ഓമന തിങ്കള്‍ക്കിടാവോ.. Omanathingal kidavo

നല്ലൊരു സായാഹ്നം.

പോക്കുവെയിലേറ്റ് നടത്തം കഴിഞ്ഞു മടങ്ങിയെത്തിയ , സവിതയുടെഅഛനും, മനുവും ഒരു മൃദുഭാഷണത്തിന്റെ മാനസികനിലയിലമർന്നു.

ശ്രീ പ്രഭാവർമ്മയെക്കുറിച്ചെന്തോ പറയുമ്പോൾ, ഈയിടെ വായിച്ച ലേഖനത്തെ അഛൻ പെട്ടെന്നോർത്തു. ഇരയിമ്മൻ തമ്പിയുടെ കവന വൈഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം, ആണീ കുറിപ്പിന് ആധാരം

“ഓമന തിങ്കള്‍ക്കിടാവോ.. നല്ല കോമളത്താമര പൂവോ …”

 ഈ താരാട്ടു പാട്ട്  കേൾക്കാത്തവർ ഉണ്ടോ?
_____________________________________
https://youtu.be/pObGoeJPP2E

ഓമന തിങ്കൾ കിടാവോ..
നല്ല കോമള താമര പൂവോ… (2)
പൂവിൽ വിരിഞ്ഞ മധുവോ..പരി..
പൂർണേന്തു തന്റെ നിലാവോ…

പുത്തൻ പവിഴ കൊടിയോ..ചെറു..
തത്തകൾ കൊഞ്ചും മൊഴിയോ….
ചാഞ്ചാടിയാടും മയിലോ…മൃദു..
പഞ്ചമം പാടും കുയിലോ…

തുള്ളും ഇളമാൻ കിടാവോ…ശോഭ..
കൊള്ളിന്നോരന്നക്കൊടിയോ..
ഈശ്വരൻ തന്ന നിധിയോ..
പരമേശ്വരി ഏന്തും കിളിയോ…

പാരിജാതത്തിൻ തളിരോ..എന്റെ
ഭാഗ്യദൃമത്തിൻ ഭലമോ..
വാത്സല്യ രത്‌നത്തേ വയ്പ്പാൻ..
മമ..വച്ചോരു കാഞ്ചന ചെപ്പോ…

ദൃഷ്ട്ടിക്കു വെച്ചോരമൃതോ…
കൂരിരുട്ടത്തു വച്ച വിളക്കോ….
കീർത്തിലതക്കുള്ള വിത്തോ…
എന്നും കേടൂവരാതുള്ള മുത്തോ…

ആർത്തി തിമിരം കളവാനുള്ള…
മാർത്താണ്ട ദേവപ്രഭയോ…
സുക്തിയിൽ കണ്ട പൊരുളോ…അതി..
സൂക്ഷമമാം വീണാരവമോ..

വമ്പിച്ച സന്തോഷ വാല്ലി തന്റെ..
കൊമ്പത്തു പൂത്ത പൂവല്ലീ..
പിച്ചകത്തിൻ മലർച്ചെണ്ടോ..
നാവിൻ..ഇച്ചനൽക്കുന്ന കൽക്കണ്ടോ…

പൂമാനമേറ്റൊരു കാറ്റോ..ഏറ്റം..
പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ…
കാച്ഛിക്കുറുക്കിയ പാലോ…
നല്ല ഗന്ധമേഴും പനിനീരോ…

നന്മ വിളയും നിലമോ.. ബഹു..
ധർമ്മങ്ങൾ വാഴും ഗൃഹമോ…
ദാഹം കളയും ജലമോ..മാർഗ..
ഖേദം കളയും തണലോ..

വാടാത്ത മല്ലിക പൂവോ..ഞാനും..
തേടി വച്ചുള്ള ധനമോ…
കണ്ണിനു നല്ല കണിയോ..
മമ കൈവന്ന ചിന്താമണിയോ…

ലക്ഷ്മീ ഭഗവതി തന്റെ..തിരു..
നെറ്റിയിലിട്ട കുറിയോ..
എന്നുണ്ണി കൃഷ്‌ണൻ ജനിചോ..പാരി..
ലിങ്കനെ വേഷം ധരിച്ചോ…

ലാവണ്യ പുണ്യ നദിയോ..ഉണ്ണി..
കാർവർണ്ണൻ തന്റെ കാളിയോ..
പത്മനാഭൻ തൻ കൃപയോ..ഇനി..
ഭാഗ്യം വരുമ്മ വഴിയോ…
_____________________________
മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ താരാട്ടു പാട്ട് സ്വാതി തിരുന്നാളിനായി ഇരയിമ്മന്‍ തമ്പി രചിച്ചതാണ്. തിരുവിതാംകൂറിന്റെ രാജപദവിയിലിരുന്ന മഹാറാണി ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശമനുസരിച്ച്, കൈക്കുഞ്ഞായിരുന്ന സ്വാതി തിരുന്നാളിനെ  ഉറക്കാനായാണ് തമ്പി ഇതെഴുതിയത്.സ്വാതി തിരുന്നാൾ  തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണ് ഇരയിമ്മന്‍ തമ്പി ഈ കവിത  എഴുതിയത് എന്നും പറയപ്പെടുന്നു. എന്നാൽ  ഗാനരചയിതാവു മാത്രമല്ല തമ്പി ,കവിയും, ആട്ടക്കഥാകാരനും കൂടിയാണ്.

ഇരയിമ്മന്‍ തമ്പി ജനിച്ചത് കൊല്ലവര്‍ഷം 958 തുലാമാസത്തില്‍ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ‘കിഴക്കേമഠം’ എന്ന ഭവനത്തിലാണ്. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാര്‍വ്വതിപ്പിള്ള തങ്കച്ചിയായിരുന്നു തമ്പിയുടെ മാതാവ്. പിതാവ് ചേര്‍ത്തല നടുവിലെ കോവിലകത്തു കേരളവര്‍മ്മ തമ്പാന്‍. ശാസ്ത്രി തമ്പാന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

ഇരയിമ്മന്‍ തമ്പിയുടെ ആദ്യഗുരു പിതാവു തന്നെയായിരുന്നു.  കാവ്യം, നാടകം, വ്യാകരണം എന്നിവയില്‍ ഇരയിമ്മന്‍ തമ്പി ചെറുപ്പത്തില്‍  തന്നെ അസാധാരണമായ പാണ്ഡിത്യം നേടി. പില്‍ക്കാലത്ത് സംസ്കൃതസാഹിത്യം, വേദാന്തം, സംഗീതശാസ്ത്രം എന്നീ വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് നേടി . സ്വാതിതിരുനാളിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന ഇരയിമ്മന്‍തമ്പിയെക്കുറിച്ച് കേരളസാഹിത്യചരിത്രത്തില്‍  ഉള്ളൂര്‍ പറയുന്നത്, ‘ആസ്ഥാനകവി എന്ന ബിരുദത്തിന് കേരളത്തില്‍ ഒരു കവി അര്‍ഹനായി ജീവിച്ചിട്ടുണ്ടെങ്കില്‍ അത് ഇരയിമ്മന്‍ തമ്പിയാണ്’ എന്നത്രേ.

ആട്ടക്കഥകള്‍, സംസ്കൃതകീര്‍ത്തനങ്ങള്‍, മലയാള ഗാനങ്ങള്‍, ഊഞ്ഞാല്‍ പാട്ടുകള്‍, ഒററശ്ലോകങ്ങള്‍, താരാട്ടു പാട്ടുകള്‍ എന്നിങ്ങനെ നിരവധി മേഖലകളിലാണ് ഇരയിമ്മന്‍ തമ്പി തന്റെ സാഹിത്യ വൈഭവം പ്രകടിപ്പിച്ചിട്ടുള്ളത്. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം, എന്നിവയാണ് ആട്ടക്കഥകള്‍. ഇവയ്ക്കു പുറമേ രാജകുടുംബവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക അസുലഭ സന്ദര്‍ഭങ്ങളെയും അദ്ദേഹം തന്റെ കൃതികള്‍ക്ക്  വിഷയമാക്കിയിട്ടുണ്ട്. ഭക്തിരസം  തുളുമ്പുന്ന  ‘കരുണചെയ്യുവാനെന്തു താമസം കൃഷ്ണാ’, ശ്യംഗാര രസം നിറഞ്ഞ ‘പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ’ എന്നു തുടങ്ങി തമ്പിയുടെ അതുല്യമായ അനവധി രചനകള്‍ മലയാള മനസ്സില്‍ സ്ഥിരവാസമുറപ്പിച്ചവയാണ്.

ഇരയിമ്മന്‍ തമ്പി വിവാഹം ചെയ്തത് ഇടയ്ക്കോട് കാളിപ്പിള്ള തങ്കച്ചിയെആണ് . ഈ ദമ്പതികള്‍ക്ക് മൂന്നു പെണ്‍മക്കൾ  ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. കേരളീയഗാന രചയിതാക്കളില്‍ സ്വാതിതിരുനാള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അവകാശപ്പെടാവുന്ന ഈ കലാനിപുണന്‍ കൊല്ല വര്‍ഷം 1031 കര്‍ക്കിടമാസത്തില്‍ 73ാം വയസ്സില്‍ അന്തരിച്ചു.  

