
~❁🍅❁══❁🌳🦋🌳══❁🍅❁~
🔰ॐ🔰~🔰ॐ🔰
✨▪✨▪✨▪✨▪✨▪✨
ശ്രീമദ് ഭഗവദ് ഗീത
അദ്ധ്യായം രണ്ട്
✨▪✨▪✨▪✨▪✨▪✨
സാംഖ്യ യോഗം
✨▪✨▪✨▪✨▪✨▪✨
[ഭഗവാനിൽ ശരണാഗതി പ്രപിക്കുക മാത്രമാണ് തന്റെ കർത്തവ്യം എന്നു മനസ്സിലാക്കിയ ആ അർജ്ജുനൻ , തന്റെ ഈ സംശയഗ്രസ്തമായ മനസ്സിന് ഒരു പരിഹാരം സാധിച്ചുതരൂ ഭഗവാനേ എന്ന രീധിയിൽ ,സ്വയം ശിഷ്യത്വപ്പെടുകയാണ്.]
✨▪✨▪✨▪✨▪✨▪✨
🌹_ ശ്ലോകം – 7_🌹
✨▪✨▪✨▪✨▪✨▪✨
കാർപ്പണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധർമ്മ സം മൂഢചേതാഃ
യച് ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്തേഽഹം ശാധി മാം ത്വാം പ്രപന്നം.
✨▪✨▪✨▪✨▪✨▪✨
കാർപ്പണ്യ / ദോഷഃ /ഉപഹത / സ്വഭാവഃ /
പൃച്ഛാമി / ത്വാം / ധർമ്മ / സംമൂഢചേതാഃ /
യത് / ശ്രേയഃ / സ്യാദ് / നിശ്ചിതം / ബ്രൂഹി / തത് / മേ /
ശിഷ്യഃ / തേ / അഹം /ശാധി / മാം / ത്വാം / പ്രപന്നം /
✨▪✨▪✨▪✨▪✨▪✨
✨പദങ്ങളുടെ അർത്ഥം✨
കാർപ്പണ്യദോഷോപഹതസ്വഭാവഃ = അജ്ഞാന ദോഷംകൊണ്ട് മങ്ങിപ്പോയ സ്വഭാവത്തോടു കൂടിയവനും.
(അറിവില്ലായ്മ എന്ന ദോഷത്താൽ സ്വഭാവം മൂഢപ്പെട്ടിരിക്കുന്നു.)
ഒപ്പം
ധർമ്മസംമൂഢചേതാഃ = ധർമ്മം ഏതെന്ന് സംശയിക്കുന്ന മനസ്സോടു കൂടിയവനുമായ
അഹം = ഞാൻ
ത്വാം = അങ്ങയോട്
പൃച്ഛാമി = ചോദിക്കുന്നു
ശ്രേയഃ = ശ്രേയസ്സായി
യത് തത്സ്യാത് = അങ്ങനെയൊന്നുണ്ടെങ്കിൽ
(യാതൊന്ന്)
തത് = അത്
മേ നിശ്ചിതം ബ്രൂഹി = അങ്ങയ്ക്ക് അത് നിശ്ചം (ഉറപ്പിച്ച്) പറയാനാകും ഭഗവാനേ
(എന്നോട് പറയൂ ഭഗവാനേ)
അഹം തേ ശിഷ്യഃ = ഞാൻ ഇതാ അങ്ങയുടെ ശിഷ്യനാകുന്നു.
