Manja konna

https://en.m.wikipedia.org/wiki/Senna_spectabilis

കോഴിക്കോട് കേന്ദ്രമായുള്ള പൃഥ്വി റൂട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ വാരാന്ത്യങ്ങളിലും യുവാക്കളുടെ ഒരു കൂട്ടം ചുരം കയറി മുത്തങ്ങയിലെത്തും – മഞ്ഞക്കൊന്ന (Senna spectabilis) നിർമാർജനത്തിൽ സന്നദ്ധഭടന്മാരായി.

Shared from Bing: Senna spectabilis – Wikipedia

https://www.mathrubhumi.com/environment/news/prithvi-root-members-comes-to-muthanga-forest-to-destroy-manja-konna-1.9551900

2015 ല്‍ കര്‍ണാടകയില്‍ പോവുന്ന സമയത്ത് വെള്ള എന്ന സ്ഥലത്താണ് ആദ്യമായി രാക്ഷസക്കൊന്നയുടെ സാന്നിധ്യം തിരിച്ചറിയുന്നതെന്ന് സമിതി അംഗമായ ടി.സി ജോസഫ് പറയുന…

Read more at: https://www.mathrubhumi.com/environment/news/about-all-you-need-to-know-about-senna-siamea-1.8228569?_gl=1*rbcz2u*_ga*dFd4Uk1iTkpkN21tdXRRVVh5X3ZFd1Nob2dCZm9wazZhTU1heHJkMGs1NVM5Vm9TRlJ1UGxKNWVRVlNXeURlbA..*_ga_628YWRMNND*MTcxNTY1MzczMy41LjEuMTcxNTY1MzczMy4wLjAuMA..

https://www.mathrubhumi.com/environment/news/senna-siamea-removing-from-tamilnadu-forest-areas-1.9421476?_gl=1*we15lq*_ga*dFd4Uk1iTkpkN21tdXRRVVh5X3ZFd1Nob2dCZm9wazZhTU1heHJkMGs1NVM5Vm9TRlJ1UGxKNWVRVlNXeURlbA..*_ga_628YWRMNND*MTcxNTY1MzczMy41LjEuMTcxNTY1MzczMy4wLjAuMA..

ചിന്മയ ശങ്കരം

ഹരി: ഓം , പൂജ്യ ഗുരുദേവൻ സ്വാമി ചിന്മയാനന്ദജിയുടെ 108-ാം ജയന്തിയോടനുബന്ധിച്ച് മെയ് 8 മുതൽ 12 വരെ എറണാകുളത്ത് നടക്കുന്ന ചിന്മയ ശങ്കരം പരിപാടിയിലേക്ക് എല്ലാ ചിന്മയ കുടുംബാംഗങ്ങളേയും മറ്റ് സജ്ജനങ്ങളേയും സാദരം ക്ഷണിക്കുന്നു.

