പണത്തിലും പ്രശസ്തിയിലും അധികാരത്തിലും ബുദ്ധിയിലും നമുക്ക് താഴെയെന്ന് തോന്നുന്നവരോട് സ്വാഭാവികമായി തോന്നുന്ന ആധിപത്യ സ്വഭാവം പുറത്തേക്ക് ഒഴുകാതിരിക്കാൻ ശ്രദ്ധിക്കുകയും അവരോട് തുല്യതയോടെ പെരുമാറാൻ തുടങ്ങുകയും ചെയ്യുന്നിടത്ത് ഒരാൾ ആത്മീയനായി തുടങ്ങുന്നു എന്നു പറയാം.
ജീവന്റെ , ജീവിതത്തിന്റെ സ്പിരിറ്റിൽ തൊട്ടു തുടങ്ങുന്നത് അവിടെയാണ്. അതു തന്നെയാണ് സ്പിരിച്വാലിറ്റി.
ആകപ്പാടെ വിഷണ്ണനായി നടന്നു പോകുന്ന ഒരാളോട് എതിരെ വരുന്ന ഒരാൾ ചുമ്മാ ഒന്നു പുഞ്ചിരിച്ചാൽ അടിമുടി തെളിഞ്ഞതു പോലുള്ള ആശ്വാസമാണ്.
ഞാനും എന്റെ സംഘർഷവും മാത്രമുണ്ടായിരുന്നിടത്ത് ചുറ്റുപാടുകളെല്ലാം വന്നു നിറയുന്നു.
ഒരു പ്രസരിപ്പ് വന്നു പുല്കുന്നു.
എല്ലാറ്റിനോടും സ്നേഹം.
സൗഹൃദം.
കുറച്ചു നേരത്തേ ക്കാണെങ്കിലും ആ ഒരു വെറും പുഞ്ചിരിക്ക് പകരാനായ സ്പർശം തന്നെയാണ് ആത്മീയത. °✓ renjiTham_✓°
വാടാത്ത മല്ലിക പൂവോ..ഞാനും.. തേടി വച്ചുള്ള ധനമോ… കണ്ണിനു നല്ല കണിയോ.. മമ കൈവന്ന ചിന്താമണിയോ…
ലക്ഷ്മീ ഭഗവതി തന്റെ..തിരു.. നെറ്റിയിലിട്ട കുറിയോ.. എന്നുണ്ണി കൃഷ്ണൻ ജനിചോ..പാരി.. ലിങ്കനെ വേഷം ധരിച്ചോ…
ലാവണ്യ പുണ്യ നദിയോ..ഉണ്ണി.. കാർവർണ്ണൻ തന്റെ കാളിയോ.. പത്മനാഭൻ തൻ കൃപയോ..ഇനി.. ഭാഗ്യം വരുമ്മ വഴിയോ… _____________________________ മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ താരാട്ടു പാട്ട് സ്വാതി തിരുന്നാളിനായി ഇരയിമ്മന്‍ തമ്പി രചിച്ചതാണ്. തിരുവിതാംകൂറിന്റെ രാജപദവിയിലിരുന്ന മഹാറാണി ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശമനുസരിച്ച്, കൈക്കുഞ്ഞായിരുന്ന സ്വാതി തിരുന്നാളിനെ ഉറക്കാനായാണ് തമ്പി ഇതെഴുതിയത്.സ്വാതി തിരുന്നാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണ് ഇരയിമ്മന്‍ തമ്പി ഈ കവിത എഴുതിയത് എന്നും പറയപ്പെടുന്നു. എന്നാൽ ഗാനരചയിതാവു മാത്രമല്ല തമ്പി ,കവിയും, ആട്ടക്കഥാകാരനും കൂടിയാണ്.
ഇരയിമ്മന്‍ തമ്പി ജനിച്ചത് കൊല്ലവര്‍ഷം 958 തുലാമാസത്തില്‍ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ‘കിഴക്കേമഠം’ എന്ന ഭവനത്തിലാണ്. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാര്‍വ്വതിപ്പിള്ള തങ്കച്ചിയായിരുന്നു തമ്പിയുടെ മാതാവ്. പിതാവ് ചേര്‍ത്തല നടുവിലെ കോവിലകത്തു കേരളവര്‍മ്മ തമ്പാന്. ശാസ്ത്രി തമ്പാന് എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
ഇരയിമ്മന്‍ തമ്പിയുടെ ആദ്യഗുരു പിതാവു തന്നെയായിരുന്നു. കാവ്യം, നാടകം, വ്യാകരണം എന്നിവയില്‍ ഇരയിമ്മന്‍ തമ്പി ചെറുപ്പത്തില്‍ തന്നെ അസാധാരണമായ പാണ്ഡിത്യം നേടി. പില്ക്കാലത്ത് സംസ്കൃതസാഹിത്യം, വേദാന്തം, സംഗീതശാസ്ത്രം എന്നീ വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് നേടി . സ്വാതിതിരുനാളിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന ഇരയിമ്മന്‍തമ്പിയെക്കുറിച്ച് കേരളസാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ പറയുന്നത്, ‘ആസ്ഥാനകവി എന്ന ബിരുദത്തിന് കേരളത്തില്‍ ഒരു കവി അര്‍ഹനായി ജീവിച്ചിട്ടുണ്ടെങ്കില്‍ അത് ഇരയിമ്മന്‍ തമ്പിയാണ്’ എന്നത്രേ.
