Temple of Kalika

https://m.facebook.com/story.php?story_fbid=4583542411671836&id=100000483679208

when this temple of kalika was demolished, against the wishes of devotees, the natural calamity at Uttaranchal occurred!

Do we need any more living proof of Kalika, who doesn’t discern between saints and sinners, for whom destruction of a universe is just a thought passing by in her cosmic mind- I am paraphrasing words of Devipuram Guruji ❤

Tai Chi

image

തായ്ചി മൂവിങ്ങ് മെഡിറ്റേഷൻ ആണ്.. സമുദ്രത്തിന്റെ തിരമാലപോലെ ഒന്നിനുപുറകെ ഒന്നെന്ന പോലെ ഒഴുകുന്ന ചലനങ്ങൾ.. പ്രകൃതിയ്ക്  ഒരു  താളവും സംഗീതവും ചലനവുമുണ്ട്.. തായ്ചി പ്രാക്ടീസ് ചെയ്യുമ്പോൾ ശരീരം മനസ്സും പോകുന്നത് നമ്മുടെ ചലനത്തിനനുസരിച്ച് അല്ല.. പ്രകൃതിയുടെ സംഗീതത്തെ അറിഞ്ഞ് അതിന്റെ താളത്തിനൊത്ത് നാം സഞ്ചരിക്കുകയാണ് തായ്ചിയിലൂടെ  ചെയ്യുന്നത്.. പ്രകൃതിയുടെ ശ്വാസഗതിയെ മനസ്സിലാക്കി അതിൽ നാം ലയിക്കുക..പ്രകൃതിയുടെ ശ്വാസഗതിക്കൊത്ത് നാം സഞ്ചരിക്കുക.. ഒരു കാറ്റുവരുമ്പോൾ കടൽത്തീരത്ത് നിൽക്കുമ്പോൾ  കാട്ടിലൂടെ നടക്കുമ്പോൾ പ്രകൃതിയുടെ ശ്വാസത്തെ അറിഞ്ഞ് പ്രകൃതിയുടെ സംഗീതത്തിലൂടെ നമുക്ക് ശരീരം ചലിപ്പിക്കാനാകണം.. പ്രകൃതിയ്ക് വിരുദ്ധമായി പോകാതെ പ്രകൃതിയിൽ ലയിച്ച്  പ്രകൃതിയായി മാറാനാകണം..അതുകൊണ്ട് തന്നെ ആണ് മറ്റ് മാര്ഷൽ ഫോമുകളെ അപേക്ഷിച്ച് തായ്ചി പ്രാക്ടീസ് ചെയ്യുമ്പോൾ ക്ഷീണം അനുഭവപ്പെടാത്തത്. വായുവിന്റെ ചലനവ്യതിയാനം അല്ലെ ഗതിയെ മനസ്സിലാക്കാനാകുന്ന മറ്റൊരു ഫോം ഇതുപോലെ ഉണ്ടോയെന്ന് സംശയം.  വിരുദ്ധദിശകളിലേക്ക് ഒരെ സമയം ശരീരം ചലിപ്പിക്കുന്നതിനൊപ്പം തന്നെ കയ്യും കാലും കണ്ണും ഒരെ സമയം കോര്ഡിനേറ്റ് ചെയ്യേണ്ടിവരുന്നതിനാൽ സാമാന്യത്തിലധികം കോണ്സന്ട്രേഷൻ സ്വയം തന്നെ ഉണ്ടാകുന്നു എന്ന ഗുണവുമുണ്ട് ..  എല്ലാത്തിൽ നിന്നും വിട്ടു മനസ്സിനെ ശൂന്യമാക്കാനുള്ള കഴിവുണ്ടാക്കുക അതാണ് തായ്ചിയുടെ വിജയം. എനര്ജി എന്നത് ഉണ്ടാക്കാനുള്ളതല്ല കാരണം പ്രകൃതി എന്നത് നമ്മിൽ തന്നെയുണ്ട്.. ആകെ വേണ്ടത് അതിനെ മനസ്സിലാക്കുക.. പ്രകൃതിയെന്തെന്ന് അനുഭവിത്തിലൂടെ പഠിപ്പിക്കുന്ന   ഇത്രയധികം ശരീരത്തിന് എനര്ജി തരുന്ന മറ്റൊരു ഫോമുണ്ടോ എന്ന് സംശയം.. ഒരു പക്ഷെ എന്റെ ജീവിതത്തില് ഇത്രയധികം സ്വാധീനിച്ച മറ്റൊന്നുണ്ടോ എന്ന് സംശയം..

By Krishna Kumar in FB
https://m.facebook.com/story.php?story_fbid=796281840471330&id=100002685646723