ത്വാം = അങ്ങയെ
പ്രപന്നം = ശരണം പ്രാപിച്ചിരിക്കുന്നു
മാം ശാധി = എന്നെ നേർവഴിക്ക് നയിച്ചാലും
✨▪✨▪✨▪✨▪✨▪✨
✨ഭാവാർത്ഥം✨
കാർപ്പണ്യദോഷം കൊണ്ട് നശിക്കപ്പെട്ട സ്വഭാവത്തോടുകൂടിയവനും, ധർമ്മം ഏതാണ് എന്ന് മനസ്സിലാക്കാൻ കഴിയാത്തവനുമായ ഞാൻ , അങ്ങേയോട് ചോദിക്കുന്നു, എന്താണ് എനിക്കു് ശ്രേയസ്സ് കരമായിട്ടുള്ളത്. അതിനെ നിശ്ചയിച്ച് പറഞ്ഞു തന്നാലും . ഞാൻ അങ്ങേയുടെ ശിഷ്യനാണ് . അങ്ങെയെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ ശാസിച്ചാലും. ഉപദേശിച്ചാലും.
✨▪✨▪✨▪✨▪✨▪✨
✨അന്തരാർത്ഥം✨
അർജ്ജുനൻ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പറയുന്നു. “കാർപ്പണ്യദോഷഃ” ദൈന്യം, ചാപല്യം. അജ്ഞതകൊണ്ട് ആവരണം ചെയ്യപ്പെട്ട മനോബുദ്ധികളോട് കൂടിയവൻ .
കാർപ്പണ്യദോഷം എന്നുവച്ചാൽ ഉപനിഷത്ത് പറയുന്നത് ഈ ലോകത്തിൽ നേടേണ്ടതിനെ നേടാതെ, ഈ ജീവിതം വ്യർദ്ധമാക്കി മരിച്ചു പോകുന്നവരെ വിളിക്കുന്ന പേരാണ് കൃപണൻ , (എന്തിനാണോ വന്നത് അതു ചെയ്യാതെ മറ്റെന്തൊക്കയോ ചെയ്ത് മരിച്ചു പോവുക. അങ്ങനെ നേടേണ്ടത് നേടാത്തവൻ കൃപണൻ.) ആകൃപണന്റെ ഭാവമാണ് കാർപ്പണ്യം.
എന്നാലിവിടെ അർജ്ജുനൻ ഉദ്ദേശിക്കുന്നത് ഇതുതന്നെ ആണോ എന്നറിയില്ല. അർജ്ജുനൻ ഉദ്ദേശിച്ചത് എന്തുചെയ്യണം എന്ന ഒരു ആശയക്കുഴപ്പം. (അറിവില്ലായ്മ).അതിനെയാണ് കാർപ്പണ്യദോഷംകൊണ്ട് ഉദ്ദേശിക്കുന്നത്.
അറിവില്ലായ്മ എന്ന ദോഷത്താൽ എന്റെ ആ സ്വഭാവം മൂഢപ്പെട്ടിരിക്കുന്നു.
എനിക്ക് തീരുമാനം എടുക്കാനുളള എന്റെ ആ കഴിവിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു.അങ്ങനെ അജ്ഞാന ദോഷം കൊണ്ട് മങ്ങിപ്പോയ സ്വഭാവത്തോടുകൂടിയവനൻ
✨ധർമ്മസംമൂഢചേതാഃ✨
ധർമ്മവും അധർമ്മവും വേർതിരിച്ച് മനസ്സിലാക്കാനുളള ആശയക്കുഴപ്പം, യുദ്ധം ചെയ്യേണ്ടത് ഒരു ക്ഷത്രീയന്റെ ധർമ്മമാണെന്ന് എനിക്ക് അറിയാം,അതേ സമയം സ്വന്തക്കാരായിട്ടുളള ആളുകൾ എതിരേ വന്നൽ അവരോടു യുദ്ധം ചെയ്യാമോ ? അത് ധർമ്മം ആകുമോ ? ഇങ്ങനെയുളള ആശയക്കുഴപ്പം.
✨ശാധി = ശാസിക്കുക✨
ഇവിടെ ഉദ്ദേശിക്കുന്നത് എന്താണോ എനിക്ക് ശ്രേയസ്സ്കരം അതിലേക്ക് എന്നെ നയിച്ചാലും ഭഗവാനെ..
