Aghori cult

അഘോരികളെ ക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണകൾ പ്രചരിച്ചുവരുന്നുണ്ടത്രെ. ഇന്‍റര്‍നെററിലും ദ്രശ്യമാധ്യമങ്ങളിലും. എരിയുന്ന ചിതയിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ ഭക്ഷിക്കുന്ന അഘോരികളുടെ ദ്രശ്യങ്ങൾ മനസ്സിനെ ഭീതിപ്പെടുത്തും വിധം ചിത്രീകരിച്ചു കാണിക്കുന്നുണ്ട്.
താടിവളർത്തിയും ജടപിടിച്ചമുടിയോടെ ശരീരമാസകലം ചുടലഭസ്മം പൂശി ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ തലയോട്ടിയും പിടിച്ചുനിൽക്കുന്ന രൂപത്തിലാണിവരെ കാണിക്കുന്നത് പക്ഷെ ഇതാണോ യഥാർത്ഥ അഘോരികള്‍. യഥാർത്ഥ അഘോരികളെ അവരുടെ തേജസ്സിൽ നിന്നും തിരിച്ചറിയാം. രുദ്രാക്ഷമാലകളണിഞ്ഞ്. താടിയും ജടപിടിച്ചമുടിയും
വളർത്തി. ഭസ്മക്കുറിയും സിന്ദൂരവും ചാർത്തി. കമണ്ഡലവും ത്രിശൂലവും കയ്യിലേന്തി. ഉറച്ചകാൽ വെപ്പുകളുമായി നടന്നു നീങ്ങുന്ന അഘോരിസന്യാസിമാരെ ഒരിക്കൽകണ്ടാൽ പിന്നെ മറക്കുകയില്ല. തീഷ്ണമാണു ആ ദ്രഷ്ടികൾ. ഒരാളെയും അവർ ശ്രദ്ധിക്കാറില്ലത്രെ . പക്ഷേ ഇവരെ കണ്ടുമുട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. കാശി. ഉത്തരകാശി. 9ശക്തിപീഠങ്ങൾ. കുംഭമേള നടക്കുന്ന സ്ഥലം ഇവിടെയൊക്കയെ വളരെ
അപൂർവ്വമായി ഇവരെക്കാണുകയുള്ളൂ. ഇവർക്കു ഇവരുടേതായ രഹസ്യ താവളങ്ങളുണ്ട്. ഹിമാലയത്തിലും ഉത്തരേന്ദ്യയിലെ കൊടുംവനങ്ങളിലുമാണു ഇവർ സ്തിരമായി കഴിഞ്ഞു കൂടുന്നതത്രെ . താവളങ്ങൾ ഇടയ്ക്കെല്ലാം മാറിക്കൊണ്ടിരിക്കും. ഇവർ കഴിവുകള്‍ പൊതുവേദികളിൽ പ്രദർശിപ്പിക്കാനോ പ്രഭാഷണം നടത്തുവാനോ ഒരിക്കലും തയ്യാറായിട്ടില്ലത്രെ. തങ്ങളുടെ പരമ്പരാഗതമായ സിദ്ദികൾ പ്രയോഗിച്ച് അമാനുഷികശക്തി കൈവരിക്കാൻ കഴിവുണ്ടിവർക്ക്. അഘോരികളിൽ നിന്നാണു റ്റിബറ്റിലെ ലാമമാർ സിദ്ദികൾ
കൈവരിച്ചതത്രെ. അമാനുഷികമായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന ലാമമാർ ഇന്നും ട്ടിബറ്റിലുണ്ട്. അഘോരി സംന്യാസിമാരിൽ സംന്യാസ്സിനിമാരുമുണ്ട്. എഞ്ചിനീയറിംഗിൽ ഉന്നത ബിരുദം നേടിയവരും. ഡോക്ടർമ്മാരും മറ്റു കോഴ്സുകളിൽ പി.ജി. ഉള്ളവരും ഇന്നു ഇവരുടെയിടയിൽ
സാധാരണമാണത്രെ . തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഉറച്ചുനിന്ന് പ്രക്രതിയോടിണങ്ങി പ്രകൃതിയിലെ അൽഭുതസിദ്ധികൾ സ്വായത്തമാക്കി ആനന്ദോന്മാദം കൊള്ളുകയാണത്രെ അഘോരികൾ.