അഗ്നേ.. Agne…

അഗ്നേ.. Agne…

Fire of Wisdom Agnihotra അഗ്നിഹോത്രം

അഗ്നേ നയ സുപഥാ രായേ അസ്മാൻ
വിശ്വാനി ദേവ വയുനാനി വിദ്വാൻ
യുയോദ്ധ്യസ്മജ്ജുഹുരാണമേനോ
ഭൂയിഷ്ഠാം തേ നമ ഉക്തി വിധേമ

അഗ്നേ ദേവ  = അഗ്നിദേവാ 
വിശ്വാനി വയുനാനി  = സകല കർമ്മങ്ങളെയും ജ്ഞാനത്തെയും അറിയുന്ന 
ത്വം  = അങ്ങ്   
സുപഥ  = നല്ല മാർഗത്തിലൂടെ പരബ്രഹ്മത്തിലേക്ക്  
അസ്മാൻ  = എന്നെ   
നയ  =  നയിച്ചാലും.
അസ്മത്  = എന്നിൽനിന്ന് 
ജുഹുരാണം   = കുടിലമായ 
ഏനാഃ   = പാപത്തെ 
യുയോധി   = വേർപെടുത്തുക 
തേ   = അങ്ങേക്ക് 
ഭൂയിഷ്ഠാം   =  പലതരത്തിലുള്ള 
നമ ഉക്തീം   = നമസ്കാരവചനങ്ങളെ
വിധേമ   =  ചെയ്യാം.

Agni 🔥 Fire

അഗ്നേ, ഞങ്ങളെ നേർവഴിയിലൂടെ നിത്യാനന്ദത്തിലേക്ക് നയിച്ചാലും. ഞങ്ങളുടെ എല്ലാച്ചെയ്തികളും അറിയുന്ന നീ ഞങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും നമിക്കുന്നു 

മരണശേഷം ശരീരം അഗ്നിയിൽ ദഹിച്ച് ഭസ്മമായിത്തീരും. 

ഈശ്വരാംശമായ ആത്മാവ് വായുവിൽ കലർന്നു  നിലനിൽക്കും.

ഈശ്വരാ ഞാൻ ചെയ്തവയെല്ലാം അങ്ങ് ഓർക്കുക. 

അഗ്നിദേവാ, എല്ലാം അറിയുന്ന അങ്ങ് എന്നെ നല്ല മാർഗത്തിലൂടെ ഈശ്വരനിലേക്കു നയിക്കുക.

എന്നിൽനിന്നു പാപത്തെ വേർപെടുത്തുക. അങ്ങയെ ഞാൻ നമസ്കരിക്കുന്നു.     

karuka കറുകപുല്ല്

karuka കറുകപുല്ല് (ബലികറുക)

ഉപയോഗം

ഔഷധം ആയും, (ആയുർ വേദം)പൂജ ആവശ്യങ്ങൾക്കും (ഹിന്ദു , സനാതന ധർമ്മം) .

https://en.wikipedia.org/wiki/Cynodon_dactylon

കറുകപ്പുല്ല് മാഹാത്മ്യം…

ഹൈന്ദവ പൂജകളില്‍ പ്രധാനമാണ് കറുകപ്പുല്ല്.

പ്രധാനമായും ഗണപതിയ്ക്കുള്ള പൂജകളിലാണ് ഉപയോഗിക്കുന്നത്.

കറുകപ്പുല്ല് പ്രധാനമായും മൂന്നു ശക്തികളെ വഹിയ്ക്കുന്നുവെന്നാണ് വിശ്വാസം.

ശിവന്‍, ശക്തി, ഗണപതി.

പൂജയ്ക്കെടുക്കുന്നത് പൂവില്ലാത്ത കറുകയാണ്.

കറുക പൂജകള്‍ക്കു പ്രധാനമായതിനു പുറകില്‍ ഒരു കഥയുണ്ട്.

