
Today I have an appointment with the Dr. For my wife Savitha Renjith.
Today I have an appointment with the Dr. For my wife Savitha Renjith.
ധ്യാനം
മനുഷ്യമനസ്സിന്റെ പ്രകൃതി അസ്വസ്ഥതയാണ്.
ധ്യാനത്തിലൂടെ നാം അലഞ്ഞുതിരിയുന്ന ബോധമനസ്സിനെ ശാന്തതയിലേക്കും, ലയനത്തിലേയ്ക്കും കൊണ്ടുവരുവാൻ ശ്രമിക്കുകയാണ്.
ശാശ്വതമായി അവബോധത്തിന്റെ തലത്തിൽ വ്യാപരിക്കുന്ന ഒരാൾക്ക് ധ്യാനത്തിന്റെ ആവശ്യമില്ല. അതായത്, അയാൾ തികഞ്ഞ മനസ്സാന്നിദ്ധ്യത്തോടെ പ്രവർത്തിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ അയാളുടെ ഓരോ ചിന്തയുടെയും, വാക്കിന്റെയും, പ്രവൃത്തിയുടെയും കൂടെ മനസ്സും ഉണ്ടെങ്കിൽ, അയാൾ ധ്യാനിക്കേണ്ട ആവശ്യമില്ല. അയാൾ എല്ലായ്പ്പോഴും ധ്യാനത്തിന്റെ ഒരു ശൈലിയിലാണ്. അയാൾ വർത്തമാനകാലത്തിൽ ജീവിക്കുന്നു.
ഏറ്റവും അധികം ഊർജ്ജം നഷ്ടപ്പെടുന്നത് മനസ്സ് ഭൂതത്തിനും ഭാവിക്കുമിടയിൽ ചാഞ്ചാടുമ്പോഴാണ്. കഴിഞ്ഞ കാലം ഗൃഹാതുരത്വവും, കുറ്റബോധവുമായി കൂട്ടുചേർന്നുള്ളതാണ്, വരുംകാലം ഉത്ക്കണ്ഠയുടെയും. രണ്ടും അനാവശ്യമാണ്. ഭൂതം കഴിഞ്ഞതാണ്. ഭാവി വരാൻ ഇരിക്കുന്നതെയുള്ളു. നമുക്ക് ജീവിക്കാനുള്ളത് വർത്തമാനകാലത്തിലാണ്.
നാം വളരെ വ്യാകുലതകളൾ സൃഷ്ടിക്കുകയാണെങ്കിൽ നമ്മുടെ ഭാവി അനിശ്ചിതമായിരിക്കും.
നാം ദൃഢനിശ്ചായത്തോടെയും, ലക്ഷ്യബോധത്തോടെയും, മനസ്സിടറാതെ നടക്കുകയാണെങ്കിൽ നമ്മുടെ ഭാവി പൂർണ്ണമായിരിക്കും.
താൻ നേരിടാനിഷ്ടപ്പെടാത്ത ഏതെങ്കിലും സാഹചര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഉപായമായി ഒരാൾ ധ്യാനത്തെ ഉപയോഗിക്കുന്നത് തികച്ചും കൊള്ളരുതായ്മയാണ്. ആ സമയത്ത് അയാൾ ധ്യാനിക്കുകയല്ല, അഭിനയിക്കുകയാണ് ചെയ്യുന്നത്.
ഒരു ആചാരം പോലെ ധ്യാനം നടത്തുന്നവരുടെ കാര്യവും ഇതുതന്നെയാണ്. അങ്ങനെയുള്ള ധ്യാനംകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ല. “രാവിലത്തെ ചായ കിട്ടിയില്ലെങ്കിൽ, ആ ദിവസം വ്യർത്ഥമായതുതന്നെ” എന്ന് ചിലർ പറയുമ്പോലെ, അയാളും പറയും: “രാവിലത്തെ ധ്യാനം ഇല്ലെങ്കിൽ എന്തോ ഒരു പോരായ്മ തോന്നും.” അയാൾ ആ പതിവിന്റെ സ്വാധീനത്തിൽ ആയിപ്പോയി.
നിങ്ങളെ നിയന്ത്രിക്കുന്ന ഏതു പതിവും ആത്മീയ പുരോഗതിക്ക് തടസ്സമാണ്. അതുകൊണ്ട്, നമുക്ക് ബോധത്തെ സുസ്ഥിരമായ ധ്യാനത്തിലേക്ക്യ്ക്ക് മാറ്റേണ്ടതുണ്ട്.
ധ്യാനം ആത്മാവിന്റെ തന്നോടുതന്നെയുള്ള ഒരു വിളിയാണ്.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
അൻപേ ശിവം.. വാഴ്‌വേ തവം 🔥
➖〰️➖〰️➖〰️➖〰️➖
⚛️°✓ renjiTham✓°🌈
➖〰️➖〰️➖〰️➖〰️➖
२ंजीतं☯
തദ്വായസം തീർഥമുശന്തി മാനസാ ന യത്ര ഹംസാ നിരമന്ത്യുശിക്ക്ഷയാഃ ൧൦
അപൗരുഷേയമായ വേദങ്ങൾ വ്യസിച്ചു, അസാമാന്യമായ മഹാഭാരതം രചിച്ചു, എന്നിട്ടും തൃപ്തി വരാതെ വ്യസനചിത്തനായ ശ്രീ വേദവ്യാസ മഹർഷി, ബ്രഹ്മാവിന്റെ മാനസപുത്രനും ഭക്തശിരോമണിയുമായ ശ്രീ നാരദ മഹർഷിയോട് തന്റെ വ്യസനത്തിന്റെ കാരണമന്വേഷിക്കുന്നു.
