സത്സംഗം ശ്രീ കൈപ്രത്ത് അച്യുതൻ നായർ 2021 ആഗസ്ത് 21

Shri Kaiprath Achuthan Nair

തദ്വായസം തീർഥമുശന്തി മാനസാ ന യത്ര ഹംസാ നിരമന്ത്യുശിക്ക്ഷയാഃ ൧൦

അപൗരുഷേയമായ വേദങ്ങൾ വ്യസിച്ചു, അസാമാന്യമായ മഹാഭാരതം രചിച്ചു, എന്നിട്ടും തൃപ്തി വരാതെ വ്യസനചിത്തനായ ശ്രീ വേദവ്യാസ മഹർഷി, ബ്രഹ്മാവിന്റെ മാനസപുത്രനും ഭക്തശിരോമണിയുമായ ശ്രീ നാരദ മഹർഷിയോട് തന്റെ വ്യസനത്തിന്റെ കാരണമന്വേഷിക്കുന്നു.

അസ്ത്യേവ മേ സർവമിദം ത്വയോക്തം തഥാപി നാത്മാ പരിതുഷ്യതേ മേ

തന്മൂലമവ്യക്തമഗാധബോധം പൃച്ഛാമഹേ ത്വാത്മഭവാത്മഭൂതം ൫

ശ്രീ നാരദ മഹർഷി പുഞ്ചിരി തൂകി കൊണ്ട് ഉടൻ തന്നെ മറുപടി പറയുന്നു :-

ശ്രീനാരദ ഉവാച

ഭവതാനുദിതപ്രായം യശോ ഭഗവതോമലം

യേനൈവാസൗ ന തുഷ്യേത മന്യേ തദ്ദർശനം ഖിലം ൮

യഥാ ധർമാദയശ്ചാർഥാ മുനിവര്യാനുകീർതിതാഃ

ന തഥാ വാസുദേവസ്യ മഹിമാ ഹ്യനുവർണിതഃ ൯

ന യദ്വചശ്ചിത്രപദം ഹരേര്യശോ ജഗത്പവിത്രം പ്രഗൃണീത കർഹിചിത്

തദ്വായസം തീർഥമുശന്തി മാനസാ ന യത്ര ഹംസാ നിരമന്ത്യുശിക്ക്ഷയാഃ ൧൦

പുഞ്ചിരിയോടെ നാരദൻ പറഞ്ഞു:  താങ്കൾ വേണ്ടത്ര ചെയ്തിട്ടില്ല. മനഃശാന്തി ലഭിക്കാൻ ഇനിയും ചിലത് ചെയ്യേണ്ടിയിരിക്കുന്നു. മഹാഭാരതം പരോപകാരപ്രദം തന്നെ. എങ്കിലും ആ മഹാഗ്രന്ഥത്തിനു ഒരു കുറവ് വന്നുപോയി. എവിടെ ധർമ്മമുണ്ടോ അവിടെയാണ് ജയം എന്ന് പാണ്ഡവരുടെ കഥവഴി അങ്ങ് ലോകത്തെ പഠിപ്പിച്ചു.  മനുഷ്യധർമ്മങ്ങളെ പറ്റി  അതിൽ പലേടത്തും ഊന്നിപറഞ്ഞിട്ടുമുണ്ട്.  എങ്കിലും ഭഗവതപ്രാപ്തിക്ക് ഈ കലിയുഗത്തിൽ ഏറ്റവും സുഗമമായ മാർഗം   ഭക്തിയാണെന്നു  അങ്ങേയ്ക്ക് അറിയില്ലേ ?  ഏകാഗ്രമായ ഭഗവത് ഭക്തി മഹാഭാരതത്തിൽ കാണാനില്ല.  ആ വൈകല്യം പരിഹരിക്കാൻ അങ്ങ് പരിശ്രമിച്ചാലും”

