്തിന് ഒരു പങ്കുമില്ല എന്ന് പറയാൻ കഴിയുമോ.

ഗാ ലാ ക്ടിക് സെന്ററിന് സൗരയൂഥ പോലെയുള്ള അനേകം സൗരയൂഥങ്ങളെ ചലിപ്പിക്കാൻ കഴിയുമെങ്കിൽ സൂര്യന്റെ ഒരു കൊച്ച് ഗ്രഹമായ ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും ഈ ശക്തി പ്രവർത്തിക്കുന്നില്ല എന്ന് എങ്ങനെ പറയാൻ കഴിയും ഇതിനും അപ്പുറമുള്ള മഹാശക്തിയാണ് പ്രപഞ്ചശക്തി: അതിന് തീർച്ചയായും നമ്മിലും സകല ചരാചരങ്ങളിലും സ്വാധീനശക്തിയുണ്ട്:

അതില്ലാ എന്ന് പറഞ്ഞാൽ കുരുടൻ ആനയെ കാണുന്നത് പോലെ എന്നത് പോലെ ശരിയായ ശാസ്ത്ര ബോധമില്ല എന്ന് ധരിക്കേണ്ടി വരും.

19-ാം നൂറ്റാണ്ടിലെ എവലൂഷൻ തിയറിയെ ശക്തിയുക്തം എതിർക്കുന്ന ഒരു പറ്റം ആധുനിക ശാസ്ത്രജ്ഞന്മാരുണ്ട്. അവരുടെ വാദത്തിൽ ഫോസ്സിൽ Study ൽ ഒരു സങ്കര സ്പീഷിസിനെ ഇത് വരെ കണ്ടിട്ടില്ല എന്നാണ് പറയുന്നത്.

ഹ്യൂമൻ ജീനോം പ്രോജക്റ്റിൽ പോലും വിട്ട പോകുന്ന ഒരു കണ്ണി ഉണ്ടെന്നാണ് അവസാന കണ്ടെത്തൽ .

ജീവൻ ഉണ്ടാകുന്നതിന് ഒരു ഭൗതിക സാഹചര്യം ഉണ്ട്.ആ ഭൗതിക സാഹചര്യം എന്ന് പറഞ്ഞാൽ ഭൂമി ഇന്ന് സൂര്യനിൽ നിന്നും മറ്റു് ഗ്രഹങ്ങളിൽ നിന്നും മറ്റ് നക്ഷത്രങ്ങളിൽ നിന്ന് നിശ്ചിതമായ അകലത്തിൽ നില്ക്കുന്നു എന്നതാണ്.

അതുകൊണ്ടാണ് മതിയായ ചൂട് ജലം വായു മറ്റ് ഘടകങ്ങൾ എന്നിവ ഒര് നിശ്ചിത അനുപാതത്തിൽ ജീവനുല്ഭവിക്കുന്നതിന് കാരണമായ തരത്തിൽ ഒത്തൊരു ച്ച് വന്നത്.

ഇത് ഭൗതിക സാഹചര്യമാണെങ്കിൽ ഭൂമിയെ ജീവനുത്ഭവിക്കത്തക്ക തരത്തിൽ നിശ്ചിത ഓർബിറ്റിൽ നിർത്തിയ ഒരു ശക്തിയുണ്ട് അതാണ് ആത്മശക്തി അഥവാ പ്രപഞ്ചശക്തി: ഈശക്തിക്ക് നമ്മിൽ ഒരു സ്വാധീനവുമില്ലേ?