ചിന്മയ സേവയിൽ
സ്വാമി അഭയാനന്ദ
9495746977

പഞ്ചാംഗം 07 May 2024


🌷പഞ്ചാംഗം 🔸1199 മേടം 24🕉️
1946 വൈശാഖം 17
2024 മേയ് 07 ചൊവ്വ
ശ്വേതവരാഹ കൽപ്പം
വൈവസ്വത മന്വന്തരം (7)
28-മത്‌ ചതുർയുഗം
കലിവർഷം : 5126
കലിദിനം : 1871971
സംവത്സര നാമം : ക്രോധി
വിക്രമ സംവത്സരം : 2081 പിൻഗല
ദ്രിക് അയനം : ഉത്തരായനം
വേദിക് അയനം : ഉത്തരായനം
ദ്രിക് ഋതു : ഗ്രീഷ്മം
വേദിക് ഋതു : വസന്തം
ശൈവ ധർമ്മ ഋതു : ജീവന
ഞാറ്റുവേല : ഭരണി
പക്കം : കൃഷ്ണപക്ഷം
തിഥി : ചതുർദശി 11.41 am/അമാവാസി
നക്ഷത്രം : അശ്വതി 03.32 pm/ഭരണി
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം : അശ്വതി
ഇന്ന് ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി : അശ്വതി-ഭരണി/അമാവാസി
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
നാളെ പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം : ഭരണി
നാളെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി : കാർത്തിക/പ്രഥമ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അശ്വതി നക്ഷത്രത്തിൻ്റെ മൃഗം/വൃക്ഷം/ദേവത : കുതിര/കാഞ്ഞിരം/അശ്വിനി
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
സൂര്യോദയം : 06.08 am (tvpm)
സൂര്യാസ്തമയം : 06.28 pm (tvpm)
ചന്ദ്രോദയം : 05.07 am
ചന്ദ്ര അസ്തമയം : 05.51 pm
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
നിത്യയോഗം : ആയുഷ്മാൻ 08.58 pm/സൗഭാഗ്യം
കരണം : പുള്ള് 11.41 am/നാല്ക്കാലി 10.14 pm/പാമ്പ്
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
രാഹുകാലം : 03.23 pm to 04.56 pm (based on sunrise at 06.08 am)
ഗുളികകാലം : 12.18 pm to 01.51 pm (based on sunrise at 06.08 am)
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അഭിജിത്ത് മുഹൂർത്തം : 11.53 am to 12.43 pm
അമൃത കാലം : 08.59 am to 10.26 am
ബ്രഹ്മ മുഹൂർത്തം : 04.32 am to 05.20 am
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
ദിനവിശേഷം : 128 th day of the year 2024, തിരുപുരം ക്ഷേത്രം പ്രതിഷ്ഠാദിനം, അമാവാസി ഒരിയ്ക്കൽ, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം വൈശാഖവാവ്, മുള്ളൂർ ഭഗവതി ക്ഷേത്രം അശ്വതി പൊങ്കാല
🌷 💐🌷🎍🌻🌸🌺 🪴🌼🌸🪷

🕉️🕉️🕉️ സുഭാഷിതം 🕉️🕉️🕉️🕉️

അനാഗത വിധാതാ ച
പ്രത്യുല്പന്നമതി സ്തഥാ
ദ്വാവേതൗ സുഖമേധേതേ
യദഭവിഷ്യോ വിനശ്യതി

അർത്ഥം :-

ആപത് സന്ദർഭങ്ങളിൽ ധൈര്യം കൈവെടിയാതെ പ്രശ്നങ്ങളെ നേരിടാനും മനസ്സാന്നിധ്യം നഷ്ടപ്പെടാതെ ചിന്തിക്കാനും കഴിയുന്നവർ രക്ഷപ്പെടുന്നു. പക്ഷേ, എല്ലാം വിധിയെന്നോർത്ത് നിരുത്സാഹപ്പെടുകയും നിഷ്ക്രിയനാവുകയും ചെയ്താൽ അവൻ നശിച്ചുപോകുന്നു. *🌹ശുഭദിനം🌹*

➿➿➿➿➿➿➿➿➿➿➿
🔆🔅🔅🔅📚BGG📚🔅🔅🔅🔆
♾️♾️♾️♾️♾️♾️♾️♾️♾️♾️♾️

പൂജകളില്ല

ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല…കാരണം വിചിത്രമാണ്!!!

ലോകത്തിൽ ഇന്നുവരെ ഏറ്റവും അധികം കാലം ആരാധിക്കപ്പെട്ട ശിവലിംഗം എവിടെയാണ് എന്നറിയുമോ? അമർനാഥിലെയും ബദ്രിനാഥിലെയും ഒക്കെ ശിവക്ഷേത്രങ്ങള്‍ ഓർമ്മയിലെത്തുമെങ്കിലും ഏറ്റവും പഴയ ശിവക്ഷേത്രം കാണാൻ യാത്ര പിന്നെയും തുടരണം. ക്രിസ്തുവിനും മുൻപേ ബിസി മൂന്നാം നൂറ്റാണ്ടു മുതൽ ആരാധിക്കുന്ന ഈ ക്ഷേത്രം കാലത്തെ പോലും വിസ്മയിപ്പിച്ച ഒരു നിർമ്മിതിയാണ്. പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുള്ള ഗുഡിമല്ലം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ…