ശ്രീമന്നാരായണീയം

ദശകം12ശ്ലോകം10 വരാഹാവതാരം

🐗🐗

ഭഗവാൻ ജലാശയത്തിൽ ഭൂമിയെ തിരയുന്നു
▪️▪️▪️▪️▪️▪️▪️▪️▪️

അഭ്യുദ്ധരന്നഥ ധരാം
ദശനാഗ്രലഗ്ന-
മുസ്താങ്കുരാങ്കിത
ഇവാധികപീവരാത്മാ
ഉദ്ധൂതഘോരസലിലാ-
ജ്ജലധേരുദഞ്ചൻ
ക്രീഡാവരാഹവപുരീശ്വര!
പാഹി രോഗാത്.

സാരം:-ദംഷ്ട്രാഗ്രങ്ങളിൽ
മുത്തങ്ങയെന്നപോലെ
ഭൂമിയെ വഹിച്ച അങ്ങ്,അതി
യായി സ്ഥൂലിച്ച ശരീരത്തോ
ടുകൂടി, അനന്തവും ഭയങ്കര
വുമായ സമുദ്രത്തെയാകെ
ഇളക്കി മറിച്ച് കൊണ്ട് മെല്ലെ
ഉയർന്നുവന്നു. വെറും കേളീ
വിനോദത്തിനായി വരാഹരൂപ മെടുത്ത ഈശ്വരാ! എന്നെ
രോഗപീഠകളിൽ നിന്ന്
രക്ഷിക്കണേ!

❌❌❌
മാലവിഭൂഷണാ അല്ല.(ലാ ദീർഘം ആകണം).
ഭൈരവാം അല്ല. ഭൈരവാ എന്നു മതി.
ദിങ്മുഖാം ആക്കണ്ട. ദിങ്മുഖാ എന്നു മതി.

വിശേഷണവിശേഷ്യങ്ങൾ ഒരേ വിഭക്തിയിൽ ആകണം.
കാളീ വിനിഷ്ക്രാന്താ എന്ന വാചകത്തിലെ കാളിയുടെ വിശേഷണങ്ങളാണു ബാക്കി എല്ലാം.

Kurukshetram

~❁🍅❁══❁🌳🦋🌳══❁🍅❁~

🔰ॐ🔰~🔰ॐ🔰

✨▪✨▪✨▪✨▪✨▪✨

ശ്രീമദ് ഭഗവദ് ഗീത

അദ്ധ്യായം രണ്ട്
✨▪✨▪✨▪✨▪✨▪✨

സാംഖ്യ യോഗം
✨▪✨▪✨▪✨▪✨▪✨

[ഭഗവാനിൽ ശരണാഗതി പ്രപിക്കുക മാത്രമാണ് തന്റെ കർത്തവ്യം എന്നു മനസ്സിലാക്കിയ ആ അർജ്ജുനൻ , തന്റെ ഈ സംശയഗ്രസ്തമായ മനസ്സിന് ഒരു പരിഹാരം സാധിച്ചുതരൂ ഭഗവാനേ എന്ന രീധിയിൽ ,സ്വയം ശിഷ്യത്വപ്പെടുകയാണ്.]

✨▪✨▪✨▪✨▪✨▪✨

🌹_ ശ്ലോകം – 7_🌹

✨▪✨▪✨▪✨▪✨▪✨

കാർപ്പണ്യദോഷോപഹതസ്വഭാവഃ

പൃച്ഛാമി ത്വാം ധർമ്മ സം മൂഢചേതാഃ

യച് ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ

ശിഷ്യസ്തേഽഹം ശാധി മാം ത്വാം പ്രപന്നം.

