Envision

Envision, create, synergy, create synergies, functional, skills,advancing, harnesses, energy,idea, co-create, solutions, background, visions, vision,urban , ecosystems, simplicity, complexity, spaces, discover, learn, design, new, solutions, required, steady, stream, fresh,minds,

Simplicity

ചിലരുണ്ട്, ലളിതമായി പറയേണ്ട കാര്യങ്ങൾ പോലും ഭാഷാ പടുത്വവും ജ്ഞാനപ്രാഗത്ഭ്യവും തെളിയിക്കുന്ന്തിനായി അതിഖര ദുർഗ്രഹമായ പദപ്രയോഗങ്ങളിലൂടെ സാമാന്യജനത്തിന് കരഗതമാകാത്ത ഭാഷയിൽ പറയുന്നവർ.

ഇത്തരം ഭാഷാഘടകാരന്മാർ അനുവാചകചിത്തങ്ങളിലുളവാക്കുന്ന അനൽപ്പക്ലേശങ്ങളെക്കുറിച്ച് തെല്ലും ബോധവാന്മാരല്ല എന്നതാണ് വാസ്തവം.

യഥാർത്ഥത്തിൽ സമ്പർക്കകാരകമായ ഭാഷ അതീവലളിതം തന്നെയായിരിക്കണം.

ക്ലിഷ്ടശിഷ്ഠമായ ഭാഷ കൊണ്ട് ആർക്കെന്ത് പ്രയോജനം?

ഭാഷയും ഭാഷാകരുക്കളായ പദങ്ങളും ലളിതമാകുമ്പോൾ മാത്രമേ ആശയവിനിമയത്തിന്റെ ലക്ഷ്യം വിക്രുഷ്ടപൂർണ്ണമാകുകയുള്ളൂ എന്ന കാര്യം ഭാഷാ പടുക്കൾ ഓർക്കേണ്ടതുണ്ട്.

ദുർഗ്രഹതയുടെ കക്ഷുപടം ഉയർത്തിക്കാട്ടിയാൽ പാമരസഞ്ചയം കുമ്പിട്ടുകൊള്ളുമെന്നാണോ ഇവർ ധരിച്ചിരിക്കുന്നത്?

ഉപനിപാതവശാലും ഇത്തരക്കാരുമായുള്ള സംസർഗ്ഗം അസ്മദ്വിതർക്ക് എങ്ങനെ പഥ്യമാകും?

അതു കൊണ്ട് എഴുത്തിലും സംസാരത്തിലും ലളിതഭാഷ ശീലിക്കുവാൻ മനഃപൂർവ്വമായ പരിശ്രമം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.