ഗുഡിമല്ലം ക്ഷേത്രം

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുഡിമല്ലം ക്ഷേത്രം ഭാരതത്തിലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ശൈവ വിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്. പരശുരാമേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗം

ഇന്ത്യയിൽ ഇന്നു കണ്ടെത്തിയ ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുഡിമല്ലമാണ്. ക്രിസ്തുവിനും മുൻപേ ഏതാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ശിവലിംഗമാണ് ഇവിടുത്തേത് എന്നാണ് പഠനങ്ങൾ പറയുന്നത്.

വ്യത്യസ്തമായ ശിവലിംഗം

ഭാരതത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ ഒരിടത്തും കാണുവാൻ പറ്റാത്ത രൂപത്തിലുള്ള ഒരു ശിവലിംഗമാണ് ഇവിടെയുള്ളത്. ഒട്ടേറെ രൂപങ്ങൾ കൊത്തിയിരിക്കുന്ന ഒരു രൂപമാണ് ഈ ശിവലിംഗത്തിന്.

ശിവലിംഗത്തിലെ വേട്ടക്കാരൻ
ശിവലിംഗത്തിലെ വേട്ടക്കാരൻ
ഒട്ടേറെ രൂപങ്ങൾ ഇവിടുത്ത വലിയ ശിവലിംഗത്തില്‍ കാണാൻ സാധിക്കുമെങ്കിലും അതിൽ എടുത്തു പറയേണ്ട പ്രത്യേകത ശിവലിംഗത്തിൽ കൊത്തിയിരിക്കുന്ന വേട്ടക്കാരന്റെ രൂപമാണ്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. കുള്ളനായ ഒരാളുടെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കരന്റെ രൂപത്തിൽ ശിവനെയാണ് കൊത്തിവെച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.

ആൾവലുപ്പത്തിലുള്ള ശിവലിംഗം

ഏകദേശം അഞ്ച് അടിയോളം വലുപ്പത്തിലുള്ള ശിവലിംഗമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ തറനിരപ്പിൽ നിന്നും വീണ്ടും താഴെയാണ് ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ത്രിമൂർത്തി സംഗമമായും ഈ ശിവലിംഗത്തെ വിശ്വാസികൾ കരുതുന്നു.

പൂജകളില്ല

ഇത്രയും പ്രശസ്തമായ ക്ഷേത്രമായിരിക്കുന്നിട്ടും ഇവിടെ പൂജകൾ ഒന്നും നടക്കാറില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇടമായതിനാലാണ് ഇവിടെ പൂജകളൊന്നും അനുവദിക്കാത്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് എട്ടുമണി വരെ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

വെള്ളത്തിനടിയിലെ ശ്രീകോവിൽ
വെള്ളത്തിനടിയിലെ ശ്രീകോവിൽ
വിശ്വാസങ്ങളോടൊപ്പം തന്നെ കഥകൾക്കും ഈ ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിലൊന്നാണ് ഇവിടുത്തെ വെള്ളം കയറുന്ന ശ്രീകോവിൽ. എല്ലാ അറുപത് വർഷം കൂടുമ്പോഴും ഇവിടുത്തെ ശ്രീകോവിലിൽ വെള്ളം കയറുമെന്നാണ് വിശ്വാസം. കാശിയില്‍ നിന്നും ശിവലിംഗം അഭിഷേകം ചെയ്യാനെത്തുന്ന വെള്ളമാണിതെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്

മറ്റു ക്ഷേത്രങ്ങൾ

ഗുഡിമല്ലം ക്ഷേത്രപരിസരത്തു തന്നെ മറ്റു ഉപക്ഷേത്രങ്ങളും കാണുവാൻ സാധിക്കും. വള്ളി, ദേവസേന എന്നീ രണ്ടു ഭാര്യമാരോടൊപ്പമുള്ള ഷൺമുഖ ക്ഷേത്രം, സൂര്യ ഭഗവാൻ ക്ഷേത്രം, ആനന്ദവല്ലി അമ്മാവരു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റു ക്ഷേത്രങ്ങൾ.