✨▪✨▪✨▪✨▪✨▪✨

കാർപ്പണ്യ / ദോഷഃ /ഉപഹത / സ്വഭാവഃ /
പൃച്ഛാമി / ത്വാം / ധർമ്മ / സംമൂഢചേതാഃ /
യത് / ശ്രേയഃ / സ്യാദ് / നിശ്ചിതം / ബ്രൂഹി / തത് / മേ /
ശിഷ്യഃ / തേ / അഹം /ശാധി / മാം / ത്വാം / പ്രപന്നം /

✨▪✨▪✨▪✨▪✨▪✨

✨പദങ്ങളുടെ അർത്ഥം✨

കാർപ്പണ്യദോഷോപഹതസ്വഭാവഃ = അജ്ഞാന ദോഷംകൊണ്ട് മങ്ങിപ്പോയ സ്വഭാവത്തോടു കൂടിയവനും.

(അറിവില്ലായ്മ എന്ന ദോഷത്താൽ സ്വഭാവം മൂഢപ്പെട്ടിരിക്കുന്നു.)

ഒപ്പം

ധർമ്മസംമൂഢചേതാഃ = ധർമ്മം ഏതെന്ന്‌ സംശയിക്കുന്ന മനസ്സോടു കൂടിയവനുമായ

അഹം = ഞാൻ

ത്വാം = അങ്ങയോട്

പൃച്ഛാമി = ചോദിക്കുന്നു

ശ്രേയഃ = ശ്രേയസ്സായി

യത് തത്സ്യാത് = അങ്ങനെയൊന്നുണ്ടെങ്കിൽ

(യാതൊന്ന്)

തത് = അത്

മേ നിശ്ചിതം ബ്രൂഹി = അങ്ങയ്ക്ക് അത് നിശ്ചം (ഉറപ്പിച്ച്) പറയാനാകും ഭഗവാനേ

(എന്നോട് പറയൂ ഭഗവാനേ)

അഹം തേ ശിഷ്യഃ = ഞാൻ ഇതാ അങ്ങയുടെ ശിഷ്യനാകുന്നു.

ത്വാം = അങ്ങയെ

പ്രപന്നം = ശരണം പ്രാപിച്ചിരിക്കുന്നു

മാം ശാധി = എന്നെ നേർവഴിക്ക് നയിച്ചാലും

✨▪✨▪✨▪✨▪✨▪✨

✨ഭാവാർത്ഥം✨

കാർപ്പണ്യദോഷം കൊണ്ട് നശിക്കപ്പെട്ട സ്വഭാവത്തോടുകൂടിയവനും, ധർമ്മം ഏതാണ് എന്ന് മനസ്സിലാക്കാൻ കഴിയാത്തവനുമായ ഞാൻ , അങ്ങേയോട് ചോദിക്കുന്നു, എന്താണ് എനിക്കു് ശ്രേയസ്സ് കരമായിട്ടുള്ളത്. അതിനെ നിശ്ചയിച്ച് പറഞ്ഞു തന്നാലും . ഞാൻ അങ്ങേയുടെ ശിഷ്യനാണ് . അങ്ങെയെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ ശാസിച്ചാലും. ഉപദേശിച്ചാലും.

✨▪✨▪✨▪✨▪✨▪✨

✨അന്തരാർത്ഥം✨

അർജ്ജുനൻ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പറയുന്നു. “കാർപ്പണ്യദോഷഃ” ദൈന്യം, ചാപല്യം. അജ്ഞതകൊണ്ട് ആവരണം ചെയ്യപ്പെട്ട മനോബുദ്ധികളോട് കൂടിയവൻ .

കാർപ്പണ്യദോഷം എന്നുവച്ചാൽ ഉപനിഷത്ത് പറയുന്നത് ഈ ലോകത്തിൽ നേടേണ്ടതിനെ നേടാതെ, ഈ ജീവിതം വ്യർദ്ധമാക്കി മരിച്ചു പോകുന്നവരെ വിളിക്കുന്ന പേരാണ് കൃപണൻ , (എന്തിനാണോ വന്നത് അതു ചെയ്യാതെ മറ്റെന്തൊക്കയോ ചെയ്ത് മരിച്ചു പോവുക. അങ്ങനെ നേടേണ്ടത് നേടാത്തവൻ കൃപണൻ.) ആകൃപണന്റെ ഭാവമാണ് കാർപ്പണ്യം.