Rf:-ദേശാഭിമാനി പത്രത്തിന്റെ 2013 ജനുവരി 20 ഞായർ വാരാന്തപ്പതിപ്പ്‌  -പ്രഭാവർമ്മ എഴുതിയ ‘ഓമനത്തിങ്കൾ കിടാവോ’ ഗംഭീരമായ സമകാലികപ്രസക്തിയുള്ള ലേഖനമായിരുന്നു. ഒരു ഓസ്കാർ വിവാദം വേണ്ടി വന്നു, അന്യഥാ മഹാനായ ഇരയിമ്മൻ തമ്പിയെ ഓർമ്മിച്ചെടുക്കാൻ എന്ന വിമർശനമാണ്‌ കവിയായ പ്രഭാവർമ്മ ഉയർത്തിയിരിക്കുന്നത്‌.

https://en.wikipedia.org/wiki/Irayimman_Thampi

https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%AF%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF

ശ്രീകൃഷ്ണ കഥകൾ

(കേവലം നൂറ്റമ്പത് വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവമാണ്)

‘ ശ്രീകൃഷ്ണ ഭക്തനായ ഒരു മഹാത്മാവിനു വളരെ ചെറുപ്പത്തിൽ തന്നെ ബദരീനാഥനെ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടായി . എന്നാൽ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല.
കാലം കുറെ കഴിഞ്ഞു . അദ്ദേഹത്തിന് വയസ്സായി. ഒരു ദിവസം അദ്ദേഹത്തിന് ബദരിയിൽ പോകാൻ അവസരം ലഭിച്ചു. വളരെ കഷ്ടപ്പെട്ട് ദിവസങ്ങളോളം നടന്ന്‌ ആഹാരവും ഉറക്കവും ഇല്ലാതെയായിരുന്നു യാത്ര. എന്നാൽ ഈ കഷ്ടത ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചില്ല. മനസ്സ് മുഴുവൻ അദ്ദേഹം കേട്ട ബദരീശന്റെ കഥകളിൽ മുഴുകി വഴിയിൽ മുഴുവൻ അതെല്ലാം കണ്ണനോട് പറഞ്ഞു കൊണ്ടായിരുന്നു യാത്ര.
അവസാനം അദ്ദേഹം ബദരിയിൽ എത്തിയപ്പോൾ രാത്രിയായി . അവിടെ അദ്ദേഹം കണ്ടത്‌ മന്ദിരം പൂട്ടി ഇറങ്ങുന്ന പൂജാരിയെയാണ് .

ബദരിയിൽ ആറു മാസം മാത്രമേ പൂജക്കായി തുറക്കുകയുള്ളു. പൂജ കഴിഞ്ഞു നട പൂട്ടിയാൽ ആറു മാസം കഴിയാതെ തുറക്കില്ല .
അങ്ങിനെ നടപൂട്ടി ഇറങ്ങുന്ന സമയമാണ് അദ്ദേഹം അവിടെ എത്തിയത്. ആ ഭക്തൻ ഉറക്കെ കരഞ്ഞുകൊണ്ട്‌ പൂജാരിയുടെ കാൽക്കൽ വീണു , ഒന്ന് തുറന്നു തരൂ. ഒരു നിമിഷം മാത്രം ഭഗവാനെ ഒന്ന് കാണാൻ അനുവദിക്കണം എന്നപേക്ഷിച്ചു . പക്ഷെ നടയടച്ചാൽ ആറുമാസം കഴിയാതെ തുറക്കാൻ പാടില്ല എന്നത് അലംഘനീയമായ നിയമമാണ്. പൂജാരി ആ ഭക്തനെ പറഞ്ഞു മനസ്സിലാക്കാൻ കുറേ ശ്രമിച്ചു. എന്നാൽ ഭകതൻ തന്റെ എല്ലാ കാര്യങ്ങളും പൂജാരിയോട് പറഞ്ഞു. ഇനി പോയി ആറുമാസം കഴിഞ്ഞു വരൂ അല്ലാതെ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞ്‌ സഹതാപത്തോടെ ആ പൂജാരി പോയി.

പത്തു മിനിറ്റു മുൻപ് വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ദർശനം ലഭിക്കുമായിരുന്നു. ഇനി ഇത്രയും പ്രായമായ ആ സാധുവിന് എങ്ങനെ ആറുമാസം കഴിയുമ്പോൾ വരാൻ കഴിയും ? മഞ്ഞു മൂടിക്കിടക്കുന്ന ഈ ആറുമാസം എവിടെയും തങ്ങാനും സാധ്യമല്ല. അദ്ദേഹത്തെ ഈ രാത്രിയിൽ കൂടെ കൂട്ടിക്കൊണ്ടു വന്ന് നാളെ രാവിലെ നല്ല വാക്ക് പറഞ്ഞ്‌ തിരിച്ച് അയയ്ക്കമായിരുന്നു. എന്നിങ്ങനെ ചിന്തിച്ചു പൂജാരി അസ്വസ്ഥനായി .
എന്നാൽ ആ ഭക്തൻ “കൃഷ്ണാ ” എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് നിസ്സഹായനായി ബദരീനാഥന്റെ മുന്നിൽ കുഴഞ്ഞു വീണു. അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഒരാട്ടിടയൻ അവിടെ ഓടിയെത്തി . അദ്ദേഹത്തെ താങ്ങി എഴുന്നേല്പിച്ചു അടുത്തുള്ള തന്റെ ഗുഹയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി .അദ്ദേഹത്തിന്റെ കാലും മുഖവും കഴുകിച്ചു വെള്ളം കുടിക്കുവാൻ കൊടുത്തു. എന്നിട്ട് ആ ഭക്തന്റെ കാൽ തടവിക്കൊടുത്തുകൊണ്ട് കാൽക്കൽ ഇരുന്ന്‌ വിശേഷങ്ങൾ ചോദിച്ചു. എല്ലാം കേട്ട് കഴിഞ്ഞ്‌ ആ ബാലൻ പറഞ്ഞു .

“അങ്ങ് വിഷമിക്കേണ്ട. ഇവിടുത്തെ പൂജാരി മഹാ ദയാലുവാണ്‌. അങ്ങയുടെ മനസ്സ് മനസ്സിലാക്കി തീർച്ചയായും നാളെ രാവിലെ അങ്ങക്ക്‌ വേണ്ടി നട തുറക്കും തീർച്ച. സമാധാനമായി ഉറങ്ങു “

ഇത് കേട്ട ആ ഭക്തൻ പറഞ്ഞു.

“എന്റെ കൃഷ്ണൻ വന്നു പറഞ്ഞത് പോലെ ആശ്വാസം തരുന്നു നിന്റെ വാക്കുകൾ. പക്ഷെ കുഞ്ഞേ എനിക്ക് നാളെ ഭഗവാനെ കാണുന്നതുവരെ ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല.

ആ ബാലന്റെ കണ്ണുകൾ വികസിച്ചു .

“കൃഷ്ണനോ അതാരാണ് അങ്ങയുടെ മകനാണോ ?”
“കുഞ്ഞേ എല്ലാവർക്കും നാഥനായ കൃഷ്ണനെ കുറിച്ച് നീ കേട്ടിട്ടില്ലേ? മയാമനുഷ ബാലനായി ഭൂമിയിൽ അവതരിച്ച്‌ ആടിയ സുന്ദരലീലകളെകുറിച്ച് കേട്ടിട്ടില്ലേ?”

സ്വാമി ഈ കാട്ടിൽ കഴിയുന്ന എനിക്ക് ഇതെല്ലാം ആരാണ് പറഞ്ഞു തരുന്നത്? അങ്ങേക്ക് വിഷമമില്ലെങ്കിൽ ഉറക്കം വരുന്നത് വരെ എനിക്ക് ആ കൃഷ്ണകഥകൾ പറഞ്ഞു തരൂ “

അത് കേട്ട് അദ്ദേഹം സന്തോഷത്തോടെ കണ്ണന്റെ കഥകൾ പറഞ്ഞു തുടങ്ങി. കഥകൾ ആസ്വദിച്ചു കേട്ട ആ ബാലൻ കൃഷ്ണകഥകളിൽ മുഴുകി കൃഷ്ണനായി മുന്നിൽ നില്ക്കുന്നത് പോലെ ആ ഭക്തന് അനുഭവപ്പെട്ടു. രണ്ടു പേരും പരമാനന്ദത്തിൽ മുങ്ങി. നേരം നന്നായി പുലർന്നു. രണ്ടുപേരും ആ രാത്രി ഉറങ്ങിയില്ല. കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ്‌ അദ്ദേഹം ഇടയബാലൻ പറഞ്ഞത് പോലെ ക്ഷേത്രത്തിൽ പോയി നോക്കാം എന്ന് കരുതി പുറപ്പെട്ടു. ബാലൻ അദ്ദേഹത്തെ നമസ്കരിച്ചു ആടുമേക്കാൻ പോയി. ക്ഷേത്രത്തിൽ എത്തിയ ആ മഹാത്മാവ് അത്ഭുതപ്പെട്ടു . ആറുമാസം കഴിഞ്ഞേ തുറക്കു എന്ന് പറഞ്ഞ ക്ഷേത്രനട തുറന്നിരിക്കുന്നു. വീണു നമസ്കരിച്ചു. എത്ര കാലമായി ആഗ്രഹിച്ച ആ പുണ്യ ദർശനം. ആത്മാനന്ദത്തൽ എല്ലാം വിസ്മരിച്ചു കുറെ സമയം ഇരുന്നു. ആനന്ദത്തിൽ നിന്നും ഉണർന്ന അദ്ദേഹം പൂജാരിയുടെ മുന്നിൽ വീണു നമസ്കരിച്ചു കൊണ്ട് പറഞ്ഞു

അങ്ങയുടെ പരമ കാരുണ്യത്താൽ എന്റെ ചിരകാലാഭിലാഷം സാധിച്ചു. ഇനിയും ആറുമാസം വന്നു ദർശനം എന്നത് സാധിക്കാത്ത കാര്യമാണ്.”
പൂജാരി അത്ഭുതത്തോടെ ചോദിച്ചു

“അങ്ങ് പറയുന്നത് ഒന്നും തന്നെ എനിക്ക് മനസ്സിലാവുന്നില്ല. ഈ ആറുമാസം അങ്ങ് എവിടെ ആയിരുന്നു? ഞാൻ ഇക്കാലമൊക്കെയും അങ്ങയെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുകയായിരുന്നു. ആറുമാസം കഴിഞ്ഞു ഇന്ന് നട തുറന്ന ഈ ദിവസം തന്നെ കൃത്യമായി അങ്ങെങ്ങിനെ ഇവിടെ എത്തി?”

