ഇന്ന് അർദ്ധരാത്രി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനെട്ടാമത്തെ വർഷം ആരംഭിക്കുകയാണ്. മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യവുമുണ്ട്.
(൨O൧൮……. 2018……. MMXVIII…..)
പതിനെട്ട് എന്നത് മഹത്തായ ഒരു അക്കം ആണ്..നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും അഞ്ച് ഇന്ദ്രിയങ്ങളും മൂന്നു ദേവന്മാരും ചേർന്നതാണ് 18, പുരാണങ്ങൾ 18, മഹാഭാരതം പതിനെട്ട് പർവ്വം, കുരുക്ഷേത്രയുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു… ഭഗവത് ഗീത പതിനെട്ട് അധ്യായം. ശബരിമല പതിനെട്ടു പടി കയറിയാൽ ദിവ്യ സന്നിധാനം. രാഹുദശാകാലം പതിനെട്ട് കൊല്ലം… ശനിക്ക് പതിനെട്ട് ഉപഗ്രഹങ്ങൾ ഉണ്ടത്രെ ..അടവുകൾ പതിനെട്ട് ഉണ്ട്.. അക്ഷൗഹിണിപ്പട പതിനെട്ട്.. പതിനെട്ടര കവികളും…. മനുഷ്യൻ മിനുട്ടിൽ ഏകദേശം പതിനെട്ട് പ്രാവശ്യം ശ്വാസോച്ഛ്വാസം നടത്തും…സംഗീതത്തിലും അടിസ്ഥാന ഉപകരണങ്ങൾ 18 ആണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെത്തന്നെ ആത്മാവു തേടുന്ന വഴിയാണ് പതിനെട്ടു പടികൾ.
ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ. എന്താണീ പതിനെട്ടു പടികളിലടങ്ങിയിട്ടുള്ള തത്വം.
ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെയും (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് ). പിന്നീടുള്ള 8 പടികൾ അഷ്ടരാഗങ്ങളെയും (കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം, അസൂയ). അടുത്ത 3 പടികൾ ത്രിഗുണങ്ങളെയും (സത്വ, രജസ്, തമോ ഗുണങ്ങൾ).പിന്നെ വിദ്യയും അവിദ്യയും. ഇങ്ങനെ മൊത്തം പതിനെട്ടു പടികൾ. ഈ 18 നേയും താണ്ടിയാലെ ആത്മാവിന് പരബ്രഹ്മത്തിൽ വിലയം പ്രാപിക്കാൻ സാധിക്കുകയുള്ളു.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ.
ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.
30 നിലവിളക്കുകൾ,
18 നാളികേരം,
18 കലശ വസ്ത്രങ്ങൾ,
18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനെട്ടാമത്തെ ഈ വർഷം പുണ്യവർഷമാവട്ടെ…സമസ്തലോകത്തിൽ സർവ്വർക്കും ഏറ്റവും സുഖം ഭവിക്കട്ടെ.