എം എസ് വിശ്വനാഥന്റെജന്മദിനം

സരളവും മധുരവുമായ രാഗവിന്യാസത്തിലൂടെ ഗാനത്തിന്റെ മധുവൂറുന്ന ഭാവത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി ഇരമ്പിയാര്‍ത്ത് മനസിലേക്ക് ഒഴുകി വരുന്ന ഗാനങ്ങള്‍ ഒരുക്കിയ പ്രമുഖ സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്റെ
ജന്മദിനം

ജൂണ്‍ ഇരുപത്തിനാല്
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

Music: എം എസ് വിശ്വനാഥൻ
Lyricist: വയലാർ രാമവർമ്മ
Singer: എസ് ജാനകി
Film : ജീവിക്കാൻ മറന്നു പോയ സ്ത്രീ

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼

വീണപൂവേ…വീണപൂവേ
കുമാരനാശാന്റെ വീണപൂവേ വീണപൂവേ
വിശ്വദര്‍ശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ – ഒരു ശുക്ര
നക്ഷത്രമല്ലേ നീ
വീണപൂവേ കുമാരനാശാന്റെ
വീണപൂവേ – വീണപൂവേ

വികാരവതി നീ വിരിഞ്ഞു നിന്നപ്പോള്
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍
കവിഭാവനകള്
നിന്നെ കാമുകിമാരുടെ ചുണ്ടിലെ
നിശീഥകുമുദമാക്കി- കവികള്‍
മന്മഥന്‍ കുലയ്ക്കും സ്വർണ്ണധനുസ്സിലെ
മല്ലീശരമാക്കീ – മല്ലീശരമാക്കി
വീണപൂവേ കുമാരനാശാന്റെ
വീണപൂവേ – വീണപൂവേ

വിഷാദവതി നീ കൊഴിഞ്ഞു വീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍
നിന്‍ വേദനകള്‍
വർണ്ണപ്പീലിത്തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി – ആശാന്‍
വിണ്ണിലെ കൽ‌പ്പദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ – വാടാമലരാക്കീ
വീണപൂവേ കുമാരനാശാന്റെ
വീണപൂവേ – വീണപൂവേ
വീണപൂവേ….