“എന്ത്! ആറുമാസമോ? ഞാൻ ഇന്നലെ വൈകീട്ടല്ലേ ഇവിടെ വന്നത്?”
വിഷമിച്ചു തളർന്നു വീണപ്പോൾ ഇടയബാലൻ വന്നതും ഭക്ഷണം തന്നു സൽക്കരിച്ചതും പുലരും വരെ കൃഷ്ണ കഥകൾ പറഞ്ഞിരുന്ന് രാവിലെ ആ ബാലൻ പറഞ്ഞതനുസരിച്ച് ഇന്ന് ഇവിടെ വന്ന് നോക്കീട്ടു തിരിച്ചു പോകാം എന്ന് കരുതിയതാണ് എന്നുമള്ള ആ ഭാഗവതോത്തമന്റെ വാക്കുകൾ കേട്ട പൂജാരി അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു . ആ പ്രദേശത്ത് അങ്ങിനെ ഒരു ഗുഹയോ ഇടയ ബാലനോ ഇല്ലായിരുന്നു. മാത്രമല്ല ഈ ആറുമാസക്കാലം ആ പ്രദേശം മുഴുവനും മഞ്ഞു മൂടിക്കിടക്കുകയായിരുന്നു.

സർവ്വാത്മ സമർപ്പണത്തോടെയുള്ള നിഷ്ക്കാമ ഭക്തിക്കു മുൻപിൽ കാലദേശങ്ങൾക്കു എന്ത് സ്ഥാനം ?

കണ്ണന് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താന്നറിയോ? കണ്ണന്റെ കഥകൾ പറയുന്നതാണ്.

ശ്രവണ പ്രിയനാണ് കണ്ണൻ. കണ്ണന്റെ കഥകൾ പറയുകയും കേൾക്കുകയും ചെയ്യുന്നവരുടെ കൂടെ കണ്ണൻ സദാ സച്ചിതാനന്ദ സ്വരൂപനായി ഉണ്ടാകും. ഇനിയിപ്പോൾ കേൾക്കാൻ ആളില്ലെങ്കിലും പറയാം. ഉളളിൽ ഇരിക്കുന്ന കണ്ണനോട് . അങ്ങിനെ കഥ പറയാൻ തുടങ്ങുമ്പോൾ കണ്ണൻ വിട്ടുമാറാതെ കൂടെത്തന്നെ ഉണ്ടാകും

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

Suvarnavally

സുവർണ്ണവല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മാസംപ്രതി നടത്തി വരുന്ന വിളക്ക് പൂജ മാതൃസിമതിയുടെ നേതൃത്വത്തിൽ ഭജനയോടു കൂടി 10-6- 18 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്നതാണ്. ഭജനയിലും വിളക്ക് പൂജയിലും എല്ലാ ഭക്തജനങ്ങളും പങ്കെടുത്ത് ഭഗവദ് പ്രസാദം സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.

Dashavathara Temple

നിങ്ങൾക്കറിയാമോ?

വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ടയുള്ള 10 ക്ഷേത്രങ്ങൾ ,അതും കേരളത്തിൽ തന്നെ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ, പക്ഷെ ഇത് സത്യം തന്നെ. വായിക്കൂ…..

ദശാവതാര കഥകൾ പറഞ്ഞും കേട്ടും മതിവരാത്തവരായ് ആരുമുണ്ടാവില്ല, എന്നാൽ ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.

ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ് ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായി മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും തദ്ദേശീയ നാട്ടുകാരുടേയും ഹൈന്ദവ ഭക്തരുടേയും അശ്രാന്തശ്രമഫലമായി ക്ഷേത്രപുനരുദ്ധാരണ പ്രവൃത്തികൾ നടത്തി വരികയാണ്.ഒരു ദേവസ്വം ബോർഡിന്റെയും സഹായഹസ്തങ്ങളില്ലാതെ തന്നെ.

1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം

കോഴിക്കോട് – ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയിൽ മത്സ്യാവതാര ക്ഷേത്രം. മത്സ്യാവതാര രൂപിയായ ഭഗവാന്റെ അവതാര പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവുമുണ്ട്‌. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. കേരളത്തിലെ ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്.

2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം

കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്.

3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം

കോഴിക്കോട് – ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം.

4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം

കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്.

5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം

നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു.

6. പരശുരാമൻ:- 

ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്.

7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം

രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോടും ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായണ പാരായണവും നടത്തി വരുന്നു, കൂടാതെ നാട്ടുകാരുടെ ശ്രീരാമനവമി ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം

രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലേക്കു മടങ്ങി വന്നു കഴിഞ്ഞു.നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം.

9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം

കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു രണ്ടു പ്രതിഷ്ഠകളും.

10. കൽക്കി :-

വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു. 

ഒട്ടേറെപേർക്കറിയാത്ത ഈ ദശാവതാര ക്ഷേത്രങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും ഈ ക്ഷേത്രങ്ങളിലെല്ലാം എങ്ങനെ എത്തിച്ചേരുമെന്നതിനെ കുറിച്ചും അവിടുത്തെ വഴിപാടുകളെ കുറിച്ചും പൂജാ സമയങ്ങളെക്കുറിച്ചും അറിയുവാൻ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ ഇവയാണ്

പത്മനാഭൻ നായർ : 938 768 2076

ഹേമനാഥ് : 98 46 486 101

Krishnadathan Nileshwaram

Sree Vishnu Sahasranama Sthothram

രചന: വേദ വ്യാസ

ഓം ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജമ് |
പ്രസന്നവദനം ധ്യായേത് സര്വവിഘ്നോപശാംതയേ || 1 ||

യസ്യദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരഃ ശതമ് |
വിഘ്നം നിഘ്നംതി സതതം വിശ്വക്സേനം തമാശ്രയേ || 2 ||

വ്യാസം വസിഷ്ഠ നപ്താരം ശക്തേഃ പൗത്രമകല്മഷമ് |
പരാശരാത്മജം വംദേ ശുകതാതം തപോനിധിമ് || 3 ||

വ്യാസായ വിഷ്ണു രൂപായ വ്യാസരൂപായ വിഷ്ണവേ |
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ || 4 ||

അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ |
സദൈക രൂപ രൂപായ വിഷ്ണവേ സര്വജിഷ്ണവേ || 5 ||

യസ്യ സ്മരണമാത്രേണ ജന്മസംസാരബംധനാത് |
വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ || 6 ||

ഓം നമോ വിഷ്ണവേ പ്രഭവിഷ്ണവേ |

ശ്രീ വൈശംപായന ഉവാച
ശ്രുത്വാ ധര്മാ നശേഷേണ പാവനാനി ച സര്വശഃ |
യുധിഷ്ഠിരഃ ശാംതനവം പുനരേവാഭ്യ ഭാഷത || 7 ||

യുധിഷ്ഠിര ഉവാച
കിമേകം ദൈവതം ലോകേ കിം വാ‌உപ്യേകം പരായണം
സ്തുവംതഃ കം കമര്ചംതഃ പ്രാപ്നുയുര്മാനവാഃ ശുഭമ് || 8 ||

കോ ധര്മഃ സര്വധര്മാണാം ഭവതഃ പരമോ മതഃ |
കിം ജപന്മുച്യതേ ജന്തുര്ജന്മസംസാര ബംധനാത് || 9 ||

ശ്രീ ഭീഷ്മ ഉവാച
ജഗത്പ്രഭും ദേവദേവ മനംതം പുരുഷോത്തമമ് |
സ്തുവന്നാമ സഹസ്രേണ പുരുഷഃ സതതോത്ഥിതഃ || 10 ||

തമേവ ചാര്ചയന്നിത്യം ഭക്ത്യാ പുരുഷമവ്യയമ് |
ധ്യായന് സ്തുവന്നമസ്യംശ്ച യജമാനസ്തമേവ ച || 11 ||

അനാദി നിധനം വിഷ്ണും സര്വലോക മഹേശ്വരമ് |
ലോകാധ്യക്ഷം സ്തുവന്നിത്യം സര്വ ദുഃഖാതിഗോ ഭവേത് || 12 ||

ബ്രഹ്മണ്യം സര്വ ധര്മജ്ഞം ലോകാനാം കീര്തി വര്ധനമ് |
ലോകനാഥം മഹദ്ഭൂതം സര്വഭൂത ഭവോദ്ഭവമ്|| 13 ||

ഏഷ മേ സര്വ ധര്മാണാം ധര്മോ‌உധിക തമോമതഃ |
യദ്ഭക്ത്യാ പുംഡരീകാക്ഷം സ്തവൈരര്ചേന്നരഃ സദാ || 14 ||

പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ |
പരമം യോ മഹദ്ബ്രഹ്മ പരമം യഃ പരായണമ് | 15 ||