അർജ്ജുനൻ ആത്മജ്ഞാനം നേടണമെന്ന ഉദ്ദേശ്യത്തോടുകൂടിയല്ല ഇത് ചോദിക്കുന്നത്. ഇപ്പോഴത്തെ ഈ ഒരു പ്രശ്നത്തിന് ഒരു പരിഹാരം അതാണ് അർജ്ജുനൻ ഉദ്ദേശിക്കുന്നത്.
ഇതിനെ ഉപനിഷത്തിന്റെ ഒര് അർത്ഥത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് കാർപ്പണ്യദോഷം എന്നാൽ .ഇവിടെ എന്തു ചെയ്യാനാണോ വന്നത് അത് ചെയ്യാതെ ഇരിക്കുന്നതുകൊണ്ടാണ് നമുക്കൊക്കെ ചില സമയത്ത് ,എന്തിനെന്ന് അറിയിത്ത ഒരു വിഷാദം. ഇതെല്ലാവർക്കും അനുഭവപ്പെട്ടിട്ടുളള കാര്യമാണ്. ഇങ്ങനൊരു വിഷാദം ഉണ്ടെങ്കിൽ ഉറപ്പിക്കുക ജീവിതത്തിന്റെ ഗതിമാറ്റേണ്ട സമയമാണ്. അതായത് അറിയേണ്ടതിനെ അറിയേണ്ട സമയമായിരിക്കുന്നു.എന്നാണ്.കാരണം , ഈ ഒരു അവസ്ത ഒരാൾക്ക് വരുന്നത് ജീവിതത്തിൽ എല്ലാം സുഖവും അനുഭവിച്ചവർക്കാണ് . (നന്നായീ ജീവിച്ചവർക്ക് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തോന്നുന്ന ഒരു വിഷാദം). ഇങ്ങനെ ഒരു വിഷാദത്തിലേക്ക് എത്തുമ്പോൾ മനസ്സിലാക്കുക ഈശ്വരനിലേക്ക് അടുക്കേണ്ട സമയമായിരിക്കുന്നു.അതല്ലാതെ മറ്റോന്നുകൊണ്ടും ഈ വിഷാദംമാറില്ല. അപ്പോഴാണ് ഭഗവാനിൽ ശരണം പ്രാപിക്കേണ്ടത്.
ഇവിടെ അർജ്ജുനനും എല്ലാവിധത്തിലും ഉളള സുഖവും,ദുഃഖവും അനുഭവിച്ച അളാണ്.അതിനാൽ അർജ്ജുൻ മനസ്സിലാകുന്നില്ല തനിക്ക് എന്തിന്റെ വിഷാദമാണ് സംഭവിച്ചതെന്ന്. പക്ഷേ അർജ്ജുനൻ വിചാരിക്കുന്നു തന്റെ സ്വജനങ്ങളെ വധിക്കുവാനുളള ബുദ്ധിമുട്ടാണ് വിഷാദത്തിന് കാരണം എന്നാണ്. അർജ്ജുനൻ പോലും അറിയാതെ അവിടെ ആ വാക്ക് ഉപയോഗിക്കുന്നു. കാർപ്പണ്യദോഷം.(എന്താണ് നേടേണ്ടതെന്ന് അറിയാതെ ഈ ലോകം വിട്ട് പോകേണ്ടിവരുന്ന അവസ്തയാണ് കാർപ്പണ്യം.) ആ ദോഷത്താൽ എനിക്ക് എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചൊരു ആശയക്കുഴപ്പം വന്നിരിക്കുന്നു..എന്റെ മനസ്സ് ധാർമ്മീകമായ ചിന്തകളാൽ സമൂഢമായിരിക്കുന്നു. ഈ സമയത്ത് എനിക്ക് എന്താണ് ശ്രേയസ്സ്.
