Proverbs Malayalam

=================================
“രാത്രി കേളി” ………. “സ്ത്രീ മൊഴികൾ”
==================================
അടുക്കളയിൽ എന്റെ ഭാര്യയും  മകളും തമ്മിൽ അഴക് പിണക്കം.
ഭാര്യ പറയുകയാണ്: എടീ മോളെ… ഓര്ത്തോണം “പത്തമ്മ ചമഞ്ഞാലും
പെറ്റമ്മ ആകില്ലാ..”

ഇതുകേട്ട് ഞാൻ ചോദിച്ചു: ഇതൊക്കെ എവിടുന്നു പഠിച്ചു?

അപ്പോൾ ഭാര്യ :  ചേട്ടാ..  ഉണ്ടെങ്കിൽ  കുറെ സ്ത്രീ മൊഴികളു പറഞ്ഞുതാ .. അവസരം വരുമ്പോൾ എടുത്തു കാച്ചാമല്ലോ..
ഞാൻ  ചോദിച്ചു: വേണോ… എന്നാൽ പിടിച്ചോ…
==========================

** പെണ്ചൊല്ല് കേട്ട പെരുമാൾ
** പെണ്ണു മുറിച്ചാൽ മണ്ണു മുറിയുമോ?
** പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാ..
** പെണ്പട പടയല്ല മണ്ചിറ ചിറയല്ല
** പെണ് വാഴ്ച അടിയന്തിരം
** പെണ്ചൊല്ല് കേൾക്കുന്നവൻ പെരുവഴിയിൽ..
** പെണ്ണു കെട്ടി കണ്ണ് കെട്ടി
** പെണ് ബുദ്ധി പിന്ബുദ്ധി…
** പെണ്ണു കെട്ടിയാൽ കാലു കെട്ടി..
** പെണ്ണിലും മണ്ണിലും ചീമ്പയില്ല
** പെണ്ണിനേയും മണ്ണിനെയും ദണ്ഡിച്ചാൽ ഗുണമുണ്ട് ..
** പെണ് കാര്യം വന്കാര്യം
** കെട്ടാത്ത പെണ്ണിനു കുറ്റമില്ല ..
** നാലാമത്തെ പെണ്ണു നടുക്കല്ല് പൊളിക്കും ..
** എല്ലാം മണ്ണിനും പെണ്ണിനും വേണ്ടി..
** മണ്ണും പെണ്ണും കണ്ടേ കൊള്ളാവൂ..
** മണ്ണുണ്ടെങ്കിൽ പെണ്ണുണ്ട് ..
** പണമുള്ള അച്ഛന് നിറമുള്ള പെണ്ണു…
** വഴക്കു മണ്ണിനും പൊന്നിനും പെണ്ണിനും വേണ്ടി.
** മാടോടിയ തൊടിയും നാടോടിയ പെണ്ണും കൊള്ളില്ലാ..
** മൂന്നു പെണ്ണുള്ള ദിക്കിൽ മുറ്റമടിക്കരുതെ
** ഒന്നുമറിയാത്ത പെണ്ണു തട്ടുമ്പുറത്തു പെറ്റു കിടക്കുന്നു…
** ആണായാൽ കണക്കിലാവണം പെണ്ണായാൽ പാട്ടിലാകണം..
** ആണ്മൂലം അറ വയ്ക്കും പെണ്മൂലം അമ്മയെ തീ തീറ്റിയ്ക്കും
** അഴകുള്ള പെണ്ണു പണികാക്കാ …
** അമ്മ പോറ്റിയ മകള്..
** അമ്മ പോറ്റിയ മകളും ഉമ്മ പോറ്റിയ കോഴിയും അടങ്ങുകയില്ല..
** അമ്മയ്ക്ക് പ്രസവ വേദന മകൽക്കു വീണ വായന
** അമ്മ കിടക്കും മകള് ഓടും…
** അമ്മയെ തല്ലിയാലും രണ്ടു പക്ഷം
** അമ്മയും മകളും പെണ്ണു തന്നെ…
** ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേല് ..
** പെറ്റവൾക്കറിയാം പിള്ളവരത്തം ..
** പെറ്റവൾക്കറിയാം പ്രസവ വേദന
***പത്തു പെറ്റാൽ ഭദ്രയും ഇളകും..
** നാരി നടിച്ചേടവും നാരകം  നാട്ടെടവും കൂവളം പട്ടേടവും മുടിയും..
** നാരി തടുത്താലും മാരി അടുത്താലും ഒരു കാര്യവും നടക്കില്ല.
**അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കുക..
……………………….
നേരുന്നു ശുഭ രാത്രി..
എം. എം. ഡി. 08-03-2016

****************************

Collage of Life 1

“A flower falls even though we love it and a weed grows even though we do not love it.” – Zen quotes by Dogen Zenji

image

Collage of Life 1

image
q

“When the pupil is ready to learn, a teacher will appear.” – Zen Proverb

“If you understand, things are just as they are; if you do not understand, things are just as they are.” – Zen Proverb

image
2

image

Do not speak – unless it improves on silence.” – Buddhist Saying

image

Posted from WordPress for Android