ഗുഡിമല്ലം

ക്ഷേത്രത്തിലെത്തുവാൻ
ഗുഡിമല്ലം ക്ഷേത്രത്തിലെത്തുവാൻ
തിരുപ്പതി ക്ഷേത്രത്തിനോടടുത്തു സ്ഥിതി ചെയ്യുന്നതിനാൽ തിരുപ്പതിയിലെത്തുന്ന വിശ്വാസികൾ ഇവിടം കൂടി സന്ദർശിച്ചാണ് സാധാരണ ഗതിയിൽ മടങ്ങാറുള്ളത്. തിരുപ്പതിയിൽ നിന്നും 31 കിലോമീറ്റർ മാത്രമേ ഗുഡിമല്ലൂത്തിലേക്കുള്ളൂ. മറ്റൊരു പ്രധാന സ്ഥലമായ റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ നിന്നും 10കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്….

Kottiyur

🕉കൊട്ടിയൂർ വാളെഴുന്നള്ളത്ത്



ദക്ഷ യാഗത്തിൽ ദേവിയുടെ ദേഹപരിത്യാഗത്തിൽ മനംനൊന്ത് ഭഗവാൻ തിരുജട നിലത്തേക്ക് പറിച്ചെറിയുന്നു. ആ ജടയിൽ നിന്നും വീരഭദ്രസ്വാമി ജനിക്കുന്നു .അട്ടഹാസത്തോടെ യാഗശാലയിലെത്തുന്ന വീരഭദ്രസ്വാമി ദക്ഷൻ്റെ കഴുത്തറത്ത് കൊന്ന ശേഷം ആ വാൾ വലിച്ചെറിയുന്നു. അത് ചെന്ന് വീണത് വയനാട്ടിലെ മുതിരേരി കാവിൽ.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഇടവ മാസത്തിലെ ചോതി നാളിൽ 37 km ഓളം അകലെയുള്ള മുതിരേരിക്കാവിൽ നിന്നും അവിടുത്തെ നമ്പൂതിരി കാൽനടയായി ഏകനായി വയനാടൻ മലനിരകളും കാടും നിറഞ്ഞ അതിനിഗൂഢമായ വഴികൾ താണ്ടി മൂന്നോ നാലോ മണിക്കൂർ കൊണ്ട് ഈ വാൾ കൊട്ടിയൂരിൽ എത്തിക്കുന്നു.വൈശാഖ മഹോത്സവത്തിലെ ഭക്തി സാന്ദ്രവും പ്രധാനവുമായ ഒരു ചടങ്ങാണ് ഇത്. കാരണം ഈ വാൾ എത്തിയാൽ മാത്രമേ വൈശാഖ മഹോത്സവം നടക്കുകയുള്ളു. ഇക്കരെ കൊട്ടിയൂരിൽ ബ്രാഹ്മണ ശ്രേഷ്ഠരും നെയ്യമൃത് സംഘവും മറ്റ് ഭക്തജനങ്ങളും ഹരിഗോവിന്ദനാമവുമായി വാൾ വരവിനെ കാത്തിരിക്കുന്നു. ശിവ സന്നിധിയിൽ ഹരിഗോവിന്ദ നാമം വന്നതെങ്ങനെ എന്ന സംശയം സ്വാഭാവികമാണ്. ഭഗവാനെ ശാന്തനാക്കാൻ വേണ്ടി വിഷ്ണുവിനോട് പ്രാർത്ഥിക്കുന്നതിൻ്റെ പ്രതീകാത്മകമായാണ് ഹരിഗോവിന്ദനാമം ജപിക്കുന്നത് എന്നാണ് ഐതിഹ്യം

സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തുന്ന മുതിരേരി കാവിലെ നമ്പൂതിരി വാളുമായി ശ്രീകോവിലനകത്തേക്ക് പ്രവേശിക്കുന്നു. പടിഞ്ഞീറ്റ നമ്പൂതിരിയും നമ്പീശനും കുറ്റ്യാടി ജാതിയൂർ മoത്തിൽ നിന്നും എത്തിയ ഓടയും തീയുമായി അക്കരെ കൊട്ടിയൂർ പ്രവേശിച്ച് ചോതി വിളക്ക് തെളിയിക്കുന്നു.തുടർന്ന് നെയ്യമൃത് സംഘവും നെയ്യാട്ടത്തിനായി അക്കരെ കൊട്ടിയൂർ പ്രവേശിക്കുന്നു.

കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ 72 ഓളം വരുന്ന ഉപക്ഷേത്രങ്ങളിൽ പ്രധാനമായ ചപ്പാരം ( സപ്തമാതൃ പുരം) ക്ഷേത്രം, കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം, ഭഗവാൻ്റെ തിരുവാഭരണവും അഭിഷേകത്തിനുള്ള വെള്ളി, സ്വർണ്ണ കുംഭങ്ങൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന ഗോപുരവും സ്ഥിതി ചെയ്യുന്നത് മണത്തണ എന്ന ഗ്രാമത്തിലാണ്. നെയ്യാട്ടത്തിന് അടുത്ത ദിവസം ചപ്പാരത്തമ്മയുടെ വാളും ഗോപുരത്തിൽ നിന്നും തിരുവാഭരണവും പൂജാ സാമഗ്രികളും മുതിരേരി വാളും ആനയുടെ അകമ്പടിയോടെ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്നു. തുടർന്ന് അക്കരെ കൊട്ടിയൂരിലേക്ക് സ്ത്രീകൾക്ക് പ്രവേശിക്കാം.

അക്കരെ കൊട്ടിയൂരിൽ എത്തുന്ന വാൾ വൈശാഖ മഹാത്സവം കഴിയുന്നത് വരെ മണിത്തറയ്ക്ക് അടുത്തുള്ള വാളറയിൽ സൂക്ഷിച്ച് മുതിരേരിക്കാവിലെ നമ്പൂതിരി തന്നെ പൂജകൾ ചെയ്യുന്നു.വൈശാഖ മഹോത്സവത്തിന് സമാപ്തി കുറിക്കുന്ന തൃക്കലശാട്ടത്തോടെ വാൾ തിരിച്ച് മുതിരേരി കാവിലേക്ക് പുറപ്പെടുന്നു.
ഓം നമഃ ശിവായ, ഓം നമഃ ശിവായ,ഓം നമഃ ശിവായ🕉
🙏🏻ശാന്തിസുരേഷ്പനവേലിൽ