അസ്ത്യേവ മേ സർവമിദം ത്വയോക്തം തഥാപി നാത്മാ പരിതുഷ്യതേ മേ
തന്മൂലമവ്യക്തമഗാധബോധം പൃച്ഛാമഹേ ത്വാത്മഭവാത്മഭൂതം ൫
ശ്രീ നാരദ മഹർഷി പുഞ്ചിരി തൂകി കൊണ്ട് ഉടൻ തന്നെ മറുപടി പറയുന്നു :-
ശ്രീനാരദ ഉവാച
ഭവതാനുദിതപ്രായം യശോ ഭഗവതോമലം
യേനൈവാസൗ ന തുഷ്യേത മന്യേ തദ്ദർശനം ഖിലം ൮
യഥാ ധർമാദയശ്ചാർഥാ മുനിവര്യാനുകീർതിതാഃ
ന തഥാ വാസുദേവസ്യ മഹിമാ ഹ്യനുവർണിതഃ ൯
ന യദ്വചശ്ചിത്രപദം ഹരേര്യശോ ജഗത്പവിത്രം പ്രഗൃണീത കർഹിചിത്
തദ്വായസം തീർഥമുശന്തി മാനസാ ന യത്ര ഹംസാ നിരമന്ത്യുശിക്ക്ഷയാഃ ൧൦
പുഞ്ചിരിയോടെ നാരദൻ പറഞ്ഞു: താങ്കൾ വേണ്ടത്ര ചെയ്തിട്ടില്ല. മനഃശാന്തി ലഭിക്കാൻ ഇനിയും ചിലത് ചെയ്യേണ്ടിയിരിക്കുന്നു. മഹാഭാരതം പരോപകാരപ്രദം തന്നെ. എങ്കിലും ആ മഹാഗ്രന്ഥത്തിനു ഒരു കുറവ് വന്നുപോയി. എവിടെ ധർമ്മമുണ്ടോ അവിടെയാണ് ജയം എന്ന് പാണ്ഡവരുടെ കഥവഴി അങ്ങ് ലോകത്തെ പഠിപ്പിച്ചു. മനുഷ്യധർമ്മങ്ങളെ പറ്റി അതിൽ പലേടത്തും ഊന്നിപറഞ്ഞിട്ടുമുണ്ട്. എങ്കിലും ഭഗവതപ്രാപ്തിക്ക് ഈ കലിയുഗത്തിൽ ഏറ്റവും സുഗമമായ മാർഗം ഭക്തിയാണെന്നു അങ്ങേയ്ക്ക് അറിയില്ലേ ? ഏകാഗ്രമായ ഭഗവത് ഭക്തി മഹാഭാരതത്തിൽ കാണാനില്ല. ആ വൈകല്യം പരിഹരിക്കാൻ അങ്ങ് പരിശ്രമിച്ചാലും”
“സ്വല്പാ തഥാർഥ ബഹുലാ ച വരാഹ ഹോ രാ
തസ്യാ: പുന:പടുധിയാമപി ദുർഗമോfർഥ:
ഭട്ടോൽപലാദിരചിതാ വിവൃതീർവിലോക്യ
സ്പഷ്ടം കരോതു ഹൃദി ദൈവവിദർഥമസ്യാ: “
സാരം – വരാഹമിഹിരനാൽ എഴുതപ്പെട്ട ഹോരാശാസ്ത്രം എന്ന ഗ്രന്ഥം വളരെ ചെറുതാണെങ്കിലും അതിൽ വളരെയധികം അർത്ഥങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. അതിന്റെ അർഥമാകട്ടെ അതിബുദ്ധിശാലികൾക്കു കൂടി കഷ്ടമാകുന്നു. അതിനാൽ ജ്യോതിഷികൾ ഭട്ടോൽപ്പലം മുതലായ(പരമേശ്വരം, വിവരണം, ചന്ദ്രിക, പ്രകാശിക) വ്യാഖ്യാന ഗ്രന്ഥങ്ങളെ നോക്കി ഹോരയുടെ അർത്ഥത്തെ ഹൃദയത്തിൻ(മനസ്സിൽ ) സ്പഷ്ടമായി ധരിച്ചു കൊള്ളണം.
