
ശ്രീ മുത്തപ്പന്‍
*******************
കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം അറിയാത്തവര്‍ ആരുമുണ്ടാകില്ല.
അത്ര പ്രശസ്തമാണ് ഈ ക്ഷേത്രം. എന്നാല്‍ ഇത് യഥാര്ത്ഥത്തില്‍ ഒരു ക്ഷേത്രമല്ല മടപ്പുരയാണ്.
ആ മടപ്പുരയിലെ മടയന്‍ ആണ് ഇതിന്റെ മുഴുവന്‍ ചുമതല. തീയ്യ സമുദായത്തില്പ്പെട്ട മടയനാണ് മരുമക്കത്തായ സമ്പ്രദായ പ്രകാരം ഇതിന്റെ ചുമതല.
മറ്റു ക്ഷേത്രങ്ങളില്‍ പതിവില്ലാത്ത സൌജന്യമായ ചായ സല്ക്കാരവും (ചായയും അരിങ്ങാടും), ഭക്ഷണവും താമസ സൌകര്യവും മടപ്പുരയില്‍ വരുന്ന അതിഥികളെ മടയന്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ്.
എന്നാല്‍ കാലക്രമേണ ഇതിന്റെ പ്രശസ്തി ഉച്ചസ്ഥായിയില്‍ എത്തിയതോടു കൂടി വരുമാനം വര്ദ്ധിക്കുകയും ഇത് സര്ക്കാരിന്റെ ശ്രദ്ദയില്‍ പ്പെടുകയും ചെയ്തു.
അങ്ങനെ ഇത് ഇപ്പോള്‍ മലബാര്‍ ദേവസ്വത്തിന്റെ നിയന്ത്രണത്തോടു കൂടിയാണ് ഇവിടുത്തെ കാര്യങ്ങള്‍ നടക്കുന്നത്.
നാനാജാതിമതസ്ഥര്ക്കും ഇവിടെ ദര്‍ശനം ലഭിക്കും.
വഴിപാടുകള്‍ കഴിക്കാം.
എല്ലാ ദിവസവും മുത്തപ്പന്‍ കെട്ടിയാടുന്നുണ്ട്. ഇതാണ് പറശ്ശിനി മടപ്പുരയുടെ പ്രത്യേകത.
മുത്തപ്പന്‍ കെട്ടിയാടുന്നത് വണ്ണാന്‍ സമുദായവും വാദ്യം മലയ സമുദായത്തില്‍ പെട്ടവരും ആണ് മടപ്പുര നടത്തുന്നത് തീയ്യ സമുദായവും ആണ്.
മുത്തപ്പന്റെ നിവേദ്യം കള്ളും ഉണക്കമീനും ആണ്.
മുത്തപ്പനെ “കമ്മ്യൂണിസ്റ്റ് ദൈവം” എന്നും വിളിക്കാറുണ്ട്.
ഇതിനു കാരണം നാനാ ജാതി മതസ്ഥര്ക്ക് ദര്ശനം നല്കു്ന്നു അവരെ മടപ്പുരയില്‍ അതിഥികളായി സല്‍ക്കരിക്കുന്നു എന്നുള്ളത് കാരണമാണ്.
താല്പര്യമുള്ള പറശ്ശിനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം കൃത്യമായി നല്‍കുന്നുണ്ട്.