വിദ്യയേകണേ Prayer

“വിദ്യയേകണേ വിജയമേകണേ വിശ്വദർശനമേകണേ വിനയമേകണേ സഹനമേകണേ വിശ്വദാസനായ് തീർക്കണേ അച്ഛനമ്മ ഗുരുവൃന്ദത്തേയും നിത്യം പൂജിക്കാൻ കഴിയണേ സഹജരോടും ചരാചരത്തോടും കരുണയുള്ളിൽ നിറയണേ സത്യമോതുവാൻ ശക്തിയേകണേ സജ്ജനങ്ങൾ കൂട്ടാകണേ സുഖദു:ഖങ്ങളെ സമമായ് കാണുവാൻ സകലേശാ എന്നിൽ കനിയണേ നിത്യവും തവനാമപുഷ്പങ്ങൾ എന്‍റെ നാവിൽ വിരിയണേ മാനസത്തിൻ ശ്രീകോവിലിൽ ദേവാ പൂജാബിംബമായ് തീരണേ നൊന്തു പ്രാർത്ഥിക്കും നേരമെപ്പോഴും നെഞ്ചിൽ സാന്ത്വനമേകണേ അക്ഷയാമൃത വാരിധിയെന്നിൽ അറിവായെന്നും വിളങ്ങണേ വിദ്യയേകണേ വിജയമേകണേ വിശ്വദർശനമേകണേ വിനയമേകണേ സഹനമേകണേ വിശ്വദാസനായ് തീർക്കണേ”☘

RENJITH C K 🔯२ंजीतं☯ – WA courtesy