പ്രശ്നമാർഗം ( പൂർവാർധം )
ശ്ളോകം -28
“
“ഹോരാം വരാഹമിഹിരാസ്യ വിനിഃ സൃതാം യേ മാലാമിവാധതി ദൈവ വിധ: സ്വകണ്ഠേ കൃഷ്ണീയ ശാസ്ത്രമപി ഭർതൃമതീവ സൂത്രം
തേഷാം സഭാസു മഹതീ ഭവതീഹ ശോഭാ “
സാരം – വരാഹമിഹിര ഹോരയെ മാലയെ കഴുത്തിൽ ധരിക്കുന്നതു പോലെ ഗ്രന്ഥാപേക്ഷ കൂടാതെ ചൊല്ലത്തക്കവിധം കണ്ഠസ്ഥയാക്കി ചെയ്യുകയും, നെടുമംഗല്യമുള്ള സ്ത്രീകൾ മംഗല്യത്താലിയെ എല്ലായ്പ്പോഴും കഴുത്തിൽ തന്നെ വച്ചു കൊണ്ടിരിക്കുന്ന പോലെ കൃഷ്ണീയ ശാസ്ത്രത്തെ എല്ലായ്പ്പോഴും കണ്ഠ പാഠമാക്കുകയും ചെയ്യുന്ന ജ്യോതിഷികകൾക്ക്, ജ്യോതിഷക്കാരുടെ സഭകളിൽ വലിയ ശോഭയുണ്ടാക്കും -ശ്ളോകം 29
” ഹോരായാസ്തു ‘ദശാദ്ധ്യായാം വ്യാഖ്യായാം ക്രിയതാം ശ്രമ: ദൈവജ്ഞേന വിശേഷേണ ഫലമാദേഷ്ടുമിച്ഛതാ.”
സാരം – ഹോരയുടെ ദശാദ്ധ്യായി എന്നു പേരായ വ്യാഖ്യാനത്തിൽ ജ്യോതിഷികൾ പ്രത്യേകം പരിശ്രമിക്കേണ്ടതാകുന്നു. ഫലം പറയുവാൻ വിചാരിക്കുന്നവർ അതിലേറെ പരിശ്രമിക്കേണ്ടതാകുന്നു.-ശ്ളോകം 30
“ദശാദ്ധ്യായാം വിശേഷേണ ശ്രമോ നൈവ കൃതോ യദി ദുഷ്കര: ഫല നിർദേശസ്തദ്വിദാം ച തഥാ വച: “
സാരം – ദശാദ്ധ്യായി എന്ന ഹോരാ വ്യാഖ്യാനത്തിൽ പ്രത്യേകിച്ചും പരിശ്രമിക്കാത്ത ജ്യോതിഷികൾ ഫലം പറഞ്ഞ് ഒപ്പിക്കുവാൻ പ്രയാസപ്പെടും. ദശാദ്ധ്യായിയുടെ വലിപ്പത്തെ അറിയുന്ന മഹാന്മാർ അപ്രകാരം പറഞ്ഞിട്ടും ഉണ്ടു്.
ആ വചനത്തെ തന്നെ താഴെ കാണിക്കുന്ന ശ്ളോകവും ഉദ്ധരിക്കുന്നു.ശ്ളോകം 31
ശ്ളോകം 32
“അദൃഷ്ട്വാ യോ ദശാദ്ധ്യായീം ഫലമാദേഷ്ടുമിച്ഛതി ഇച്ഛത്യേവ സമുദ്രസ്യ തരണം സ പ്ലവം വിനാ .” ഇതി
സാരം – ദശാദ്ധ്യായി എന്ന ഹോരാ വ്യാഖ്യാനത്തെ പഠിക്കാതെ ജ്യോതിശാസ്ത്ര പ്രകാരം ഫലം പറയുവാൻ മോഹിക്കുന്നതു്, കപ്പലുണ്ടായിട്ടും കടക്കാൻ പ്രയാസമുള്ള സമുദ്രത്തെ കപ്പലുകൂടിയില്ലാതെ കടക്കാൻ ശ്രമിക്കുന്നതു പോലെയാകുന്നു.
ഇതുകൊണ്ടു് ഫലം പറഞ്ഞൊപ്പിക്കുന്നതു വളരെ പ്രയാസമുള്ള കാര്യമാണെന്ന സ്വന്താഭിപ്രായത്തെ ആചാര്യൻ വെളിപ്പെടുത്തുന്നു.
ഈ ശ്ളോകം ദശാദ്ധ്യായീ പണ്ഡിത വചനമാകുന്നു.
२ंजीतं☯
Spirituality
ആദ്ധ്യാത്മികത
°✓ renjiTham_✓°
പണത്തിലും പ്രശസ്തിയിലും അധികാരത്തിലും ബുദ്ധിയിലും നമുക്ക് താഴെയെന്ന് തോന്നുന്നവരോട് സ്വാഭാവികമായി തോന്നുന്ന ആധിപത്യ സ്വഭാവം പുറത്തേക്ക് ഒഴുകാതിരിക്കാൻ ശ്രദ്ധിക്കുകയും അവരോട് തുല്യതയോടെ പെരുമാറാൻ തുടങ്ങുകയും ചെയ്യുന്നിടത്ത് ഒരാൾ ആത്മീയനായി തുടങ്ങുന്നു എന്നു പറയാം.
ജീവന്റെ , ജീവിതത്തിന്റെ സ്പിരിറ്റിൽ തൊട്ടു തുടങ്ങുന്നത് അവിടെയാണ്.
അതു തന്നെയാണ് സ്പിരിച്വാലിറ്റി.
ആകപ്പാടെ വിഷണ്ണനായി നടന്നു പോകുന്ന ഒരാളോട് എതിരെ വരുന്ന ഒരാൾ ചുമ്മാ ഒന്നു പുഞ്ചിരിച്ചാൽ അടിമുടി തെളിഞ്ഞതു പോലുള്ള ആശ്വാസമാണ്.
