K S George കെ.എസ്. ജോർജ്

‘..മരിക്കുമ്പോൾ അദ്ദേഹത്തിന് അറുപത്തൊന്നു വയസ്സായിരുന്നു.കുറച്ചു നാളുകളായി തൊണ്ടയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം ..’

‘എണ്‍പത്തിയെട്ട് മെയ് പത്തൊമ്പതിന്റെ വൈകുന്നേര വാർത്തയിൽ കേരളം ഏറ്റുവാങ്ങിയ ചരമ വിശേഷം.

പൂവിതൾ പോലെയോ പീലിച്ചുരുൾപോലെയോ ഒരു ശബ്ദമായിരുന്നില്ല കെ എസ് ജോർജിന്റേത് .

എന്നിട്ടും വശ്യമായ ഒരു വൈഭവം കൊണ്ട് അത് ചരിത്രത്തിൽ ഇടം നേടുകയുണ്ടായി .

ചില്ലിമുളം കാടുകളിൽ ലല്ലലലം പാടിയ തെന്നലിനെ കുറിച്ചും സ്മരണകളിരമ്പും രണസ്മാരകങ്ങളെ കുറിച്ചും ഏഴാംകടലിനക്കരെയുള്ള ഏഴിലംപാലയെ കുറിച്ചുമെല്ലാം മലയാളിയെ പാടി മധുരിപ്പിച്ച ആ സ്വരപൂർണ്ണിമയുടെ സ്വപ്നലാവണ്യം അനന്തപുരി ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിലൊരു കോണിൽ നിശബ്ദത പൂകിയിട്ട് 26 കൊല്ലം.

വെളുവെളുത്ത മാർബിൾ പാളിയിൽ കോറിയ വരികൾ ഇങ്ങനെ.

‘ മാരിവില്ലിൻ തേൻ മലരേ
മാഞ്ഞു പോകയോ ..!’

പോകില്ല എന്നതു സത്യം .
മലയാളിയുടെ കരിമാനത്ത് വിരിഞ്ഞിറങ്ങിയ ആ മഴവിൽക്കതിരിന് അന്നുമിന്നും എഴിലേഴു നിറം.