എന്നാലിവിടെ അർജ്ജുനൻ ഉദ്ദേശിക്കുന്നത് ഇതുതന്നെ ആണോ എന്നറിയില്ല. അർജ്ജുനൻ ഉദ്ദേശിച്ചത് എന്തുചെയ്യണം എന്ന ഒരു ആശയക്കുഴപ്പം. (അറിവില്ലായ്മ).അതിനെയാണ് കാർപ്പണ്യദോഷംകൊണ്ട് ഉദ്ദേശിക്കുന്നത്.

അറിവില്ലായ്മ എന്ന ദോഷത്താൽ എന്റെ ആ സ്വഭാവം മൂഢപ്പെട്ടിരിക്കുന്നു.

എനിക്ക് തീരുമാനം എടുക്കാനുളള എന്റെ ആ കഴിവിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു.അങ്ങനെ അജ്ഞാന ദോഷം കൊണ്ട് മങ്ങിപ്പോയ സ്വഭാവത്തോടുകൂടിയവനൻ

✨ധർമ്മസംമൂഢചേതാഃ✨

ധർമ്മവും അധർമ്മവും വേർതിരിച്ച് മനസ്സിലാക്കാനുളള ആശയക്കുഴപ്പം, യുദ്ധം ചെയ്യേണ്ടത് ഒരു ക്ഷത്രീയന്റെ ധർമ്മമാണെന്ന് എനിക്ക് അറിയാം,അതേ സമയം സ്വന്തക്കാരായിട്ടുളള ആളുകൾ എതിരേ വന്നൽ അവരോടു യുദ്ധം ചെയ്യാമോ ? അത് ധർമ്മം ആകുമോ ? ഇങ്ങനെയുളള ആശയക്കുഴപ്പം.

✨ശാധി = ശാസിക്കുക✨

ഇവിടെ ഉദ്ദേശിക്കുന്നത് എന്താണോ എനിക്ക് ശ്രേയസ്സ്കരം അതിലേക്ക് എന്നെ നയിച്ചാലും ഭഗവാനെ..

അർജ്ജുനൻ ആത്മജ്ഞാനം നേടണമെന്ന ഉദ്ദേശ്യത്തോടുകൂടിയല്ല ഇത് ചോദിക്കുന്നത്. ഇപ്പോഴത്തെ ഈ ഒരു പ്രശ്നത്തിന് ഒരു പരിഹാരം അതാണ് അർജ്ജുനൻ ഉദ്ദേശിക്കുന്നത്.

ഇതിനെ ഉപനിഷത്തിന്റെ ഒര് അർത്ഥത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് കാർപ്പണ്യദോഷം എന്നാൽ .ഇവിടെ എന്തു ചെയ്യാനാണോ വന്നത് അത് ചെയ്യാതെ ഇരിക്കുന്നതുകൊണ്ടാണ് നമുക്കൊക്കെ ചില സമയത്ത് ,എന്തിനെന്ന് അറിയിത്ത ഒരു വിഷാദം. ഇതെല്ലാവർക്കും അനുഭവപ്പെട്ടിട്ടുളള കാര്യമാണ്. ഇങ്ങനൊരു വിഷാദം ഉണ്ടെങ്കിൽ ഉറപ്പിക്കുക ജീവിതത്തിന്റെ ഗതിമാറ്റേണ്ട സമയമാണ്. അതായത് അറിയേണ്ടതിനെ അറിയേണ്ട സമയമായിരിക്കുന്നു.എന്നാണ്.കാരണം , ഈ ഒരു അവസ്ത ഒരാൾക്ക് വരുന്നത് ജീവിതത്തിൽ എല്ലാം സുഖവും അനുഭവിച്ചവർക്കാണ് . (നന്നായീ ജീവിച്ചവർക്ക് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തോന്നുന്ന ഒരു വിഷാദം). ഇങ്ങനെ ഒരു വിഷാദത്തിലേക്ക് എത്തുമ്പോൾ മനസ്സിലാക്കുക ഈശ്വരനിലേക്ക് അടുക്കേണ്ട സമയമായിരിക്കുന്നു.അതല്ലാതെ മറ്റോന്നുകൊണ്ടും ഈ വിഷാദംമാറില്ല. അപ്പോഴാണ് ഭഗവാനിൽ ശരണം പ്രാപിക്കേണ്ടത്.