ഞാനും എന്റെ സംഘർഷവും മാത്രമുണ്ടായിരുന്നിടത്ത് ചുറ്റുപാടുകളെല്ലാം വന്നു നിറയുന്നു.
ഒരു പ്രസരിപ്പ് വന്നു പുല്കുന്നു.
എല്ലാറ്റിനോടും സ്നേഹം.
സൗഹൃദം.
കുറച്ചു നേരത്തേ ക്കാണെങ്കിലും ആ ഒരു വെറും പുഞ്ചിരിക്ക് പകരാനായ സ്പർശം തന്നെയാണ് ആത്മീയത.
°✓ renjiTham_✓°
നല്ലൊരു സായാഹ്നം.
പോക്കുവെയിലേറ്റ് നടത്തം കഴിഞ്ഞു മടങ്ങിയെത്തിയ , സവിതയുടെഅഛനും, മനുവും ഒരു മൃദുഭാഷണത്തിന്റെ മാനസികനിലയിലമർന്നു.
ശ്രീ പ്രഭാവർമ്മയെക്കുറിച്ചെന്തോ പറയുമ്പോൾ, ഈയിടെ വായിച്ച ലേഖനത്തെ അഛൻ പെട്ടെന്നോർത്തു. ഇരയിമ്മൻ തമ്പിയുടെ കവന വൈഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം, ആണീ കുറിപ്പിന് ആധാരം
“ഓമന തിങ്കള്‍ക്കിടാവോ.. നല്ല കോമളത്താമര പൂവോ …”
ഈ താരാട്ടു പാട്ട് കേൾക്കാത്തവർ ഉണ്ടോ?
_____________________________________
https://youtu.be/pObGoeJPP2E
ഓമന തിങ്കൾ കിടാവോ..
നല്ല കോമള താമര പൂവോ… (2)
പൂവിൽ വിരിഞ്ഞ മധുവോ..പരി..
പൂർണേന്തു തന്റെ നിലാവോ…
പുത്തൻ പവിഴ കൊടിയോ..ചെറു..
തത്തകൾ കൊഞ്ചും മൊഴിയോ….
ചാഞ്ചാടിയാടും മയിലോ…മൃദു..
പഞ്ചമം പാടും കുയിലോ…
തുള്ളും ഇളമാൻ കിടാവോ…ശോഭ..
കൊള്ളിന്നോരന്നക്കൊടിയോ..
ഈശ്വരൻ തന്ന നിധിയോ..
പരമേശ്വരി ഏന്തും കിളിയോ…
പാരിജാതത്തിൻ തളിരോ..എന്റെ
ഭാഗ്യദൃമത്തിൻ ഭലമോ..
വാത്സല്യ രത്‌നത്തേ വയ്പ്പാൻ..
മമ..വച്ചോരു കാഞ്ചന ചെപ്പോ…
ദൃഷ്ട്ടിക്കു വെച്ചോരമൃതോ…
കൂരിരുട്ടത്തു വച്ച വിളക്കോ….
കീർത്തിലതക്കുള്ള വിത്തോ…
എന്നും കേടൂവരാതുള്ള മുത്തോ…
ആർത്തി തിമിരം കളവാനുള്ള…
മാർത്താണ്ട ദേവപ്രഭയോ…
സുക്തിയിൽ കണ്ട പൊരുളോ…അതി..
സൂക്ഷമമാം വീണാരവമോ..
വമ്പിച്ച സന്തോഷ വാല്ലി തന്റെ..
കൊമ്പത്തു പൂത്ത പൂവല്ലീ..
പിച്ചകത്തിൻ മലർച്ചെണ്ടോ..
നാവിൻ..ഇച്ചനൽക്കുന്ന കൽക്കണ്ടോ…
പൂമാനമേറ്റൊരു കാറ്റോ..ഏറ്റം..
പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ…
കാച്ഛിക്കുറുക്കിയ പാലോ…
നല്ല ഗന്ധമേഴും പനിനീരോ…
നന്മ വിളയും നിലമോ.. ബഹു..
ധർമ്മങ്ങൾ വാഴും ഗൃഹമോ…
ദാഹം കളയും ജലമോ..മാർഗ..
ഖേദം കളയും തണലോ..
വാടാത്ത മല്ലിക പൂവോ..ഞാനും..
തേടി വച്ചുള്ള ധനമോ…
കണ്ണിനു നല്ല കണിയോ..
മമ കൈവന്ന ചിന്താമണിയോ…
ലക്ഷ്മീ ഭഗവതി തന്റെ..തിരു..
നെറ്റിയിലിട്ട കുറിയോ..
എന്നുണ്ണി കൃഷ്‌ണൻ ജനിചോ..പാരി..
ലിങ്കനെ വേഷം ധരിച്ചോ…
ലാവണ്യ പുണ്യ നദിയോ..ഉണ്ണി..
കാർവർണ്ണൻ തന്റെ കാളിയോ..
പത്മനാഭൻ തൻ കൃപയോ..ഇനി..