തടസ്സങ്ങളെ ലക്ഷ്യമാക്കി നിർവ്വചിക്കുക

*.* 

ലക്ഷ്യമുണ്ടെങ്കിലേ ജീവിതം മധുരിക്കു. കയ്പ്പേറിയ ജീവിതം ആരും ഇഷ്ടപ്പെടുന്നില്ല. പക്ഷെ ജീവിതാനുഭവം കയ്പ്പും മധുരവും സമ്മിശ്രമാണ്. അവിടെ തടസ്സങ്ങൾ വന്നു ചേരാറുണ്ട്. തടസ്സങ്ങളെ അതിജീവിക്കുവാൻ നമ്മുടെ അറിവും ബോധവും ജ്ഞാനവും ഉപയോഗിക്കണം. അറിവു ബോധമായും ബോധം ജ്ഞാനമായും മാറുന്നു. ജ്ഞാനമുള്ള മനസ്സിൽ തടസ്സങ്ങളകറ്റാനുള്ള പോംവഴികൾ കണ്ടെത്തും. മനസ്സിൻ്റെ ചിന്തകൾ സുഖകരമെങ്കിൽ പ്രവർത്തനങ്ങളും സുഖമായി ഭവിക്കും. പലപ്പോഴും തടസ്സങ്ങൾ അവനവൻ വരുത്തി വയ്ക്കാറാണു പതിവു. ഒരുവൻ്റെ അജ്ഞത സംശയം അത്യാഗ്രഹം അസൂയ കോപം മുതലായവകൾ ഘടകങ്ങളായി കാണാനാകുന്നു. അജ്ഞത അറിവില്ലായ്മയത്രെ. അറിവില്ലെങ്കിൽ ബുദ്ധിവികസിക്കില്ല. ബുദ്ധിവികാസമില്ലാത്തിടത്ത് ലക്ഷ്യത്തെ നിർവ്വചിക്കാനാകില്ല. സംശയം ഉള്ളിടത്ത് യഥാർദ്ധ നിജസ്ഥിതി കാണില്ല. കാര്യങ്ങളെ വിഷയങ്ങളെ പ്രവർത്തനങ്ങളെ സംശയത്തോടെ നോക്കി കാണുമ്പോൾ ലക്ഷ്യം വന്ന ചേരില്ല. അത്യാഗ്രഹി ഏതു ക്രൂരത ചെയ്യാനും മടിക്കില്ല. അത് നാശത്തിലേയ്ക്കുള്ള വഴി തുറക്കും. ആഗ്രഹങ്ങളാകാം. അത്യാഗ്രഹം ആകരുത്. അത്യാഗ്രഹിക്ക് ആഗ്രഹം നിറവേറ്റാതെ വരുമ്പോൾ നിരാശയാകും ഫലം. നിരാശ ദു:ഖം ജനിപ്പിക്കുന്നു. ദുഃഖത്തിൽ നിന്നും കോപവും കോപത്തിൽ നിന്നും സർവ്വനാശവും ഫലം. ഇവിടെയും ലക്ഷ്യം നിർണ്ണയിക്കാനാകില്ല. അടുത്തത് അസൂയ. അസൂയ മനുഷ്യരെ വഴിതെറ്റിക്കും. അസൂയ മാലിന്യങ്ങളുടെ കൂമ്പാരമാണ്. മാലിന്യം കുന്നുകൂടിയാൽ ദുർഗന്ധം പരത്തും. അതായത് അസൂയ ഉള്ളിടത്ത് ഉൾക്കാഴ്ച കാണില്ല. ഉൾക്കാഴ്ച ഇല്ലാത്തിടത്ത് ലക്ഷ്യവും തിട്ടപ്പെടുത്താനാവില്ല. നാം എപ്പോഴും നീതി ബോധമുള്ളവനായിരിക്കണം. കള്ളവും ചതിയും വഞ്ചനയും അരുത്. ഇവയെല്ലാം പാപം ചെയ്യാനേ സഹായിക്കൂ. ഒരു പാപവും പരിഹാരമല്ല. പാപിയായി ജീവിക്കുന്നിടത്ത് ലക്ഷ്യങ്ങൾ വന്നുചേരുന്നില്ല. ലക്ഷ്യങ്ങളില്ലാത്തിടത്ത്‌ വിജയവും കാണില്ല.        വിജയിക്കുവാൻ ലക്ഷ്യബോധവും സ്ഥിരോത്സാഹവും വേണം. കഠിനപ്രയത്നവും സ്ഥിരോത്സാഹവും ഉള്ളിടത്ത് പരാജയം രുചിക്കേണ്ടി വരില്ല. നാം ജീവിതത്തിൽ പുലർത്തേണ്ടുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ പ്രഥമസ്ഥാനം സത്യസന്ധത തന്നെ. സത്യസന്ധത ഒരുവൻ്റെ വ്യക്തിത്വത്തെ ഉയർത്തും. സത്യം ഈശ്വരൻ തന്നെയാണ്. സത്യത്തിൻ്റെ വഴികളും ഈശ്വരൻ്റെ വഴികളത്രെ. ഈശ്വര ചൈതന്യമുളളിടത്ത് മനുഷ്യത്വം ഒഴുകും. മനുഷ്യത്വം അപരന് ദോഷം വരുന്ന പ്രവൃത്തികൾ ചെയ്യില്ല. അവടെ ലക്ഷ്യം നിർവ്വചിക്കാനം നിർണ്ണയിക്കാനും കഴിയുന്നു.