ഈവിടെയും ഉപനിഷത്ത് ഒരു കാര്യം പറയുന്നു. ഈ ലോകത്ത് മനുഷ്യന് ശ്രേയസ്സ് , പ്രയസ്സ് എന്നിങ്ങനെ രണ്ടു ലക്ഷ്യങ്ങൾ ഉണ്ട്. നമ്മളുടെ ആ ഒരു സ്വരൂപത്തെ ; ഞാൻ ആര്? ഈശ്വരൻ എന്ത്? എന്താണ് പ്രപഞ്ചം? ഇങ്ങനെയുളള കാര്യത്തെക്കുറിച്ച് അറിവ് നേടി ,ആ സത്യത്തെ സാക്ഷാൽക്കരിക്കുന്ന രീധിയിൽ ജീവിക്കുന്നതാണ് ശ്രേയസ്സ്കരമായ മാർഗ്ഗം.അതിനാണ് ശ്രേയോമാർഗ്ഗം എന്നു പറയുന്നത്. ഇനി പ്രേയസ്സ് എന്നു പറയുന്നത് ,അങ്ങനെ ഭഗവാനെ തന്റെ ഭൗതീക നേട്ടത്തിന് ഉപയോഗച്ചുകൊണ്ട് ജീവിതതിലെ ഭൗതീകമായ സുഖഭോഗങ്ങൾ അനുഭവിക്കാൻ കൊതിക്കുന്ന ആ ഒരു മനസ്സിന്റെ ഉടമയെയാണ് ,അതിനെയാണ് പ്രേയസ്സ് , (പ്രേയോമാർഗ്ഗം) എന്നു പറയുന്നത്. ഇവിടെയും അർജ്ജുനൻ ചോദിക്കുന്നത് എനിക്ക് ശ്രേയസ്സ്കരമായിട്ടുളളത് എന്താണ്.? എന്നാണ് ചോദിച്ചത്. അർജ്ജുനൻ എനിക്ക് ആത്മജ്ഞാനത്തെ ഉപദേശിക്കൂ പന്നൊന്നുമല്ല ഉദ്ദേശിച്ചത്. പക്ഷേ അറിയാതെയെങ്കിലും , എനിക്ക് ശ്രേയോമാർഗ്ഗത്തെ ഉപദേശിച്ച് തരൂ ..എന്നാണ് ഇവിടെ അർജ്ജുനൻപറയുന്നത്. ഒപ്പം തന്നെ ഇതിന്റെ ആദ്യപടി എന്നു പറയുന്നത് നമുക്കൊരു ഗുരുവിനെ കണ്ടെത്തണം ,ഗുരുവിന് സർവ്വാത്മനാ കീഴടങ്ങണം . ഗുരു പറയുന്നതിനെ വേദവാക്യംപോലെ എടുത്ത്,ശ്രദ്ധയോടെ അത് അനുസരിക്കുമ്പോഴേ ,ആ ശിഷ്യന് ആത്മവിദ്യ പ്രകാശിക്കുകയുള്ളൂ..
ഇവിടെ അർജ്ജുനൻപോലും അറിയാതെ വീണ്ടും ഭഗവാനോട് പറയുകയാണ്, ഞാൻ അങ്ങയ്ക്ക് ശിഷ്യപ്പെട്ടിരിക്കുന്നു , ഞാൻ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. ഇനി എന്നെ അങ്ങ് നയിച്ചാലും.
ഇങ്ങനെ അർജ്ജുനൻപോലും അറിയാതെ ആ ഭഗവാന് ശണാഗതി ചെയ്തിട്ട് , തന്നെ ഒരു ശിഷ്യനായി സ്വീകരിച്ച് എനിക്ക് ആ ശ്രേയോമാർഗ്ഗത്തെ ഉപദേശിച്ചു തരൂ.. എന്നാണ് അർജ്ജുനൻ അറിഞ്ഞോ, അറിയാതെയോ ഇവിടെ പറഞ്ഞിരിക്കുന്നത്.