ഭാഗ്യം വരുമ്മ വഴിയോ…
_____________________________
മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ താരാട്ടു പാട്ട് സ്വാതി തിരുന്നാളിനായി ഇരയിമ്മന്‍ തമ്പി രചിച്ചതാണ്. തിരുവിതാംകൂറിന്റെ രാജപദവിയിലിരുന്ന മഹാറാണി ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശമനുസരിച്ച്, കൈക്കുഞ്ഞായിരുന്ന സ്വാതി തിരുന്നാളിനെ ഉറക്കാനായാണ് തമ്പി ഇതെഴുതിയത്.സ്വാതി തിരുന്നാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണ് ഇരയിമ്മന്‍ തമ്പി ഈ കവിത എഴുതിയത് എന്നും പറയപ്പെടുന്നു. എന്നാൽ ഗാനരചയിതാവു മാത്രമല്ല തമ്പി ,കവിയും, ആട്ടക്കഥാകാരനും കൂടിയാണ്.
ഇരയിമ്മന്‍ തമ്പി ജനിച്ചത് കൊല്ലവര്‍ഷം 958 തുലാമാസത്തില്‍ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ‘കിഴക്കേമഠം’ എന്ന ഭവനത്തിലാണ്. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാര്‍വ്വതിപ്പിള്ള തങ്കച്ചിയായിരുന്നു തമ്പിയുടെ മാതാവ്. പിതാവ് ചേര്‍ത്തല നടുവിലെ കോവിലകത്തു കേരളവര്‍മ്മ തമ്പാന്‍. ശാസ്ത്രി തമ്പാന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
ഇരയിമ്മന്‍ തമ്പിയുടെ ആദ്യഗുരു പിതാവു തന്നെയായിരുന്നു. കാവ്യം, നാടകം, വ്യാകരണം എന്നിവയില്‍ ഇരയിമ്മന്‍ തമ്പി ചെറുപ്പത്തില്‍ തന്നെ അസാധാരണമായ പാണ്ഡിത്യം നേടി. പില്‍ക്കാലത്ത് സംസ്കൃതസാഹിത്യം, വേദാന്തം, സംഗീതശാസ്ത്രം എന്നീ വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് നേടി . സ്വാതിതിരുനാളിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന ഇരയിമ്മന്‍തമ്പിയെക്കുറിച്ച് കേരളസാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ പറയുന്നത്, ‘ആസ്ഥാനകവി എന്ന ബിരുദത്തിന് കേരളത്തില്‍ ഒരു കവി അര്‍ഹനായി ജീവിച്ചിട്ടുണ്ടെങ്കില്‍ അത് ഇരയിമ്മന്‍ തമ്പിയാണ്’ എന്നത്രേ.
ആട്ടക്കഥകള്‍, സംസ്കൃതകീര്‍ത്തനങ്ങള്‍, മലയാള ഗാനങ്ങള്‍, ഊഞ്ഞാല്‍ പാട്ടുകള്‍, ഒററശ്ലോകങ്ങള്‍, താരാട്ടു പാട്ടുകള്‍ എന്നിങ്ങനെ നിരവധി മേഖലകളിലാണ് ഇരയിമ്മന്‍ തമ്പി തന്റെ സാഹിത്യ വൈഭവം പ്രകടിപ്പിച്ചിട്ടുള്ളത്. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം, എന്നിവയാണ് ആട്ടക്കഥകള്‍. ഇവയ്ക്കു പുറമേ രാജകുടുംബവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക അസുലഭ സന്ദര്‍ഭങ്ങളെയും അദ്ദേഹം തന്റെ കൃതികള്‍ക്ക് വിഷയമാക്കിയിട്ടുണ്ട്. ഭക്തിരസം തുളുമ്പുന്ന ‘കരുണചെയ്യുവാനെന്തു താമസം കൃഷ്ണാ’, ശ്യംഗാര രസം നിറഞ്ഞ ‘പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ’ എന്നു തുടങ്ങി തമ്പിയുടെ അതുല്യമായ അനവധി രചനകള്‍ മലയാള മനസ്സില്‍ സ്ഥിരവാസമുറപ്പിച്ചവയാണ്.
ഇരയിമ്മന്‍ തമ്പി വിവാഹം ചെയ്തത് ഇടയ്ക്കോട് കാളിപ്പിള്ള തങ്കച്ചിയെആണ് . ഈ ദമ്പതികള്‍ക്ക് മൂന്നു പെണ്‍മക്കൾ ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. കേരളീയഗാന രചയിതാക്കളില്‍ സ്വാതിതിരുനാള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അവകാശപ്പെടാവുന്ന ഈ കലാനിപുണന്‍ കൊല്ല വര്‍ഷം 1031 കര്‍ക്കിടമാസത്തില്‍ 73ാം വയസ്സില്‍ അന്തരിച്ചു.
Rf:-ദേശാഭിമാനി പത്രത്തിന്റെ 2013 ജനുവരി 20 ഞായർ വാരാന്തപ്പതിപ്പ് -പ്രഭാവർമ്മ എഴുതിയ ‘ഓമനത്തിങ്കൾ കിടാവോ’ ഗംഭീരമായ സമകാലികപ്രസക്തിയുള്ള ലേഖനമായിരുന്നു. ഒരു ഓസ്കാർ വിവാദം വേണ്ടി വന്നു, അന്യഥാ മഹാനായ ഇരയിമ്മൻ തമ്പിയെ ഓർമ്മിച്ചെടുക്കാൻ എന്ന വിമർശനമാണ് കവിയായ പ്രഭാവർമ്മ ഉയർത്തിയിരിക്കുന്നത്.