ആട്ടക്കഥകള്‍, സംസ്കൃതകീര്‍ത്തനങ്ങള്‍, മലയാള ഗാനങ്ങള്‍, ഊഞ്ഞാല് പാട്ടുകള്‍, ഒററശ്ലോകങ്ങള്‍, താരാട്ടു പാട്ടുകള്‍ എന്നിങ്ങനെ നിരവധി മേഖലകളിലാണ് ഇരയിമ്മന്‍ തമ്പി തന്റെ സാഹിത്യ വൈഭവം പ്രകടിപ്പിച്ചിട്ടുള്ളത്. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം, എന്നിവയാണ് ആട്ടക്കഥകള്‍. ഇവയ്ക്കു പുറമേ രാജകുടുംബവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക അസുലഭ സന്ദര്‍ഭങ്ങളെയും അദ്ദേഹം തന്റെ കൃതികള്‍ക്ക് വിഷയമാക്കിയിട്ടുണ്ട്. ഭക്തിരസം തുളുമ്പുന്ന ‘കരുണചെയ്യുവാനെന്തു താമസം കൃഷ്ണാ’, ശ്യംഗാര രസം നിറഞ്ഞ ‘പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ’ എന്നു തുടങ്ങി തമ്പിയുടെ അതുല്യമായ അനവധി രചനകള്‍ മലയാള മനസ്സില്‍ സ്ഥിരവാസമുറപ്പിച്ചവയാണ്.
ഇരയിമ്മന്‍ തമ്പി വിവാഹം ചെയ്തത് ഇടയ്ക്കോട് കാളിപ്പിള്ള തങ്കച്ചിയെആണ് . ഈ ദമ്പതികള്‍ക്ക് മൂന്നു പെണ്മക്കൾ ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. കേരളീയഗാന രചയിതാക്കളില്‍ സ്വാതിതിരുനാള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അവകാശപ്പെടാവുന്ന ഈ കലാനിപുണന് കൊല്ല വര്‍ഷം 1031 കര്ക്കിടമാസത്തില് 73ാം വയസ്സില്‍ അന്തരിച്ചു.
Rf:-ദേശാഭിമാനി പത്രത്തിന്റെ 2013 ജനുവരി 20 ഞായർ വാരാന്തപ്പതിപ്പ് -പ്രഭാവർമ്മ എഴുതിയ ‘ഓമനത്തിങ്കൾ കിടാവോ’ ഗംഭീരമായ സമകാലികപ്രസക്തിയുള്ള ലേഖനമായിരുന്നു. ഒരു ഓസ്കാർ വിവാദം വേണ്ടി വന്നു, അന്യഥാ മഹാനായ ഇരയിമ്മൻ തമ്പിയെ ഓർമ്മിച്ചെടുക്കാൻ എന്ന വിമർശനമാണ് കവിയായ പ്രഭാവർമ്മ ഉയർത്തിയിരിക്കുന്നത്.
Kara Temple ,കാര ഭഗവതി ക്ഷേത്രം , Karimbana illam ,കരിമ്പനയില്ലം,”God’s Own Land” – Kerala, മട്ടന്നൂർ വിമാനത്താവളം, മൂർഖൻ പറമ്പ്, നമ്പൂതിരി , ഇല്ലം, മധുസൂദനൻ, മണി, money, Mani, Narayanan, Namboothiri, Namboodiri, nambuthiri, nambudiriKara Temple ,കാര ഭഗവതി ക്ഷേത്രം , Karimbana illam ,കരിമ്പനയില്ലം,”God’s Own Land” – Kerala, മട്ടന്നൂർ വിമാനത്താവളം, മൂർഖൻ പറമ്പ്, നമ്പൂതിരി , ഇല്ലം, മധുസൂദനൻ, മണി, money, Mani, Narayanan, Namboothiri, Namboodiri, nambuthiri, nambudiri