ഭഗവത്ഗീത പ്രശ്നോത്തരി
1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ത്ഥം ?
ഭഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത്.
2. ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?
ഭഗവത്ഗീതോപനിഷത്ത്.
3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?
വേദവ്യാസന്‍.
4. മഹാഭാരതത്തിലെ ഏതു പര്‍വത്തിലാണ് ഭഗവത്ഗീത ഉള്‍പ്പെട്ടിട്ടുള്ളത് ?
ഭീഷമപര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍ ആണ് ഗീത.
5. ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?
പതിനെട്ട്.
6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?
കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവ യുദ്ധാരംഭം.
7. ഭഗവത്‌ഗീത ആര്‍ തമ്മിലുള്ള സംവാദമാണ് ?
ശ്രീകൃഷ്ണനും അര്‍ജ്ജുനനും.
8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ്നിലകൊള്ളുന്നത്?
ആചാര്യ ശിഷ്യഭാവം.
9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ് സംസാരിക്കുന്നത് ?
തേരാളിയും പോരാളിയും എന്ന നിലയില്‍.
10. ഗ്രന്ഥതാല്‍പ്പര്യനിര്‍ണയത്തിന് ആവശ്യമായ ഏഴു ലിംഗങ്ങള്‍ ഏവ ?
1.ഉപക്രമം. 2. ഉപസംഹാരം,3. അഭ്യാസം,4. അപൂര്‍വത,
5.ഫലം, 6. അര്‍ത്ഥവാദം,7.ഉപപത്തി.
11. എന്താണ് അഭ്യാസം ?
ഏതു വിഷയത്തെക്കുറിച്ചാണ് ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച്പറയുന്നത് അതാണ് അഭ്യാസം.
12. ഗീതയിലെ അഭ്യാസം ഏതാണ് ?
ആത്മജ്ഞാനം ആണ് ഗീതയിലെ അഭ്യാസ വിഷയം ?
13. എന്താണ് അപൂര്‍വത ?
മറ്റുള്ള ഗ്രന്ഥങ്ങളില്‍ കാണാത്ത വിഷയത്തെ പുതിയതായി അവതരിപ്പിക്കുന്നതാണ്.
14. ഗീതയിലെ അപൂര്‍വത എന്താണ് ?
കര്‍മം,ജ്ഞാനം,ഉപാസന ഇവയെ ഒരുമിച്ച് അനുഷ്ടിക്കുവാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍ അവക്കുള്ള കാര്യകാരണബന്ധങ്ങളെ തിരസ്ക്കരിക്കുവാന്‍ മനുഷ്യന് കഴിയുകയില്ല എന്നുമുള്ള തത്വം പ്രത്യേകമായി എടുത്തുപറയുന്നതാണ് ഗീതയിലെ അപൂര്‍വത.
15. എന്താണ് ഫലം ?
ഇതുകൊണ്ട് അവ സിദ്ധിക്കും’ എന്ന അറിവാണ് ആ വിഷയത്തിന്‍റെ ഫലം
16. എന്താണ് ഗീതയിലെ ഫലം ?
മോക്ഷം കൊണ്ടല്ല ജ്ഞാനം കൊണ്ടാണ് ദുഃഖനിവൃത്തിയുണ്ടാകുന്നത് എന്നതാണ് ഗീതകൊണ്ടുണ്ടാകുന്ന ഫലം.
17.ഭഗവത് ഗീതയിലെ ഉപക്രമ ശ്ലോകം ഏതു ?
അശോച്യാനന്വശോചസത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസുന ഗതാസൂംശ്ച നാനു ശോചന്തി പണ്ഡിതഃ (2-11 )
18. ഭഗവത് ഗീതയിലെ ഉപസംഹാര ശ്ലോകം ഏത് ?
സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വപാപേഭ്യോബി മോക്ഷയഷ്യാമി മാ ശുചഃ (18- 66)
19. എന്താണ് ഉപപത്തി ?
ഏതു വിഷയത്തിലാണോ യുക്തിയുക്തമായി വിചാരം ചെയ്ത് അന്തിമ നിഗമനത്തില്‍ എത്തിയിട്ടുള്ളത് ആ വിഷയമാണ് ഉപപത്തി.
20. എന്താണ് ഗീതയിലെ ഉപപത്തി ?
ആത്മ തത്വമാണ് ഗീതയിലെ ഉപപത്തി. ആത്മതത്വം അറിഞ്ഞവര്‍ ആരോ അവര്‍ ജീവിതസാക്ഷാല്‍കാരം നേടുന്നു . ഇതാണ് ഗീതയിലെ അന്തിമ നിഗമനം
21. അര്‍ജുനന്‍ ആരുടെ പ്രതീകം ആണ് ?
ആത്മജ്ഞാനം നേടാന്‍ ആഗ്രഹിക്കുന്ന മുമുക്ഷുവിന്‍റെ പ്രതീകം.
22. എന്താണ് ദുഃഖത്തിനു കാരണമായി ഗീത പറയുന്നത് ?
തെറ്റിധാരണയാണ് ദുഃഖ കാരണം.
23. എന്താണ് തെറ്റിധാരണ ?
അല്‍പജ്ഞതയാണ് തെറ്റിധാരണ.
24. എന്താണ് അല്‍പ്പജ്ഞതയുടെ പരിഹാരം ?
ആത്മജ്ഞാനം ആണ് പരിഹാരം.
25. പണ്ഡിതന്‍റെ ലക്ഷണമായി ഗീതപറയുന്നത് എന്താണ് ?
സമദര്‍ശിത്വം.
26. സമദര്‍ശിത്വത്തിന്‍റെ അര്‍ത്ഥം എന്താണ് ?
സമംഎന്നാല്‍ തുല്യം എന്നല്ല, ബ്രഹ്മംഎന്നാല്‍ ഗീതയില്‍ അര്‍ത്ഥം.സമദര്‍ശിഎന്നാല്‍ ബ്രഹ്മനിഷ്ഠന്‍. എല്ലാ ചരാചരങ്ങളിലും ബ്രഹ്മത്തെ കാണുന്നവന്‍ എന്നര്‍ത്ഥം.
27. ഗീതയില്‍ നിന്നും ലഭിക്കുന്ന ജ്ഞാനം എന്താണ് ?
ആത്മാവ് കര്‍ത്താവും ഭോക്തവും അല്ല എന്ന ജ്ഞാനം.
28. കര്‍മത്തില്‍നിനh ്നു നിവൃത്തി ലഭിക്കുവാന്‍ എന്തു വേണമെന്നാണ് ഗീത നിഷ്കര്‍ഷിക്കുന്നത് ?
ആത്മ ജ്ഞാന സമ്പാദനം.