കേരളത്തിലെ ഭൂ സൂചകങ്ങൾ:
ആറന്മുളക്കണ്ണാടി, ആലപ്പുഴ കയർ, മലബാർ കുരുമുളക്, പാലക്കാടൻ മട്ട അരി, ആലപ്പുഴ പച്ച ഏലം, പൊക്കാളി അരി, വാഴക്കുളം കൈതച്ചക്ക, മധ്യതിരുവിതാംകൂർ പതിയൻ ശർക്കര, ജീരകശാല, ഗന്ധകശാല അരി, ഞവര അരി, പാലക്കാടൻ മദ്ദളം, തഴപ്പായ, കൂത്താമ്പുള്ളി സാരി, പയ്യന്നൂർ പവിത്രമോതിരം, ചേന്ദമംഗലം മുണ്ട്, ബാലരാമപുരം കൈത്തറി, കാസർഗോഡ് സാരി, കൈപ്പാട് അരി, ചങ്ങാലിക്കോടൻ നേന്ത്രപ്പഴം, തിരൂർ വെററിലു നിലമ്പൂർ തേക്ക്, മറയൂർ ശർക്കര, ഇവയൊക്കെ കേരളത്തിലെ ഭൂസൂചകങ്ങളാണ്.
ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍
Note :-ആറന്മുളയല്ല. അടയ്ക്കാ പുത്തൂർ കണ്ണാടി എന്ന് പറയും. ലോഹക്കൂട്ടുകളൊക്കെ അതു തന്നെ. ഉള്ളിലെ മുഖം നോക്കുന്നത് ലോഹങ്ങൾ Mix ചെയ്ത കൂട്ടു തന്നെയാണ്. GIass അല്ല. ഇപ്പോൾ ആ പണിപ്പുര കാണാനും കണ്ണാടി Order ചെയ്യുവാനും വിവിധ ദിയ്ക്കുകളിൽ നിന്നും ആളുകൾ എത്തിക്കൊണ്ടിരിയ്ക്കുന്നു.
ഭൂസൂചകങ്ങള്‍
ഒരുല്‍പ്പന്നത്തിന് , അത് കാര്‍ഷികമോ വ്യാവസായികമോ കരകൗശലമോ എന്തുമാകട്ടെ, അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ,ഉത്പാദകരുടെ കരവിരുത്, നിര്‍മ്മാണശൈലി, പരമ്പരാഗതമായി കൈമാറി വരുന്ന അറിവ് എന്നിവ സമഞ്ജസമായി സമ്മേളിച്ചു വരുമ്പോള്‍ ഒരു സവിശേഷ ഗുണമേന്മ കൈവരുന്നു. ഉദാഹരണത്തിന് ഒരു കാര്‍ഷികോത്പ്പന്നം എടുക്കുക. അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കൃഷി ചെയ്യപ്പെടുന്ന പ്രദേശത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി,മണ്ണ്,ജലം,വളപ്രയോഗങ്ങള്‍,പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന കൃഷി രീതികള്‍ അല്ലെങ്കില്‍ മറ്റ് ജൈവ ഘടകങ്ങള്‍ ഇവ കാരണമായി മറ്റ് പ്രദേശങ്ങളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന സമാന ഉത്പ്പന്നങ്ങളില്‍ നിന്നും വിഭിന്നമായ ഒരു ഗുണമേന്മ കൈവരുന്നു. അത് രുചിയിലാകാം,മണത്തിലാകാം, നിറത്തിലോ രൂപത്തിലോ ഒക്കെയാകാം. ഇവിടെ ഈ സവിശേഷ ഗുണമേന്മയ്ക്ക് കാരണമാകുന്നത് പ്രകൃതി ഘടകങ്ങള്‍ അല്ലെങ്കില്‍ ജൈവഘടകങ്ങളാണെന്ന് നമുക്ക് മനസിലാക്കാം.
ഇവയ്‌ക്കൊക്കെ ഭൗമസൂചിക പദവി ( ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍) ലഭിച്ചിട്ടുണ്ടെന്നും ഇവയൊക്കെ ‘ ഭൂസൂചകങ്ങള്‍’ (ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേറ്റേഴ്‌സ്) ആണെന്നും നമ്മില്‍ പലര്‍ക്കും അറിയുകയും ചെയ്യാം. അപ്പോള്‍ എന്താണ് ഈ ഭൂസൂചകങ്ങളും ഭൂസൂചികാപദവിയുമൊക്കെ?