പവിത്രാണാം പവിത്രം യോ മംഗളാനാം ച മംഗളമ് |
ദൈവതം ദേവതാനാം ച ഭൂതാനാം യോ‌உവ്യയഃ പിതാ || 16 ||

യതഃ സര്വാണി ഭൂതാനി ഭവന്ത്യാദി യുഗാഗമേ |
യസ്മിംശ്ച പ്രലയം യാംതി പുനരേവ യുഗക്ഷയേ || 17 ||

തസ്യ ലോക പ്രധാനസ്യ ജഗന്നാഥസ്യ ഭൂപതേ |
വിഷ്ണോര്നാമ സഹസ്രം മേ ശ്രുണു പാപ ഭയാപഹമ് || 18 ||

യാനി നാമാനി ഗൗണാനി വിഖ്യാതാനി മഹാത്മനഃ |
ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ || 19 ||

ഋഷിര്നാമ്നാം സഹസ്രസ്യ വേദവ്യാസോ മഹാമുനിഃ ||
ഛംദോ‌உനുഷ്ടുപ് തഥാ ദേവോ ഭഗവാന് ദേവകീസുതഃ || 20 ||

അമൃതാം ശൂദ്ഭവോ ബീജം ശക്തിര്ദേവകിനംദനഃ |
ത്രിസാമാ ഹൃദയം തസ്യ ശാംത്യര്ഥേ വിനിയുജ്യതേ || 21 ||

വിഷ്ണും ജിഷ്ണും മഹാവിഷ്ണും പ്രഭവിഷ്ണും മഹേശ്വരമ് ||
അനേകരൂപ ദൈത്യാംതം നമാമി പുരുഷോത്തമമ് || 22 ||

പൂര്വന്യാസഃ
അസ്യ ശ്രീ വിഷ്ണോര്ദിവ്യ സഹസ്രനാമ സ്തോത്ര മഹാമംത്രസ്യ ||
ശ്രീ വേദവ്യാസോ ഭഗവാന് ഋഷിഃ |
അനുഷ്ടുപ് ഛംദഃ |
ശ്രീമഹാവിഷ്ണുഃ പരമാത്മാ ശ്രീമന്നാരായണോ ദേവതാ |
അമൃതാംശൂദ്ഭവോ ഭാനുരിതി ബീജമ് |
ദേവകീനംദനഃ സ്രഷ്ടേതി ശക്തിഃ |
ഉദ്ഭവഃ, ക്ഷോഭണോ ദേവ ഇതി പരമോമംത്രഃ |
ശംഖഭൃന്നംദകീ ചക്രീതി കീലകമ് |
ശാര്ങ്ഗധന്വാ ഗദാധര ഇത്യസ്ത്രമ് |
രഥാംഗപാണി രക്ഷോഭ്യ ഇതി നേത്രമ് |
ത്രിസാമാസാമഗഃ സാമേതി കവചമ് |
ആനംദം പരബ്രഹ്മേതി യോനിഃ |
ഋതുസ്സുദര്ശനഃ കാല ഇതി ദിഗ്ബംധഃ ||
ശ്രീവിശ്വരൂപ ഇതി ധ്യാനമ് |
ശ്രീ മഹാവിഷ്ണു പ്രീത്യര്ഥേ സഹസ്രനാമ ജപേ വിനിയോഗഃ |

കരന്യാസഃ
വിശ്വം വിഷ്ണുര്വഷട്കാര ഇത്യംഗുഷ്ഠാഭ്യാം നമഃ
അമൃതാം ശൂദ്ഭവോ ഭാനുരിതി തര്ജനീഭ്യാം നമഃ
ബ്രഹ്മണ്യോ ബ്രഹ്മകൃത് ബ്രഹ്മേതി മധ്യമാഭ്യാം നമഃ
സുവര്ണബിംദു രക്ഷോഭ്യ ഇതി അനാമികാഭ്യാം നമഃ
നിമിഷോ‌உനിമിഷഃ സ്രഗ്വീതി കനിഷ്ഠികാഭ്യാം നമഃ
രഥാംഗപാണി രക്ഷോഭ്യ ഇതി കരതല കരപൃഷ്ഠാഭ്യാം നമഃ

അംഗന്യാസഃ
സുവ്രതഃ സുമുഖഃ സൂക്ഷ്മ ഇതി ജ്ഞാനായ ഹൃദയായ നമഃ
സഹസ്രമൂര്തിഃ വിശ്വാത്മാ ഇതി ഐശ്വര്യായ ശിരസേ സ്വാഹാ
സഹസ്രാര്ചിഃ സപ്തജിഹ്വ ഇതി ശക്ത്യൈ ശിഖായൈ വഷട്
ത്രിസാമാ സാമഗസ്സാമേതി ബലായ കവചായ ഹും
രഥാംഗപാണി രക്ഷോഭ്യ ഇതി നേത്രാഭ്യാം വൗഷട്
ശാങ്ഗധന്വാ ഗദാധര ഇതി വീര്യായ അസ്ത്രായഫട്
ഋതുഃ സുദര്ശനഃ കാല ഇതി ദിഗ്ഭംധഃ

ധ്യാനമ്
ക്ഷീരോധന്വത്പ്രദേശേ ശുചിമണിവിലസത്സൈകതേമൗക്തികാനാം
മാലാക്ലുപ്താസനസ്ഥഃ സ്ഫടികമണിനിഭൈര്മൗക്തികൈര്മംഡിതാംഗഃ |
ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈര്മുക്തപീയൂഷ വര്ഷൈഃ
ആനംദീ നഃ പുനീയാദരിനലിനഗദാ ശംഖപാണിര്മുകുംദഃ || 1 ||

ഭൂഃ പാദൗ യസ്യ നാഭിര്വിയദസുരനിലശ്ചംദ്ര സൂര്യൗ ച നേത്രേ
കര്ണാവാശാഃ ശിരോദ്യൗര്മുഖമപി ദഹനോ യസ്യ വാസ്തേയമബ്ധിഃ |
അംതഃസ്ഥം യസ്യ വിശ്വം സുര നരഖഗഗോഭോഗിഗംധര്വദൈത്യൈഃ
ചിത്രം രം രമ്യതേ തം ത്രിഭുവന വപുശം വിഷ്ണുമീശം നമാമി || 2 ||

ഓം നമോ ഭഗവതേ വാസുദേവായ !

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്ണം ശുഭാംഗമ് |
ലക്ഷ്മീകാംതം കമലനയനം യോഗിഭിര്ധ്യാനഗമ്യമ്
വംദേ വിഷ്ണും ഭവഭയഹരം സര്വലോകൈകനാഥമ് || 3 ||

മേഘശ്യാമം പീതകൗശേയവാസം
ശ്രീവത്സാകം കൗസ്തുഭോദ്ഭാസിതാംഗമ് |
പുണ്യോപേതം പുംഡരീകായതാക്ഷം
വിഷ്ണും വംദേ സര്വലോകൈകനാഥമ് || 4 ||

നമഃ സമസ്ത ഭൂതാനാമ് ആദി ഭൂതായ ഭൂഭൃതേ |
അനേകരൂപ രൂപായ വിഷ്ണവേ പ്രഭവിഷ്ണവേ || 5||

സശംഖചക്രം സകിരീടകുംഡലം
സപീതവസ്ത്രം സരസീരുഹേക്ഷണമ് |
സഹാര വക്ഷഃസ്ഥല ശോഭി കൗസ്തുഭം
നമാമി വിഷ്ണും ശിരസാ ചതുര്ഭുജമ് | 6||

ഛായായാം പാരിജാതസ്യ ഹേമസിംഹാസനോപരി
ആസീനമംബുദശ്യാമമായതാക്ഷമലംകൃതമ് || 7 ||

ചംദ്രാനനം ചതുര്ബാഹും ശ്രീവത്സാംകിത വക്ഷസമ്
രുക്മിണീ സത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ || 8 ||

പംചപൂജ
ലം – പൃഥിവ്യാത്മനേ ഗംഥം സമര്പയാമി
ഹം – ആകാശാത്മനേ പുഷ്പൈഃ പൂജയാമി
യം – വായ്വാത്മനേ ധൂപമാഘ്രാപയാമി
രം – അഗ്ന്യാത്മനേ ദീപം ദര്ശയാമി
വം – അമൃതാത്മനേ നൈവേദ്യം നിവേദയാമി
സം – സര്വാത്മനേ സര്വോപചാര പൂജാ നമസ്കാരാന് സമര്പയാമി

സ്തോത്രമ്

ഹരിഃ ഓം

വിശ്വം വിഷ്ണുര്വഷട്കാരോ ഭൂതഭവ്യഭവത്പ്രഭുഃ |
ഭൂതകൃദ്ഭൂതഭൃദ്ഭാവോ ഭൂതാത്മാ ഭൂതഭാവനഃ || 1 ||

പൂതാത്മാ പരമാത്മാ ച മുക്താനാം പരമാഗതിഃ |
അവ്യയഃ പുരുഷഃ സാക്ഷീ ക്ഷേത്രജ്ഞോ‌உക്ഷര ഏവ ച || 2 ||

യോഗോ യോഗവിദാം നേതാ പ്രധാന പുരുഷേശ്വരഃ |
നാരസിംഹവപുഃ ശ്രീമാന് കേശവഃ പുരുഷോത്തമഃ || 3 ||

സര്വഃ ശര്വഃ ശിവഃ സ്ഥാണുര്ഭൂതാദിര്നിധിരവ്യയഃ |
സംഭവോ ഭാവനോ ഭര്താ പ്രഭവഃ പ്രഭുരീശ്വരഃ || 4 ||

സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്കരാക്ഷോ മഹാസ്വനഃ |
അനാദിനിധനോ ധാതാ വിധാതാ ധാതുരുത്തമഃ || 5 ||

അപ്രമേയോ ഹൃഷീകേശഃ പദ്മനാഭോ‌உമരപ്രഭുഃ |
വിശ്വകര്മാ മനുസ്ത്വഷ്ടാ സ്ഥവിഷ്ഠഃ സ്ഥവിരോ ധ്രുവഃ || 6 ||

അഗ്രാഹ്യഃ ശാശ്വതോ കൃഷ്ണോ ലോഹിതാക്ഷഃ പ്രതര്ദനഃ |
പ്രഭൂതസ്ത്രികകുബ്ധാമ പവിത്രം മംഗളം പരമ് || 7 ||

ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്ഠഃ പ്രജാപതിഃ |
ഹിരണ്യഗര്ഭോ ഭൂഗര്ഭോ മാധവോ മധുസൂദനഃ || 8 ||

ഈശ്വരോ വിക്രമീധന്വീ മേധാവീ വിക്രമഃ ക്രമഃ |
അനുത്തമോ ദുരാധര്ഷഃ കൃതജ്ഞഃ കൃതിരാത്മവാന്|| 9 ||

സുരേശഃ ശരണം ശര്മ വിശ്വരേതാഃ പ്രജാഭവഃ |
അഹസ്സംവത്സരോ വ്യാളഃ പ്രത്യയഃ സര്വദര്ശനഃ || 10 ||

അജസ്സര്വേശ്വരഃ സിദ്ധഃ സിദ്ധിഃ സര്വാദിരച്യുതഃ |
വൃഷാകപിരമേയാത്മാ സര്വയോഗവിനിസ്സൃതഃ || 11 ||

വസുര്വസുമനാഃ സത്യഃ സമാത്മാ സമ്മിതസ്സമഃ |
അമോഘഃ പുംഡരീകാക്ഷോ വൃഷകര്മാ വൃഷാകൃതിഃ || 12 ||

രുദ്രോ ബഹുശിരാ ബഭ്രുര്വിശ്വയോനിഃ ശുചിശ്രവാഃ |
അമൃതഃ ശാശ്വതസ്ഥാണുര്വരാരോഹോ മഹാതപാഃ || 13 ||

സര്വഗഃ സര്വ വിദ്ഭാനുര്വിഷ്വക്സേനോ ജനാര്ദനഃ |
വേദോ വേദവിദവ്യംഗോ വേദാംഗോ വേദവിത്കവിഃ || 14 ||

ലോകാധ്യക്ഷഃ സുരാധ്യക്ഷോ ധര്മാധ്യക്ഷഃ കൃതാകൃതഃ |
ചതുരാത്മാ ചതുര്വ്യൂഹശ്ചതുര്ദംഷ്ട്രശ്ചതുര്ഭുജഃ || 15 ||

ഭ്രാജിഷ്ണുര്ഭോജനം ഭോക്താ സഹിഷ്നുര്ജഗദാദിജഃ |
അനഘോ വിജയോ ജേതാ വിശ്വയോനിഃ പുനര്വസുഃ || 16 ||

ഉപേംദ്രോ വാമനഃ പ്രാംശുരമോഘഃ ശുചിരൂര്ജിതഃ |
അതീംദ്രഃ സംഗ്രഹഃ സര്ഗോ ധൃതാത്മാ നിയമോ യമഃ || 17 ||

വേദ്യോ വൈദ്യഃ സദായോഗീ വീരഹാ മാധവോ മധുഃ |
അതീംദ്രിയോ മഹാമായോ മഹോത്സാഹോ മഹാബലഃ || 18 ||

മഹാബുദ്ധിര്മഹാവീര്യോ മഹാശക്തിര്മഹാദ്യുതിഃ |
അനിര്ദേശ്യവപുഃ ശ്രീമാനമേയാത്മാ മഹാദ്രിധൃക് || 19 ||

മഹേശ്വാസോ മഹീഭര്താ ശ്രീനിവാസഃ സതാംഗതിഃ |
അനിരുദ്ധഃ സുരാനംദോ ഗോവിംദോ ഗോവിദാം പതിഃ || 20 ||

മരീചിര്ദമനോ ഹംസഃ സുപര്ണോ ഭുജഗോത്തമഃ |
ഹിരണ്യനാഭഃ സുതപാഃ പദ്മനാഭഃ പ്രജാപതിഃ || 21 ||

അമൃത്യുഃ സര്വദൃക് സിംഹഃ സംധാതാ സംധിമാന് സ്ഥിരഃ |
അജോ ദുര്മര്ഷണഃ ശാസ്താ വിശ്രുതാത്മാ സുരാരിഹാ || 22 ||

ഗുരുര്ഗുരുതമോ ധാമ സത്യഃ സത്യപരാക്രമഃ |
നിമിഷോ‌உനിമിഷഃ സ്രഗ്വീ വാചസ്പതിരുദാരധീഃ || 23 ||

അഗ്രണീഗ്രാമണീഃ ശ്രീമാന് ന്യായോ നേതാ സമീരണഃ
സഹസ്രമൂര്ധാ വിശ്വാത്മാ സഹസ്രാക്ഷഃ സഹസ്രപാത് || 24 ||

ആവര്തനോ നിവൃത്താത്മാ സംവൃതഃ സംപ്രമര്ദനഃ |
അഹഃ സംവര്തകോ വഹ്നിരനിലോ ധരണീധരഃ || 25 ||

സുപ്രസാദഃ പ്രസന്നാത്മാ വിശ്വധൃഗ്വിശ്വഭുഗ്വിഭുഃ |
സത്കര്താ സത്കൃതഃ സാധുര്ജഹ്നുര്നാരായണോ നരഃ || 26 ||

അസംഖ്യേയോ‌உപ്രമേയാത്മാ വിശിഷ്ടഃ ശിഷ്ടകൃച്ഛുചിഃ |
സിദ്ധാര്ഥഃ സിദ്ധസംകല്പഃ സിദ്ധിദഃ സിദ്ധി സാധനഃ || 27 ||

വൃഷാഹീ വൃഷഭോ വിഷ്ണുര്വൃഷപര്വാ വൃഷോദരഃ |
വര്ധനോ വര്ധമാനശ്ച വിവിക്തഃ ശ്രുതിസാഗരഃ || 28 ||

സുഭുജോ ദുര്ധരോ വാഗ്മീ മഹേംദ്രോ വസുദോ വസുഃ |
നൈകരൂപോ ബൃഹദ്രൂപഃ ശിപിവിഷ്ടഃ പ്രകാശനഃ || 29 ||

ഓജസ്തേജോദ്യുതിധരഃ പ്രകാശാത്മാ പ്രതാപനഃ |
ഋദ്ദഃ സ്പഷ്ടാക്ഷരോ മംത്രശ്ചംദ്രാംശുര്ഭാസ്കരദ്യുതിഃ || 30 ||

അമൃതാംശൂദ്ഭവോ ഭാനുഃ ശശബിംദുഃ സുരേശ്വരഃ |
ഔഷധം ജഗതഃ സേതുഃ സത്യധര്മപരാക്രമഃ || 31 ||

ഭൂതഭവ്യഭവന്നാഥഃ പവനഃ പാവനോ‌உനലഃ |
കാമഹാ കാമകൃത്കാംതഃ കാമഃ കാമപ്രദഃ പ്രഭുഃ || 32 ||

യുഗാദി കൃദ്യുഗാവര്തോ നൈകമായോ മഹാശനഃ |
അദൃശ്യോ വ്യക്തരൂപശ്ച സഹസ്രജിദനംതജിത് || 33 ||

ഇഷ്ടോ‌உവിശിഷ്ടഃ ശിഷ്ടേഷ്ടഃ ശിഖംഡീ നഹുഷോ വൃഷഃ |
ക്രോധഹാ ക്രോധകൃത്കര്താ വിശ്വബാഹുര്മഹീധരഃ || 34 ||

അച്യുതഃ പ്രഥിതഃ പ്രാണഃ പ്രാണദോ വാസവാനുജഃ |
അപാംനിധിരധിഷ്ഠാനമപ്രമത്തഃ പ്രതിഷ്ഠിതഃ || 35 ||

സ്കംദഃ സ്കംദധരോ ധുര്യോ വരദോ വായുവാഹനഃ |
വാസുദേവോ ബൃഹദ്ഭാനുരാദിദേവഃ പുരംധരഃ || 36 ||

അശോകസ്താരണസ്താരഃ ശൂരഃ ശൗരിര്ജനേശ്വരഃ |
അനുകൂലഃ ശതാവര്തഃ പദ്മീ പദ്മനിഭേക്ഷണഃ || 37 ||

പദ്മനാഭോ‌உരവിംദാക്ഷഃ പദ്മഗര്ഭഃ ശരീരഭൃത് |
മഹര്ധിരൃദ്ധോ വൃദ്ധാത്മാ മഹാക്ഷോ ഗരുഡധ്വജഃ || 38 ||

അതുലഃ ശരഭോ ഭീമഃ സമയജ്ഞോ ഹവിര്ഹരിഃ |
സര്വലക്ഷണലക്ഷണ്യോ ലക്ഷ്മീവാന് സമിതിംജയഃ || 39 ||

വിക്ഷരോ രോഹിതോ മാര്ഗോ ഹേതുര്ദാമോദരഃ സഹഃ |
മഹീധരോ മഹാഭാഗോ വേഗവാനമിതാശനഃ || 40 ||

ഉദ്ഭവഃ, ക്ഷോഭണോ ദേവഃ ശ്രീഗര്ഭഃ പരമേശ്വരഃ |
കരണം കാരണം കര്താ വികര്താ ഗഹനോ ഗുഹഃ || 41 ||