ഇവിടെ അർജ്ജുനനും എല്ലാവിധത്തിലും ഉളള സുഖവും,ദുഃഖവും അനുഭവിച്ച അളാണ്.അതിനാൽ അർജ്ജുൻ മനസ്സിലാകുന്നില്ല തനിക്ക് എന്തിന്റെ വിഷാദമാണ് സംഭവിച്ചതെന്ന്. പക്ഷേ അർജ്ജുനൻ വിചാരിക്കുന്നു തന്റെ സ്വജനങ്ങളെ വധിക്കുവാനുളള ബുദ്ധിമുട്ടാണ് വിഷാദത്തിന് കാരണം എന്നാണ്. അർജ്ജുനൻ പോലും അറിയാതെ അവിടെ ആ വാക്ക് ഉപയോഗിക്കുന്നു. കാർപ്പണ്യദോഷം.(എന്താണ് നേടേണ്ടതെന്ന് അറിയാതെ ഈ ലോകം വിട്ട് പോകേണ്ടിവരുന്ന അവസ്തയാണ് കാർപ്പണ്യം.) ആ ദോഷത്താൽ എനിക്ക് എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചൊരു ആശയക്കുഴപ്പം വന്നിരിക്കുന്നു..എന്റെ മനസ്സ് ധാർമ്മീകമായ ചിന്തകളാൽ സമൂഢമായിരിക്കുന്നു. ഈ സമയത്ത് എനിക്ക് എന്താണ് ശ്രേയസ്സ്.

ഈവിടെയും ഉപനിഷത്ത് ഒരു കാര്യം പറയുന്നു. ഈ ലോകത്ത് മനുഷ്യന് ശ്രേയസ്സ് , പ്രയസ്സ് എന്നിങ്ങനെ രണ്ടു ലക്ഷ്യങ്ങൾ ഉണ്ട്. നമ്മളുടെ ആ ഒരു സ്വരൂപത്തെ ; ഞാൻ ആര്? ഈശ്വരൻ എന്ത്? എന്താണ് പ്രപഞ്ചം? ഇങ്ങനെയുളള കാര്യത്തെക്കുറിച്ച് അറിവ് നേടി ,ആ സത്യത്തെ സാക്ഷാൽക്കരിക്കുന്ന രീധിയിൽ ജീവിക്കുന്നതാണ് ശ്രേയസ്സ്കരമായ മാർഗ്ഗം.അതിനാണ് ശ്രേയോമാർഗ്ഗം എന്നു പറയുന്നത്. ഇനി പ്രേയസ്സ് എന്നു പറയുന്നത് ,അങ്ങനെ ഭഗവാനെ തന്റെ ഭൗതീക നേട്ടത്തിന് ഉപയോഗച്ചുകൊണ്ട് ജീവിതതിലെ ഭൗതീകമായ സുഖഭോഗങ്ങൾ അനുഭവിക്കാൻ കൊതിക്കുന്ന ആ ഒരു മനസ്സിന്റെ ഉടമയെയാണ് ,അതിനെയാണ് പ്രേയസ്സ് , (പ്രേയോമാർഗ്ഗം) എന്നു പറയുന്നത്. ഇവിടെയും അർജ്ജുനൻ ചോദിക്കുന്നത് എനിക്ക് ശ്രേയസ്സ്കരമായിട്ടുളളത് എന്താണ്.? എന്നാണ് ചോദിച്ചത്. അർജ്ജുനൻ എനിക്ക് ആത്മജ്ഞാനത്തെ ഉപദേശിക്കൂ പന്നൊന്നുമല്ല ഉദ്ദേശിച്ചത്. പക്ഷേ അറിയാതെയെങ്കിലും , എനിക്ക് ശ്രേയോമാർഗ്ഗത്തെ ഉപദേശിച്ച് തരൂ ..എന്നാണ് ഇവിടെ അർജ്ജുനൻപറയുന്നത്. ഒപ്പം തന്നെ ഇതിന്റെ ആദ്യപടി എന്നു പറയുന്നത് നമുക്കൊരു ഗുരുവിനെ കണ്ടെത്തണം ,ഗുരുവിന് സർവ്വാത്മനാ കീഴടങ്ങണം . ഗുരു പറയുന്നതിനെ വേദവാക്യംപോലെ എടുത്ത്,ശ്രദ്ധയോടെ അത് അനുസരിക്കുമ്പോഴേ ,ആ ശിഷ്യന് ആത്മവിദ്യ പ്രകാശിക്കുകയുള്ളൂ..

