മഹാഭാരതം:
വേദവ്യാസമഹര്‍ഷി വിരചിച്ച മഹാഭാരതം ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള അതിബൃഹത്തായ കൃതിയാണ്..!! ധര്‍മ്മമാണ് മഹാഭാരതകഥയുടെ കേന്ദ്രബിന്ദു. എന്നാലും മറ്റു പുരുഷാര്‍ത്ഥങ്ങളായ അര്‍ഥം, കാമം, മോക്ഷം എന്നിവയെയും വ്യാസമഹര്‍ഷി യഥായോഗ്യം പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സധൈര്യം ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത് :-
“ധര്‍മ്മേ ചാര്‍ത്ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ
യദിഹാസ്തി തദന്യത്ര യന്നേഹാസ്തി നതത് ക്വചിത്”
“ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നീ വിഷയങ്ങളില്‍ ഇതിലുള്ളതു മാത്രമേ മറ്റെവിടെയും കാണുകയുള്ളൂ..!! ഇതിലില്ലാത്തത് മറ്റെവിടെയും ഉണ്ടായിരിക്കുകയുമില്ല”..!!
മഹാഭാരതം രചിക്കപ്പെട്ടിട്ട് ശതാബ്ദങ്ങളും സഹസ്രാബ്ദങ്ങളും കഴിഞ്ഞിട്ടും അത് ജനസാമാന്യത്തിനും, പണ്ഡിതന്മാര്‍ക്കും ഒരുപോലെ രോചകവും, പ്രേരകവുമായി വര്‍ത്തിക്കുന്നതും ഈ വിശേഷത ഒന്നുകൊണ്ടുമാത്രമാണ്..!!