ഒരിക്കല്‍ അനലാസുരന്‍ സ്വര്‍ഗത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഈ അസുരന്റെ കണ്ണില്‍ നിന്നും പ്രവഹിച്ച തീയില്‍ പെട്ട് എല്ലാം ചാമ്പലായി. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ദേവന്മാര്‍ ഗണപതിയെ അഭയം പ്രാപിച്ചു. ഗണപതി അസുരനുമായി യുദ്ധം ചെയ്തു. തന്റെ വിരാടരൂപം പുറത്തെടുത്ത ഗണപതി അസുരനെ വിഴുങ്ങി. എന്നാല്‍ അസുരന്റെ തീ ഗണപതിയുടെ വയറ്റില്‍ ചൂടും അസ്വസ്ഥതകളുമുണ്ടാക്കി. ഗണപതിയുടെ ദേഹം മുഴുവന്‍ ചൂടനുഭവപ്പെട്ടു. ഇതില്‍ നിന്നും സംരക്ഷണം നല്‍കാനായി ചന്ദ്രന്‍ ഗണപതിയുടെ തലയ്ക്കു മീതെ നിന്നു തണല്‍ നല്‍കി. വിഷ്ണുഭഗവാന്‍ തന്റെ താമര നല്‍കി. ശിവന്‍ വയറിനു ചുറ്റും ആശ്വാസം നല്‍കാനായി തന്റെ പാമ്പിനെ നല്‍കി. ഇതൊക്കെക്കൊണ്ടും ഗണപതിയ്ക്ക് ആശ്വാസം ലഭിച്ചില്ല.

അവസാനം പല ദിക്കുകളില്‍ നിന്നുള്ള മഹര്‍ഷിമാര്‍ വന്ന് ഗണപതിയ്ക്ക് 21 കറുകപ്പുല്ലുകള്‍ നല്‍കി. ഇതോടെ ചൂടില്‍ നിന്നും ഗണപതി ഭഗവാന് ആശ്വാസം ലഭിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് തന്നെ കറുകപ്പുല്ലു കൊണ്ടു പൂജിയ്ക്കുന്നവരില്‍ താന്‍ പ്രസന്നനാകുമെന്ന് ഗണപതി അനുഗ്രഹം നല്‍കി.

21 കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. ഇത് ഒരുമിച്ചു കെട്ടി വെള്ളത്തില്‍ മുക്കി ശുദ്ധമാക്കി ഗണപതിയെ പൂജിയ്ക്കണം. ഗണപതിയുടെ കാല്‍ക്കല്‍ നിന്നും തുടങ്ങി കഴുത്തറ്റം കറുക കൊണ്ടു മൂടുന്നത് ഏറ്റവും വിശിഷ്ടമായി കരുതാം. കറുകയിലൂടെ ശിവ, ശക്തി, ഗണപതി ശക്തികള്‍ നമ്മെ സ്വാധീനിക്കുമെന്നും പൊസറ്റീവിറ്റി അനുഭവപ്പെടുമെന്നുമാണ് വിശ്വാസം.
https://www.facebook.com/shethra.aajarangal

തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്‌, തരണനല്ലൂർ അപ്പു, അപ്പുവേട്ടൻ, പൊഞ്ഞനം, കാട്ടൂർ, ഇരിങ്ങാലക്കുട, Tharananellur Padmanabhan Namboothirippad, Tharananellur Appu, Tharananellur Appueattan, Tharananellur Jyotsna, Ponjanam, Kattur, Irinjalakuda, Thrissur, Trissur

കറുക

Poaceae സസ്യകുടുംബം
ശാസ്ത്രീയനാമം
Cynodon dactylon(Linn.)Pers

സംസ്കൃതം – നീലധ്രുവ, ധ്രുവ
ഇംഗ്ലീഷ് – Dhub grass, Bhama grass

Tharananellur Painkannikkavu Shri Krishna Temple Ponjanam

Shri Vidya Bhagavathy

Pooja Tharananellur

P

നവാവരണ പൂജ

ശ്രീകൃഷ്ണൻ

പൊഞ്ഞനം പൈങ്കണ്ണിക്കാവ്

Solo quest

Ponjanam Painkannikkavu Shri Krishna

തരണനല്ലൂർ തന്ത്രി Tharananellur Tantri

തരണനല്ലൂർ തന്ത്രി

Tharananellur Tantric Tantri

Shri Chakra Pooja

Tharananellur Padmanabhan Namboothidippad – Shri Chakra Pooja

Shri Sadh Gurubhyo Namah

Tharananellur Kattur Chempappally Padmanabhan Namboothirippad

First Lady Tantric

Tharananellur Jyothsna Padmanabhan

Tantri
Woman, First Lady Tantri Tharananellur

Light of Light

image
Vilakku9Sri

Light of Light

image
RenjiVeda