സ്വിസ് വാച്ച്
ഭൂസൂചകങ്ങള്‍
ഒരുല്‍പ്പന്നത്തിന് , അത് കാര്‍ഷികമോ വ്യാവസായികമോ കരകൗശലമോ എന്തുമാകട്ടെ, അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ,ഉത്പാദകരുടെ കരവിരുത്, നിര്‍മ്മാണശൈലി, പരമ്പരാഗതമായി കൈമാറി വരുന്ന അറിവ് എന്നിവ സമഞ്ജസമായി സമ്മേളിച്ചു വരുമ്പോള്‍ ഒരു സവിശേഷ ഗുണമേന്മ കൈവരുന്നു. ഉദാഹരണത്തിന് ഒരു കാര്‍ഷികോത്പ്പന്നം എടുക്കുക. അത് ഉത്പ്പാദിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കൃഷി ചെയ്യപ്പെടുന്ന പ്രദേശത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി,മണ്ണ്,ജലം,വളപ്രയോഗങ്ങള്‍,പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന കൃഷി രീതികള്‍ അല്ലെങ്കില്‍ മറ്റ് ജൈവ ഘടകങ്ങള്‍ ഇവ കാരണമായി മറ്റ് പ്രദേശങ്ങളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന സമാന ഉത്പ്പന്നങ്ങളില്‍ നിന്നും വിഭിന്നമായ ഒരു ഗുണമേന്മ കൈവരുന്നു. അത് രുചിയിലാകാം,മണത്തിലാകാം, നിറത്തിലോ രൂപത്തിലോ ഒക്കെയാകാം. ഇവിടെ ഈ സവിശേഷ ഗുണമേന്മയ്ക്ക് കാരണമാകുന്നത് പ്രകൃതി ഘടകങ്ങള്‍ അല്ലെങ്കില്‍ ജൈവഘടകങ്ങളാണെന്ന് നമുക്ക് മനസിലാക്കാം.
കാഞ്ചീപുരം സാരി
ഒരു ഭൂസൂചകത്തെ സംബ്ബന്ധിച്ച് അതിന്റെ രണ്ട് കാര്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഒന്ന്, അതിന്റെ ഉത്ഭവനാമം ( അപ്പലേഷന്‍ ഓഫ് ഒറിജിന്‍),രണ്ട്, അതിന്റെ നിര്‍മ്മാണ ഘടകങ്ങള്‍ അല്ലെങ്കില്‍ ചേരുവകകള്‍. ഒരു ഉത്പ്പന്നം ഭൂസൂചകമാകണമെങ്കില്‍ അതിന്റെ ഉത്ഭവപ്രദേശത്തിന്റെ / മേഖലയുടെ/രാജ്യത്തിന്റെ പേര് ഉള്‍ക്കൊണ്ടുവരണം. ഉദാഹരണത്തിന് സ്വിസ് വാച്ചിലെ ‘സ്വിസ്’,മലബാര്‍ കുരുമുളകിലെ ‘മലബാര്‍’, ഡാര്‍ജിലിംഗ് തേയിലയിലെ ‘ ഡാര്‍ജിലിംഗ് ‘ എന്നിവ. ഈ സ്ഥലനാമങ്ങള്‍ അതാത് ഭൂസൂചകങ്ങളുടെ ഉത്ഭവ നാമത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. അതുപോലെ ഉത്പ്പാദനത്തിന് അവലംബമായ നിര്‍മ്മാണ ഘടകങ്ങള്‍, ചേരുവകകള്‍ എന്നിവയൊക്കെ അതിന്റെ ഉത്ഭവപ്രദേശത്തിന്റെ തനതായ ഭൗതിക സവിശേഷതകള്‍ ഗുണപരമായി ഉള്‍ക്കൊണ്ടിരിക്കണം. ഉദാഹരണത്തിന് റോഖ്‌ഫോര്‍ട്ട് വെണ്ണ, സ്‌കോച്ച് വിസ്‌കി,ഷാംപെയ്ന്‍ തുടങ്ങിയവ. ഇവയുടെയൊക്കെ നിര്‍മ്മാണ ഘടകങ്ങള്‍ അല്ലെങ്കില്‍ ചേരുവകകള്‍ യഥാക്രമം റോഖ്‌ഫോര്‍ട്ട് മേഖലയുടെയും സ്‌കോട്ട്‌ലാന്റിന്റെയും ഫ്രാന്‍സിലെ ഷാംപെയ്ന്‍ പ്രദേശത്തിന്റെയുമൊക്കെ തനതായ കാലാവസ്ഥ, ഭൂപ്രകൃതി,മറ്റ് ഭൗതിക സവിശേഷതകള്‍ എന്നിവ ആഴത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതായി കാണാം.