വ്യവസായോ വ്യവസ്ഥാനഃ സംസ്ഥാനഃ സ്ഥാനദോ ധ്രുവഃ |
പരര്ധിഃ പരമസ്പഷ്ടഃ തുഷ്ടഃ പുഷ്ടഃ ശുഭേക്ഷണഃ || 42 ||

രാമോ വിരാമോ വിരജോ മാര്ഗോനേയോ നയോ‌உനയഃ |
വീരഃ ശക്തിമതാം ശ്രേഷ്ഠോ ധര്മോധര്മ വിദുത്തമഃ || 43 ||

വൈകുംഠഃ പുരുഷഃ പ്രാണഃ പ്രാണദഃ പ്രണവഃ പൃഥുഃ |
ഹിരണ്യഗര്ഭഃ ശത്രുഘ്നോ വ്യാപ്തോ വായുരധോക്ഷജഃ || 44 ||

ഋതുഃ സുദര്ശനഃ കാലഃ പരമേഷ്ഠീ പരിഗ്രഹഃ |
ഉഗ്രഃ സംവത്സരോ ദക്ഷോ വിശ്രാമോ വിശ്വദക്ഷിണഃ || 45 ||

വിസ്താരഃ സ്ഥാവര സ്ഥാണുഃ പ്രമാണം ബീജമവ്യയമ് |
അര്ഥോ‌உനര്ഥോ മഹാകോശോ മഹാഭോഗോ മഹാധനഃ || 46 ||

അനിര്വിണ്ണഃ സ്ഥവിഷ്ഠോ ഭൂദ്ധര്മയൂപോ മഹാമഖഃ |
നക്ഷത്രനേമിര്നക്ഷത്രീ ക്ഷമഃ, ക്ഷാമഃ സമീഹനഃ || 47 ||

യജ്ഞ ഇജ്യോ മഹേജ്യശ്ച ക്രതുഃ സത്രം സതാംഗതിഃ |
സര്വദര്ശീ വിമുക്താത്മാ സര്വജ്ഞോ ജ്ഞാനമുത്തമമ് || 48 ||

സുവ്രതഃ സുമുഖഃ സൂക്ഷ്മഃ സുഘോഷഃ സുഖദഃ സുഹൃത് |
മനോഹരോ ജിതക്രോധോ വീര ബാഹുര്വിദാരണഃ || 49 ||

സ്വാപനഃ സ്വവശോ വ്യാപീ നൈകാത്മാ നൈകകര്മകൃത്| |
വത്സരോ വത്സലോ വത്സീ രത്നഗര്ഭോ ധനേശ്വരഃ || 50 ||

ധര്മഗുബ്ധര്മകൃദ്ധര്മീ സദസത്ക്ഷരമക്ഷരമ്||
അവിജ്ഞാതാ സഹസ്ത്രാംശുര്വിധാതാ കൃതലക്ഷണഃ || 51 ||

ഗഭസ്തിനേമിഃ സത്ത്വസ്ഥഃ സിംഹോ ഭൂത മഹേശ്വരഃ |
ആദിദേവോ മഹാദേവോ ദേവേശോ ദേവഭൃദ്ഗുരുഃ || 52 ||

ഉത്തരോ ഗോപതിര്ഗോപ്താ ജ്ഞാനഗമ്യഃ പുരാതനഃ |
ശരീര ഭൂതഭൃദ് ഭോക്താ കപീംദ്രോ ഭൂരിദക്ഷിണഃ || 53 ||

സോമപോ‌உമൃതപഃ സോമഃ പുരുജിത് പുരുസത്തമഃ |
വിനയോ ജയഃ സത്യസംധോ ദാശാര്ഹഃ സാത്വതാം പതിഃ || 54 ||

ജീവോ വിനയിതാ സാക്ഷീ മുകുംദോ‌உമിത വിക്രമഃ |
അംഭോനിധിരനംതാത്മാ മഹോദധി ശയോംതകഃ || 55 ||

അജോ മഹാര്ഹഃ സ്വാഭാവ്യോ ജിതാമിത്രഃ പ്രമോദനഃ |
ആനംദോ‌உനംദനോനംദഃ സത്യധര്മാ ത്രിവിക്രമഃ || 56 ||

മഹര്ഷിഃ കപിലാചാര്യഃ കൃതജ്ഞോ മേദിനീപതിഃ |
ത്രിപദസ്ത്രിദശാധ്യക്ഷോ മഹാശൃംഗഃ കൃതാന്തകൃത് || 57 ||

മഹാവരാഹോ ഗോവിംദഃ സുഷേണഃ കനകാംഗദീ |
ഗുഹ്യോ ഗഭീരോ ഗഹനോ ഗുപ്തശ്ചക്ര ഗദാധരഃ || 58 ||

വേധാഃ സ്വാംഗോ‌உജിതഃ കൃഷ്ണോ ദൃഢഃ സംകര്ഷണോ‌உച്യുതഃ |
വരുണോ വാരുണോ വൃക്ഷഃ പുഷ്കരാക്ഷോ മഹാമനാഃ || 59 ||

ഭഗവാന് ഭഗഹാ‌உ‌உനംദീ വനമാലീ ഹലായുധഃ |
ആദിത്യോ ജ്യോതിരാദിത്യഃ സഹിഷ്ണുര്ഗതിസത്തമഃ || 60 ||

സുധന്വാ ഖംഡപരശുര്ദാരുണോ ദ്രവിണപ്രദഃ |
ദിവഃസ്പൃക് സര്വദൃഗ്വ്യാസോ വാചസ്പതിരയോനിജഃ || 61 ||

ത്രിസാമാ സാമഗഃ സാമ നിര്വാണം ഭേഷജം ഭിഷക് |
സന്യാസകൃച്ഛമഃ ശാംതോ നിഷ്ഠാ ശാംതിഃ പരായണമ്| 62 ||

ശുഭാംഗഃ ശാംതിദഃ സ്രഷ്ടാ കുമുദഃ കുവലേശയഃ |
ഗോഹിതോ ഗോപതിര്ഗോപ്താ വൃഷഭാക്ഷോ വൃഷപ്രിയഃ || 63 ||

അനിവര്തീ നിവൃത്താത്മാ സംക്ഷേപ്താ ക്ഷേമകൃച്ഛിവഃ |
ശ്രീവത്സവക്ഷാഃ ശ്രീവാസഃ ശ്രീപതിഃ ശ്രീമതാംവരഃ || 64 ||

ശ്രീദഃ ശ്രീശഃ ശ്രീനിവാസഃ ശ്രീനിധിഃ ശ്രീവിഭാവനഃ |
ശ്രീധരഃ ശ്രീകരഃ ശ്രേയഃ ശ്രീമാംല്ലോകത്രയാശ്രയഃ || 65 ||

സ്വക്ഷഃ സ്വംഗഃ ശതാനംദോ നംദിര്ജ്യോതിര്ഗണേശ്വരഃ |
വിജിതാത്മാ‌உവിധേയാത്മാ സത്കീര്തിച്ഛിന്നസംശയഃ || 66 ||

ഉദീര്ണഃ സര്വതശ്ചക്ഷുരനീശഃ ശാശ്വതസ്ഥിരഃ |
ഭൂശയോ ഭൂഷണോ ഭൂതിര്വിശോകഃ ശോകനാശനഃ || 67 ||

അര്ചിഷ്മാനര്ചിതഃ കുംഭോ വിശുദ്ധാത്മാ വിശോധനഃ |
അനിരുദ്ധോ‌உപ്രതിരഥഃ പ്രദ്യുമ്നോ‌உമിതവിക്രമഃ || 68 ||

കാലനേമിനിഹാ വീരഃ ശൗരിഃ ശൂരജനേശ്വരഃ |
ത്രിലോകാത്മാ ത്രിലോകേശഃ കേശവഃ കേശിഹാ ഹരിഃ || 69 ||

കാമദേവഃ കാമപാലഃ കാമീ കാംതഃ കൃതാഗമഃ |
അനിര്ദേശ്യവപുര്വിഷ്ണുര്വീരോ‌உനംതോ ധനംജയഃ || 70 ||

ബ്രഹ്മണ്യോ ബ്രഹ്മകൃദ് ബ്രഹ്മാ ബ്രഹ്മ ബ്രഹ്മവിവര്ധനഃ |
ബ്രഹ്മവിദ് ബ്രാഹ്മണോ ബ്രഹ്മീ ബ്രഹ്മജ്ഞോ ബ്രാഹ്മണപ്രിയഃ || 71 ||

മഹാക്രമോ മഹാകര്മാ മഹാതേജാ മഹോരഗഃ |
മഹാക്രതുര്മഹായജ്വാ മഹായജ്ഞോ മഹാഹവിഃ || 72 ||

സ്തവ്യഃ സ്തവപ്രിയഃ സ്തോത്രം സ്തുതിഃ സ്തോതാ രണപ്രിയഃ |
പൂര്ണഃ പൂരയിതാ പുണ്യഃ പുണ്യകീര്തിരനാമയഃ || 73 ||

മനോജവസ്തീര്ഥകരോ വസുരേതാ വസുപ്രദഃ |
വസുപ്രദോ വാസുദേവോ വസുര്വസുമനാ ഹവിഃ || 74 ||

സദ്ഗതിഃ സത്കൃതിഃ സത്താ സദ്ഭൂതിഃ സത്പരായണഃ |
ശൂരസേനോ യദുശ്രേഷ്ഠഃ സന്നിവാസഃ സുയാമുനഃ || 75 ||