ഇവിടെ അർജ്ജുനൻപോലും അറിയാതെ വീണ്ടും ഭഗവാനോട് പറയുകയാണ്, ഞാൻ അങ്ങയ്ക്ക് ശിഷ്യപ്പെട്ടിരിക്കുന്നു , ഞാൻ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. ഇനി എന്നെ അങ്ങ് നയിച്ചാലും.

ഇങ്ങനെ അർജ്ജുനൻപോലും അറിയാതെ ആ ഭഗവാന് ശണാഗതി ചെയ്തിട്ട് , തന്നെ ഒരു ശിഷ്യനായി സ്വീകരിച്ച് എനിക്ക് ആ ശ്രേയോമാർഗ്ഗത്തെ ഉപദേശിച്ചു തരൂ.. എന്നാണ് അർജ്ജുനൻ അറിഞ്ഞോ, അറിയാതെയോ ഇവിടെ പറഞ്ഞിരിക്കുന്നത്.

KRISHNA and Rukhmini

Geetha
Kurukshetra

When Lord Krishna returned home after the battle of Mahabharata, his wife Rukmani confronted him “How could you be party to the killing of Guru Drona and Bheeshma, who were such righteous people and had a lifetime of righteousness behind them.”

Initially Lord Krishna avoided her questions but when she did not relent, he replied “No doubt they had a lifetime of rightousness behind them but they both had committed one single sin that destroyed all their lifetime of righteousness”

Rukmani asked “And what was that sin?”

Lord Krishna replied “They were both present in the court when a lady (Draupadi) was being disrobed and being elders they had the authority to stop it but they did not. This single crime is enough to destroy all righteousness of this world”

Rukmani asked “But what about Karna?

He was known for his charity. No one went empty handed from his doorstep. Why did you have him killed?”

Lord Krishna said “No doubt Karna was known for his charity. He never said ‘No’ to anyone who asked him for anything. But when Abhimanyu fell after successfully fighting an army of the greatest warriors and he lay dying, he asked for water from Karna who stood nearby. There was a puddle of clean water where Karna stood but not wanting to annoy his friend Duryodhan, Karna did not give water to a dying man. In doing so his charity of a lifetime was destroyed. Later in battle, it was the same puddle of water in which the wheel of his chariot got stuck and he was killed.”

Understand that your one act of injustice can destroy your whole life of honesty.

This story is great example of Karma Theory in Path To Prosperity. So Lets create any Karma with Awareness what is righteous.

*Be Blessed Of Divine Light.*

कर्म का फल तो भुगतना पढ़ता है|

Shrimad Bhagavath Geetha

ഭഗവത്ഗീത പ്രശ്നോത്തരി

1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ത്ഥം ?

ഭഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത്.

2. ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?

ഭഗവത്ഗീതോപനിഷത്ത്.

3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?

വേദവ്യാസന്‍.