ഭൂസൂചകങ്ങള്‍ ബൗദ്ധിക സ്വത്ത്
ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (1948) ആര്‍ട്ടിക്കിള്‍ 27 പ്രകാരം ബൗദ്ധിക സ്വത്ത് (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ) മനുഷ്യാവകാശത്തില്‍ പെടുന്നതും സംരക്ഷണം അര്‍ഹിക്കുന്നതുമാണ്. ബൗദ്ധിക സ്വത്ത് മനുഷ്യന്റെ ഇതര സ്വത്തുപോലെ ഉടമസ്ഥാവകാശം ഉള്ളതാകുന്നു. ബൗദ്ധിക സ്വത്തിന്റെ ഉടമസ്ഥന് തന്റെ സ്വത്ത് പേറ്റന്റ് ,ട്രേയ്ഡ് മാര്‍ക്ക്,പകര്‍പ്പവകാശം (കോപ്പി റൈറ്റ് ) തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ തനിക്ക് മാത്രം അവകാശപ്പെട്ടതാക്കി മാറ്റാവുന്നതാണ്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനായുള്ള രാജ്യാന്തര സംഘടന( WIPO) ഭൂസൂചകങ്ങളെ ഇന്ന് ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിലാക്കി അംഗീകരിച്ചിട്ടുണ്ട. ലോക വ്യാപാര സംഘടന(WTO) ഭൂസൂചകങ്ങളെ ഒരു സവിശേഷ ബ്രാന്‍ഡായി കണക്കാക്കുകയും രാജ്യാന്തര തലത്തില്‍ തന്നെ അവയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ക്യൂബന്‍ സിഗാറിലെ ‘ക്യൂബ’ ,കാഞ്ചീപുരം പട്ടുസാരിയിലെ ‘കാഞ്ചീപുരം’, ബാലരാമപുരം കൈത്തറിയിലെ ‘ബാലരാമപുരം’ തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂസൂചകങ്ങള്‍ക്ക് അവയ്ക്ക് മാത്രം അവകാശപ്പെട്ട ചിഹ്നം (ബ്രാന്‍ഡ് സിംബല്‍) അനുവദിച്ചു കിട്ടുന്നു. ഇപ്രകാരം ചിഹ്നം ലഭിച്ച് സംരക്ഷിതമായ ഭൂസൂചകങ്ങളെ നിയമപരമായ കൈവശാധികാരം ഉള്ള ഉത്പ്പാദകര്‍ക്കല്ലാതെ മറ്റാര്‍ക്കും ഉത്പ്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ സാധ്യമല്ല. അങ്ങിനെ ചെയ്യുകയാണെങ്കില്‍ അത് കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നു. ഉദാഹരണത്തിന്, ആറന്മുള കണ്ണാടി എടുക്കുക. അത് ഉത്പ്പാദിപ്പിക്കാന്‍ നിയമപരമായ അധികാരമുള്ള ആറന്മുളയിലെ ചില കുടുംബങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അത് ആറന്മുള കണ്ണാടി എന്ന പേരില്‍ ഉത്പ്പാദിപ്പിച്ച് വിപണിയിലിറക്കാന്‍ സാധ്യമല്ല. എന്നാല്‍ ആറന്മുളകണ്ണാടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയും ലോഹക്കൂട്ടുകളുമുപയോഗിച്ച് ആര്‍ക്കും എവിടെയും നിലക്കണ്ണാടി ഉണ്ടാക്കി വിപണിയിലിറക്കാം. എന്നാല്‍ അതൊന്നും ആറന്മുളകണ്ണാടി എന്ന പേരില്‍ ആകരുതെന്നുമാത്രം. കാരണം ആറന്മുള കണ്ണാടി ഒരു ഭൂസൂചകമായതിനാല്‍ അതൊരു സവിശേഷ ബ്രാന്‍ഡും ബാന്‍ഡ് സിംബലുമുള്ള ഉത്പ്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു.
Anaamaya Medical Institute Annur Road, Payyanur, Kerala 670307, India +91 4985 215 500 https://maps.google.com/?cid=2151118658832562044
Orthopedics, Ortho, consultation, Doctor C. R. Jayadevan, Dr, Ortho, Payyannur, Anaamaya Medical Institute, Dr. ,Sajin. K.M, Dr.,Deepu Sebastian, renjiTham, Renjith Krishnan,renjiveda, അസ്ഥിരോഗം, ആർത്രൈറ്റിസ്സ്, വാതം, ആമ, arthritis, arthroplasty, arthritis,Vata,vaatha
Orthopaedic Doctors in Payyannur, Kannur, Vellur,
Orthopaedic surgeons carry out different bone surgeries such as joint replacement, knee replacement, diagnose and treat arthritis, bone injuries, etc.How long do orthopaedic surgeries take to recover?Are orthopaedic surgeries covered by insurance?
Payyanur Co-Operative Hospital Society
Dr. C.R. Jayadevan ( Consultant Orthopaedic Surgeon )
Dr. C.R. Jayadevan is a consultant Orthopaedic Surgeon in South Bazar, Kannur. He is currently practicing at Payyanur Co-Operative Hospital Society in South Bazar, Kannur.
Dr. C.R. Jayadevan is a qualified Orthopaedic Surgeon in South Bazar.
As a Orthopaedic Surgeon, his area of expertise includes Fracture Treatment, Joint Diseases, Joint Replacement Surgery, Knee Replacement Surgery, Hip Replacement Surgery, Spine Disorders, Total Hip Replaceme etc.
Patients from all around South Bazar and entire Kannur come to Dr. C.R. Jayadevan with lots of hopes and the doctor ensures that the patients are satisfied with the treatments, with his experience and the techniques he uses as a Orthopaedic Surgeon.
RHEUMATOLOGIST IN OLD BUSSTANDPAYYANUR
A Good After Noon with Shri. Madhu AE
Good ,After ,Noon, with, Shri,Madhu, AE, Madhusoodan, Madhusoodanan , Assistant Engineer,KSEB, Payyannur, White City, Old Bus stand, Hash, Mobile, Repair, mechanic, technician, redmi, store,near, Book line,bookline, Book Shop, ഹാഷ്, പയ്യന്നൂർ, സലാം, ഷിബു, മിള, കമ്പ്യൂട്ടേഴ്സ്, രാഹുൽ,Rahul, Mila computers, Shibu, Samsung Repair, Mobile, storage, full