ഭൂതാവാസോ വാസുദേവഃ സര്വാസുനിലയോ‌உനലഃ |
ദര്പഹാ ദര്പദോ ദൃപ്തോ ദുര്ധരോ‌உഥാപരാജിതഃ || 76 ||

വിശ്വമൂര്തിര്മഹാമൂര്തിര്ദീപ്തമൂര്തിരമൂര്തിമാന് |
അനേകമൂര്തിരവ്യക്തഃ ശതമൂര്തിഃ ശതാനനഃ || 77 ||

ഏകോ നൈകഃ സവഃ കഃ കിം യത്തത് പദമനുത്തമമ് |
ലോകബംധുര്ലോകനാഥോ മാധവോ ഭക്തവത്സലഃ || 78 ||

സുവര്ണവര്ണോ ഹേമാംഗോ വരാംഗശ്ചംദനാംഗദീ |
വീരഹാ വിഷമഃ ശൂന്യോ ഘൃതാശീരചലശ്ചലഃ || 79 ||

അമാനീ മാനദോ മാന്യോ ലോകസ്വാമീ ത്രിലോകധൃക് |
സുമേധാ മേധജോ ധന്യഃ സത്യമേധാ ധരാധരഃ || 80 ||

തേജോ‌உവൃഷോ ദ്യുതിധരഃ സര്വശസ്ത്രഭൃതാംവരഃ |
പ്രഗ്രഹോ നിഗ്രഹോ വ്യഗ്രോ നൈകശൃംഗോ ഗദാഗ്രജഃ || 81 ||

ചതുര്മൂര്തി ശ്ചതുര്ബാഹു ശ്ചതുര്വ്യൂഹ ശ്ചതുര്ഗതിഃ |
ചതുരാത്മാ ചതുര്ഭാവശ്ചതുര്വേദവിദേകപാത് || 82 ||

സമാവര്തോ‌உനിവൃത്താത്മാ ദുര്ജയോ ദുരതിക്രമഃ |
ദുര്ലഭോ ദുര്ഗമോ ദുര്ഗോ ദുരാവാസോ ദുരാരിഹാ || 83 ||

ശുഭാംഗോ ലോകസാരംഗഃ സുതംതുസ്തംതുവര്ധനഃ |
ഇംദ്രകര്മാ മഹാകര്മാ കൃതകര്മാ കൃതാഗമഃ || 84 ||

ഉദ്ഭവഃ സുംദരഃ സുംദോ രത്നനാഭഃ സുലോചനഃ |
അര്കോ വാജസനഃ ശൃംഗീ ജയംതഃ സര്വവിജ്ജയീ || 85 ||

സുവര്ണബിംദുരക്ഷോഭ്യഃ സര്വവാഗീശ്വരേശ്വരഃ |
മഹാഹൃദോ മഹാഗര്തോ മഹാഭൂതോ മഹാനിധിഃ || 86 ||

കുമുദഃ കുംദരഃ കുംദഃ പര്ജന്യഃ പാവനോ‌உനിലഃ |
അമൃതാശോ‌உമൃതവപുഃ സര്വജ്ഞഃ സര്വതോമുഖഃ || 87 ||

സുലഭഃ സുവ്രതഃ സിദ്ധഃ ശത്രുജിച്ഛത്രുതാപനഃ |
ന്യഗ്രോധോ‌உദുംബരോ‌உശ്വത്ഥശ്ചാണൂരാംധ്ര നിഷൂദനഃ || 88 ||

സഹസ്രാര്ചിഃ സപ്തജിഹ്വഃ സപ്തൈധാഃ സപ്തവാഹനഃ |
അമൂര്തിരനഘോ‌உചിംത്യോ ഭയകൃദ്ഭയനാശനഃ || 89 ||

അണുര്ബൃഹത്കൃശഃ സ്ഥൂലോ ഗുണഭൃന്നിര്ഗുണോ മഹാന് |
അധൃതഃ സ്വധൃതഃ സ്വാസ്യഃ പ്രാഗ്വംശോ വംശവര്ധനഃ || 90 ||

ഭാരഭൃത് കഥിതോ യോഗീ യോഗീശഃ സര്വകാമദഃ |
ആശ്രമഃ ശ്രമണഃ, ക്ഷാമഃ സുപര്ണോ വായുവാഹനഃ || 91 ||

ധനുര്ധരോ ധനുര്വേദോ ദംഡോ ദമയിതാ ദമഃ |
അപരാജിതഃ സര്വസഹോ നിയംതാ‌உനിയമോ‌உയമഃ || 92 ||

സത്ത്വവാന് സാത്ത്വികഃ സത്യഃ സത്യധര്മപരായണഃ |
അഭിപ്രായഃ പ്രിയാര്ഹോ‌உര്ഹഃ പ്രിയകൃത് പ്രീതിവര്ധനഃ || 93 ||

വിഹായസഗതിര്ജ്യോതിഃ സുരുചിര്ഹുതഭുഗ്വിഭുഃ |
രവിര്വിരോചനഃ സൂര്യഃ സവിതാ രവിലോചനഃ || 94 ||

അനംതോ ഹുതഭുഗ്ഭോക്താ സുഖദോ നൈകജോ‌உഗ്രജഃ |
അനിര്വിണ്ണഃ സദാമര്ഷീ ലോകധിഷ്ഠാനമദ്ഭുതഃ || 95 ||

സനാത്സനാതനതമഃ കപിലഃ കപിരവ്യയഃ |
സ്വസ്തിദഃ സ്വസ്തികൃത്സ്വസ്തിഃ സ്വസ്തിഭുക് സ്വസ്തിദക്ഷിണഃ || 96 ||

അരൗദ്രഃ കുംഡലീ ചക്രീ വിക്രമ്യൂര്ജിതശാസനഃ |
ശബ്ദാതിഗഃ ശബ്ദസഹഃ ശിശിരഃ ശര്വരീകരഃ || 97 ||

അക്രൂരഃ പേശലോ ദക്ഷോ ദക്ഷിണഃ, ക്ഷമിണാംവരഃ |
വിദ്വത്തമോ വീതഭയഃ പുണ്യശ്രവണകീര്തനഃ || 98 ||

ഉത്താരണോ ദുഷ്കൃതിഹാ പുണ്യോ ദുഃസ്വപ്നനാശനഃ |
വീരഹാ രക്ഷണഃ സംതോ ജീവനഃ പര്യവസ്ഥിതഃ || 99 ||

അനംതരൂപോ‌உനംത ശ്രീര്ജിതമന്യുര്ഭയാപഹഃ |
ചതുരശ്രോ ഗഭീരാത്മാ വിദിശോ വ്യാദിശോ ദിശഃ || 100 ||

അനാദിര്ഭൂര്ഭുവോ ലക്ഷ്മീഃ സുവീരോ രുചിരാംഗദഃ |
ജനനോ ജനജന്മാദിര്ഭീമോ ഭീമപരാക്രമഃ || 101 ||

ആധാരനിലയോ‌உധാതാ പുഷ്പഹാസഃ പ്രജാഗരഃ |
ഊര്ധ്വഗഃ സത്പഥാചാരഃ പ്രാണദഃ പ്രണവഃ പണഃ || 102 ||

പ്രമാണം പ്രാണനിലയഃ പ്രാണഭൃത് പ്രാണജീവനഃ |
തത്ത്വം തത്ത്വവിദേകാത്മാ ജന്മമൃത്യുജരാതിഗഃ || 103 ||

ഭൂര്ഭുവഃ സ്വസ്തരുസ്താരഃ സവിതാ പ്രപിതാമഹഃ |
യജ്ഞോ യജ്ഞപതിര്യജ്വാ യജ്ഞാംഗോ യജ്ഞവാഹനഃ || 104 ||

യജ്ഞഭൃദ് യജ്ഞകൃദ് യജ്ഞീ യജ്ഞഭുക് യജ്ഞസാധനഃ |
യജ്ഞാന്തകൃദ് യജ്ഞഗുഹ്യമന്നമന്നാദ ഏവ ച || 105 ||

ആത്മയോനിഃ സ്വയംജാതോ വൈഖാനഃ സാമഗായനഃ |
ദേവകീനംദനഃ സ്രഷ്ടാ ക്ഷിതീശഃ പാപനാശനഃ || 106 ||

ശംഖഭൃന്നംദകീ ചക്രീ ശാര്ങ്ഗധന്വാ ഗദാധരഃ |
രഥാംഗപാണിരക്ഷോഭ്യഃ സര്വപ്രഹരണായുധഃ || 107 ||

ശ്രീ സര്വപ്രഹരണായുധ ഓം നമ ഇതി |

വനമാലീ ഗദീ ശാര്ങ്ഗീ ശംഖീ ചക്രീ ച നംദകീ |
ശ്രീമാന്നാരായണോ വിഷ്ണുര്വാസുദേവോ‌உഭിരക്ഷതു || 108 ||

ശ്രീ വാസുദേവോ‌உഭിരക്ഷതു ഓം നമ ഇതി |

ഉത്തര ഭാഗം

ഫലശ്രുതിഃ
ഇതീദം കീര്തനീയസ്യ കേശവസ്യ മഹാത്മനഃ |
നാമ്നാം സഹസ്രം ദിവ്യാനാമശേഷേണ പ്രകീര്തിതമ്| || 1 ||

യ ഇദം ശൃണുയാന്നിത്യം യശ്ചാപി പരികീര്തയേത്||
നാശുഭം പ്രാപ്നുയാത് കിംചിത്സോ‌உമുത്രേഹ ച മാനവഃ || 2 ||