4. മഹാഭാരതത്തിലെ ഏതു പര്‍വത്തിലാണ് ഭഗവത്ഗീത ഉള്‍പ്പെട്ടിട്ടുള്ളത് ?

ഭീഷമപര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍ ആണ്  ഗീത.

5. ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?

പതിനെട്ട്.

6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?

കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവ യുദ്ധാരംഭം.

7. ഭഗവത്‌ഗീത ആര്‍ തമ്മിലുള്ള സംവാദമാണ് ?

ശ്രീകൃഷ്ണനും അര്‍ജ്ജുനനും.

8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ്നിലകൊള്ളുന്നത്?

ആചാര്യ ശിഷ്യഭാവം.

9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ് സംസാരിക്കുന്നത് ?

തേരാളിയും പോരാളിയും എന്ന നിലയില്‍.

10. ഗ്രന്ഥതാല്‍പ്പര്യനിര്‍ണയത്തിന് ആവശ്യമായ ഏഴു ലിംഗങ്ങള്‍ ഏവ ?

1.ഉപക്രമം. 2. ഉപസംഹാരം,3. അഭ്യാസം,4. അപൂര്‍വത,

5.ഫലം, 6. അര്‍ത്ഥവാദം,7.ഉപപത്തി.

11. എന്താണ് അഭ്യാസം ?

ഏതു വിഷയത്തെക്കുറിച്ചാണ് ഗ്രന്ഥത്തില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച്പറയുന്നത് അതാണ് അഭ്യാസം.

12. ഗീതയിലെ അഭ്യാസം ഏതാണ് ?

ആത്മജ്ഞാനം ആണ് ഗീതയിലെ അഭ്യാസ വിഷയം ?

13. എന്താണ് അപൂര്‍വത ?

മറ്റുള്ള ഗ്രന്ഥങ്ങളില്‍ കാണാത്ത വിഷയത്തെ പുതിയതായി അവതരിപ്പിക്കുന്നതാണ്.

14. ഗീതയിലെ അപൂര്‍വത എന്താണ് ?

കര്‍മം,ജ്ഞാനം,ഉപാസന ഇവയെ ഒരുമിച്ച് അനുഷ്ടിക്കുവാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍ അവക്കുള്ള കാര്യകാരണബന്ധങ്ങളെ തിരസ്ക്കരിക്കുവാന്‍ മനുഷ്യന് കഴിയുകയില്ല എന്നുമുള്ള തത്വം പ്രത്യേകമായി എടുത്തുപറയുന്നതാണ് ഗീതയിലെ അപൂര്‍വത.

15. എന്താണ് ഫലം ?

ഇതുകൊണ്ട് അവ സിദ്ധിക്കും’ എന്ന അറിവാണ് ആ വിഷയത്തിന്‍റെ ഫലം

16. എന്താണ് ഗീതയിലെ ഫലം ?

മോക്ഷം കൊണ്ടല്ല ജ്ഞാനം കൊണ്ടാണ് ദുഃഖനിവൃത്തിയുണ്ടാകുന്നത് എന്നതാണ് ഗീതകൊണ്ടുണ്ടാകുന്ന ഫലം.

17.ഭഗവത് ഗീതയിലെ ഉപക്രമ ശ്ലോകം ഏതു ?

അശോച്യാനന്വശോചസത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ

ഗതാസുന ഗതാസൂംശ്ച നാനു ശോചന്തി പണ്ഡിതഃ (2-11 )

18. ഭഗവത് ഗീതയിലെ ഉപസംഹാര ശ്ലോകം ഏത് ?

സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ

അഹം ത്വാ സര്‍വപാപേഭ്യോബി മോക്ഷയഷ്യാമി മാ ശുചഃ (18- 66)

19. എന്താണ് ഉപപത്തി ?

ഏതു വിഷയത്തിലാണോ യുക്തിയുക്തമായി വിചാരം ചെയ്ത് അന്തിമ നിഗമനത്തില്‍ എത്തിയിട്ടുള്ളത് ആ വിഷയമാണ്‌ ഉപപത്തി.

20. എന്താണ് ഗീതയിലെ ഉപപത്തി ?

ആത്മ തത്വമാണ് ഗീതയിലെ ഉപപത്തി. ആത്മതത്വം അറിഞ്ഞവര്‍ ആരോ അവര്‍ ജീവിതസാക്ഷാല്‍കാരം നേടുന്നു . ഇതാണ് ഗീതയിലെ അന്തിമ നിഗമനം

21. അര്‍ജുനന്‍ ആരുടെ പ്രതീകം ആണ് ?

ആത്മജ്ഞാനം നേടാന്‍ ആഗ്രഹിക്കുന്ന മുമുക്ഷുവിന്‍റെ പ്രതീകം.

22. എന്താണ് ദുഃഖത്തിനു കാരണമായി ഗീത പറയുന്നത് ?

തെറ്റിധാരണയാണ് ദുഃഖ കാരണം.

23. എന്താണ് തെറ്റിധാരണ ?

അല്‍പജ്ഞതയാണ് തെറ്റിധാരണ.

24. എന്താണ് അല്‍പ്പജ്ഞതയുടെ പരിഹാരം ?

ആത്മജ്ഞാനം ആണ് പരിഹാരം.

25. പണ്ഡിതന്‍റെ ലക്ഷണമായി ഗീതപറയുന്നത് എന്താണ് ?

സമദര്‍ശിത്വം.

26. സമദര്‍ശിത്വത്തിന്‍റെ അര്‍ത്ഥം എന്താണ് ?

സമംഎന്നാല്‍ തുല്യം എന്നല്ല, ബ്രഹ്മംഎന്നാല്‍ ഗീതയില്‍ അര്‍ത്ഥം.സമദര്‍ശിഎന്നാല്‍ ബ്രഹ്മനിഷ്ഠന്‍. എല്ലാ ചരാചരങ്ങളിലും ബ്രഹ്മത്തെ കാണുന്നവന്‍ എന്നര്‍ത്ഥം.

27. ഗീതയില്‍ നിന്നും ലഭിക്കുന്ന ജ്ഞാനം എന്താണ് ?

ആത്മാവ് കര്‍ത്താവും ഭോക്തവും അല്ല എന്ന ജ്ഞാനം.

28. കര്‍മത്തില്‍നിനh ്നു നിവൃത്തി ലഭിക്കുവാന്‍ എന്തു വേണമെന്നാണ് ഗീത നിഷ്കര്‍ഷിക്കുന്നത് ?

ആത്മ ജ്ഞാന സമ്പാദനം.

Shreemad Bhagavath Geeta

image

ശ്രീമദ് ഭഗവത് ഗീതയുടെ അത്യാഗാധമായ വ്യാഖാനം ..ഒരു ഇംഗ്ലീഷ് കാരി (ആനീ ബസൻറ് ) എഴുതിയത് . ഔട്ട്‌ ഓഫ് പ്രിന്റ്‌ . 1 കോപ്പി മമ ഹസ്തേ ഉള്ളത് വായിക്കാൻ kodokk

ARTICLE: BHAGAVAD GITA AND MANAGEMENT

ARTICLE: BHAGAVAD GITA AND MANAGEMENT

http://www.theorderoftime.com/science/sciences/articles/gitamanagement.html

image
Krishna

Lord Krishna about The Ultimate in Shrimad Bhagavath Geetha

Lord Krishna about The Ultimate in Shrimad Bhagavath Geetha
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

image
BHAGAVATHI

image
Mayil Peeli

// Ascharyavat Pasyati Kaschitenam /

/ Aascharyavatvatathi Tateva Chaanyah /

/ Aascharyavatchaenamanyah Srunoti /

/ Sruthuaapienam Vednachaeva Kaschit / /

image
Sundari Krishna

“”Some sees it and marvels
Some speaks about it in awe
Some listens to it and wonders
but hardly anyone knows it

image
Line of Control