വേദാംതഗോ ബ്രാഹ്മണഃ സ്യാത് ക്ഷത്രിയോ വിജയീ ഭവേത് |
വൈശ്യോ ധനസമൃദ്ധഃ സ്യാത് ശൂദ്രഃ സുഖമവാപ്നുയാത് || 3 ||

ധര്മാര്ഥീ പ്രാപ്നുയാദ്ധര്മമര്ഥാര്ഥീ ചാര്ഥമാപ്നുയാത് |
കാമാനവാപ്നുയാത് കാമീ പ്രജാര്ഥീ പ്രാപ്നുയാത്പ്രജാമ്| || 4 ||

ഭക്തിമാന് യഃ സദോത്ഥായ ശുചിസ്തദ്ഗതമാനസഃ |
സഹസ്രം വാസുദേവസ്യ നാമ്നാമേതത് പ്രകീര്തയേത് || 5 ||

യശഃ പ്രാപ്നോതി വിപുലം ജ്ഞാതിപ്രാധാന്യമേവ ച |
അചലാം ശ്രിയമാപ്നോതി ശ്രേയഃ പ്രാപ്നോത്യനുത്തമമ്| || 6 ||

ന ഭയം ക്വചിദാപ്നോതി വീര്യം തേജശ്ച വിംദതി |
ഭവത്യരോഗോ ദ്യുതിമാന് ബലരൂപ ഗുണാന്വിതഃ || 7 ||

രോഗാര്തോ മുച്യതേ രോഗാദ്ബദ്ധോ മുച്യേത ബംധനാത് |
ഭയാന്മുച്യേത ഭീതസ്തു മുച്യേതാപന്ന ആപദഃ || 8 ||

ദുര്ഗാണ്യതിതരത്യാശു പുരുഷഃ പുരുഷോത്തമമ് |
സ്തുവന്നാമസഹസ്രേണ നിത്യം ഭക്തിസമന്വിതഃ || 9 ||

വാസുദേവാശ്രയോ മര്ത്യോ വാസുദേവപരായണഃ |
സര്വപാപവിശുദ്ധാത്മാ യാതി ബ്രഹ്മ സനാതനമ്| || 10 ||

ന വാസുദേവ ഭക്താനാമശുഭം വിദ്യതേ ക്വചിത് |
ജന്മമൃത്യുജരാവ്യാധിഭയം നൈവോപജായതേ || 11 ||

ഇമം സ്തവമധീയാനഃ ശ്രദ്ധാഭക്തിസമന്വിതഃ |
യുജ്യേതാത്മ സുഖക്ഷാംതി ശ്രീധൃതി സ്മൃതി കീര്തിഭിഃ || 12 ||

ന ക്രോധോ ന ച മാത്സര്യം ന ലോഭോ നാശുഭാമതിഃ |
ഭവംതി കൃതപുണ്യാനാം ഭക്താനാം പുരുഷോത്തമേ || 13 ||

ദ്യൗഃ സചംദ്രാര്കനക്ഷത്രാ ഖം ദിശോ ഭൂര്മഹോദധിഃ |
വാസുദേവസ്യ വീര്യേണ വിധൃതാനി മഹാത്മനഃ || 14 ||

സസുരാസുരഗംധര്വം സയക്ഷോരഗരാക്ഷസമ് |
ജഗദ്വശേ വര്തതേദം കൃഷ്ണസ്യ സ ചരാചരമ്| || 15 ||

ഇംദ്രിയാണി മനോബുദ്ധിഃ സത്ത്വം തേജോ ബലം ധൃതിഃ |
വാസുദേവാത്മകാന്യാഹുഃ, ക്ഷേത്രം ക്ഷേത്രജ്ഞ ഏവ ച || 16 ||

സര്വാഗമാനാമാചാരഃ പ്രഥമം പരികല്പതേ |
ആചരപ്രഭവോ ധര്മോ ധര്മസ്യ പ്രഭുരച്യുതഃ || 17 ||

ഋഷയഃ പിതരോ ദേവാ മഹാഭൂതാനി ധാതവഃ |
ജംഗമാജംഗമം ചേദം ജഗന്നാരായണോദ്ഭവമ് || 18 ||

യോഗോജ്ഞാനം തഥാ സാംഖ്യം വിദ്യാഃ ശില്പാദികര്മ ച |
വേദാഃ ശാസ്ത്രാണി വിജ്ഞാനമേതത്സര്വം ജനാര്ദനാത് || 19 ||

ഏകോ വിഷ്ണുര്മഹദ്ഭൂതം പൃഥഗ്ഭൂതാന്യനേകശഃ |
ത്രീംലോകാന്വ്യാപ്യ ഭൂതാത്മാ ഭുംക്തേ വിശ്വഭുഗവ്യയഃ || 20 ||

ഇമം സ്തവം ഭഗവതോ വിഷ്ണോര്വ്യാസേന കീര്തിതമ് |
പഠേദ്യ ഇച്ചേത്പുരുഷഃ ശ്രേയഃ പ്രാപ്തും സുഖാനി ച || 21 ||

വിശ്വേശ്വരമജം ദേവം ജഗതഃ പ്രഭുമവ്യയമ്|
ഭജംതി യേ പുഷ്കരാക്ഷം ന തേ യാംതി പരാഭവമ് || 22 ||

ന തേ യാംതി പരാഭവമ് ഓം നമ ഇതി |

അര്ജുന ഉവാച
പദ്മപത്ര വിശാലാക്ഷ പദ്മനാഭ സുരോത്തമ |
ഭക്താനാ മനുരക്താനാം ത്രാതാ ഭവ ജനാര്ദന || 23 ||

ശ്രീഭഗവാനുവാച
യോ മാം നാമസഹസ്രേണ സ്തോതുമിച്ഛതി പാംഡവ |
സോ‌உഹമേകേന ശ്ലോകേന സ്തുത ഏവ ന സംശയഃ || 24 ||

സ്തുത ഏവ ന സംശയ ഓം നമ ഇതി |

വ്യാസ ഉവാച
വാസനാദ്വാസുദേവസ്യ വാസിതം ഭുവനത്രയമ് |
സര്വഭൂതനിവാസോ‌உസി വാസുദേവ നമോ‌உസ്തു തേ || 25 ||

ശ്രീവാസുദേവ നമോസ്തുത ഓം നമ ഇതി |

പാര്വത്യുവാച
കേനോപായേന ലഘുനാ വിഷ്ണോര്നാമസഹസ്രകമ് |
പഠ്യതേ പംഡിതൈര്നിത്യം ശ്രോതുമിച്ഛാമ്യഹം പ്രഭോ || 26 ||

ഈശ്വര ഉവാച
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ |
സഹസ്രനാമ തത്തുല്യം രാമനാമ വരാനനേ || 27 ||

ശ്രീരാമ നാമ വരാനന ഓം നമ ഇതി |

ബ്രഹ്മോവാച
നമോ‌உസ്ത്വനംതായ സഹസ്രമൂര്തയേ സഹസ്രപാദാക്ഷിശിരോരുബാഹവേ |
സഹസ്രനാമ്നേ പുരുഷായ ശാശ്വതേ സഹസ്രകോടീ യുഗധാരിണേ നമഃ || 28 ||

ശ്രീ സഹസ്രകോടീ യുഗധാരിണേ നമ ഓം നമ ഇതി |

സംജയ ഉവാച
യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്ഥോ ധനുര്ധരഃ |
തത്ര ശ്രീര്വിജയോ ഭൂതിര്ധ്രുവാ നീതിര്മതിര്മമ || 29 ||

ശ്രീ ഭഗവാന് ഉവാച
അനന്യാശ്ചിംതയംതോ മാം യേ ജനാഃ പര്യുപാസതേ |
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹമ്| || 30 ||

പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാമ്| |
ധര്മസംസ്ഥാപനാര്ഥായ സംഭവാമി യുഗേ യുഗേ || 31 ||

ആര്താഃ വിഷണ്ണാഃ ശിഥിലാശ്ച ഭീതാഃ ഘോരേഷു ച വ്യാധിഷു വര്തമാനാഃ |
സംകീര്ത്യ നാരായണശബ്ദമാത്രം വിമുക്തദുഃഖാഃ സുഖിനോ ഭവംതി || 32 ||

കായേന വാചാ മനസേംദ്രിയൈര്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത് |
കരോമി യദ്യത്സകലം പരസ്മൈ നാരായണായേതി സമര്പയാമി || 33 ||

യദക്ഷര പദഭ്രഷ്ടം മാത്രാഹീനം തു യദ്ഭവേത്
തഥ്സര്വം ക്ഷമ്യതാം ദേവ നാരായണ നമോ‌உസ്തു തേ |
വിസര്ഗ ബിംദു മാത്രാണി പദപാദാക്ഷരാണി ച
ന്യൂനാനി ചാതിരിക്താനി ക്ഷമസ്വ പുരുഷോത്തമഃ ||

Sri Maha Vishnu Temple Kallar Prathishta Mahotsavam – 27 March 2013 , 28 March 2013, & 29 March 2013

image
Om Namo Naarayanaaya

Sri Maha Vishnu Temple Kallar Prathishta Mahotsavam – 27 March 2013 , 28 March 2013, & 29 March 2013

image

image

image

image

image

Hari Trikaripur

image
Hari Trikaripur

An ardent and efficient Billing worker with Kerala State Electricity Board . Works presently at Electrical Section Office KSEB Trikaripur . Native place also near to the town. A young and dynamic boy , full of love and care , Hari has all the caliber to face all the odds of Life . All the best to Hari , my young friend&brother .

image