
വികസന കാഴ്ചകൾ

👍മിതമായ ശബ്ദത്തിൽ സരളമായി കണ്ണുകളിൽ നോക്കി സംസാരിക്കുക,
👍നല്ലതും ഉചിതവുമായ അഭിപ്രായങ്ങൾ പറയുവാൻ ശീലിക്കുക,
👍അത്യാവശ്യമെങ്കിൽ മാത്രം സ്വയം പുകഴ്ത്തി സംസാരിക്കുക,
👍ആവശ്യമുള്ള സാഹചര്യത്തിൽ തീർച്ചയായും സംസാരിക്കുക,
👍തെറ്റുകളെയും അനീതികളെയും മടികൂടാതെ വിമർശ്ശിക്കുക ചോദ്യം ചെയ്യുക,
👍സ്ഥാനമാനങ്ങളും പ്രായവുമല്ല സംസാരിക്കുന്ന വിഷയങ്ങൾക്ക് പ്രാധാന്യമേകുക,
👍എന്നും സത്യം മാത്രം സംസാരിക്കുവാനും ആത്മാർത്ഥതയും സത്യസന്ധതയും സാമൂഹികതയും നല്ലവ്യക്തിത്വവും ക്ഷമയും ശീലിക്കുക
👍ആവശ്യമെങ്കിൽ മാത്രം മൗനം പാലിക്കുക,
അറിയാൻ നല്ലത്: 😇🩺
1) പ്രഭാതഭക്ഷണം കഴിക്കാത്തപ്പോൾ വയറു ഭയക്കുന്നു.
(2) നിങ്ങൾ 24 മണിക്കൂറിനുള്ളിൽ 10 ഗ്ലാസ് വെള്ളം കുടിക്കാത്തപ്പോൾ വൃക്കകൾ ഭയപ്പെടുന്നു.
(3) രാത്രി 11 മണി വരെ ഉറങ്ങാതിരിക്കുകയും സൂര്യോദയത്തിൽ എഴുന്നേൽക്കാതിരിക്കുകയും ചെയ്യുമ്പോൾ പിത്തസഞ്ചി ഭയപ്പെടുന്നു.
(4) തണുത്തതും കാലഹരണപ്പെട്ടതുമായ ഭക്ഷണം കഴിക്കുമ്പോൾ ചെറുകുടൽ ഭയപ്പെടുന്നു.
(5) നിങ്ങൾ കൂടുതൽ വറുത്തതും എരിവുള്ളതുമായ ഭക്ഷണം കഴിക്കുമ്പോൾ വൻകുടലുകൾ ഭയപ്പെടുന്നു.
(6) സിഗരറ്റിൽ നിന്നും ബീഡിയിൽ നിന്നും മലിനമായ പുകയും അഴുക്കും പരിസരവും ശ്വസിക്കുമ്പോൾ ശ്വാസകോശം ഭയപ്പെടുന്നു.
(7) വറുത്ത ഭക്ഷണം, ജങ്ക്, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുമ്പോൾ കരൾ ഭയപ്പെടുന്നു.
(8 ഉപ്പും കൊളസ്‌ട്രോളും കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ ഹൃദയം ഭയപ്പെടുന്നു.
(9) നിങ്ങൾ കൂടുതൽ പഞ്ചസാര കഴിക്കുമ്പോൾ രുചിയും സൌജന്യമായി ലഭ്യവുമാണ് പാൻക്രിയാസ് ഭയപ്പെടുന്നത്.
(10) നിങ്ങൾ മൊബൈൽ സ്‌ക്രീൻ വെളിച്ചത്തിലും കമ്പ്യൂട്ടറിൽ ഇരുട്ടിലും പ്രവർത്തിക്കുമ്പോൾ കണ്ണുകൾ ഭയപ്പെടുന്നു.
(11) നിഷേധാത്മക ചിന്തകൾ ഉണ്ടാകുമ്പോൾ തലച്ചോറ് ഭയപ്പെടുന്നു.
നിങ്ങളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്. ഈ അവയവങ്ങളെല്ലാം വിപണിയിൽ ലഭ്യമല്ല.
ലഭ്യമായവ വളരെ ചെലവേറിയതാണ്, ഒരുപക്ഷേ നിങ്ങളുടെ ശരീരവുമായി പൊരുത്തപ്പെടാൻ കഴിയില്ല.
അതിനാൽ നിങ്ങളുടെ അവയവങ്ങൾ ആരോഗ്യത്തോടെ സൂക്ഷിക്കുക.
*പണ്ട് മലയാളികൾ നാട് വിടാൻ പ്രധാന കാരണം ഇതായിരുന്നു…*
>
ഉത്സാഹശീലം
>
ശീലങ്ങൾ മനുഷ്യരെ നന്നാക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്നു. നല്ലതു വിതച്ചാൽ നന്മയും ചീത്തത് വിതച്ചാൽ തിന്മയും ഫലം. മനുഷ്യൻ്റെ കാര്യവും അതുപോലെയാണ്. ചൊട്ടയിലേ ശീലം ചുടല വരെ എന്നു പറയാറുണ്ട്. ബാല്യം മുതൽ നാം ശീലിക്കുന്നത് ആവർത്തിക്കുന്നു. കർമ്മപഥങ്ങളിൽ തിളങ്ങുകയും വിളങ്ങുകയും ചെയ്യുന്നു. ശീലങ്ങൾ കണ്ടും കേട്ടും ചെയ്തും വന്നു ചേരുന്നു. ഇവിടെയാണ് ഉത്സാഹത്തിൻ്റെ പ്രസക്തി. ഉത്സാഹമുണ്ടാകണമെങ്കിൽ നല്ല പോഷക ആഹരം കഴിക്കണം. നല്ല ആഹാരം ആരോഗ്യം വർദ്ധിപ്പിക്കും. ആരോഗ്യമുള്ള ശരീരത്തിൽ പ്രൗഢമായ മനസ്സ് ഉണ്ടായിരിക്കും. മനസ്സ് പ്രൗഢമെങ്കിൽ ഏതു കാര്യത്തിലും ഉത്സാഹം പ്രകടമാകും. ഉത്സാഹം കർമ്മപഥങ്ങളെ വേഗത്തിലാക്കുകയും അതിലൂടെയുള്ള യാത്രകൾ ഭദ്രമാകുകയും അത് വിജയത്തിൽ ചെന്നു ചേരുകയും ചെയ്യുന്നു. ഉത്സാഹശീലം സവിശേഷത നിറഞ്ഞതത്രെ. അതിൽ സ്ഥിരോത്സാഹത്തിനും കഠിന അദ്ധ്വാനത്തിനും ഉള്ള മനസ്സുണ്ടായിരിക്കും. അതുമതി ഒരുവനു ഉന്നതങ്ങളുടെ പടവുകൾ ചവിട്ടിക്കയറാൻ. സാഹസികത നിറഞ്ഞ ജീവിതത്തെ വെല്ലുവിളിയായി കണ്ട് നേരിടാൻ. അല്ലെങ്കിൽ നയിക്കാൻ. അത്തരം ആൾക്കാർ അനായസം വിജയം വരിക്കും. അതായത് ഉത്സാഹശീലം ഒരുവൻ്റെ ആത്മവിശ്വാസം വളർത്തുകയും അതിലൂടെ എന്തിനേയും നേരിടാനുള്ള ചങ്കുറ്റം ലഭിക്കുകയും ചെയ്യുന്നു. അറിവും ബുദ്ധിയും ജ്ഞാനവും അതിനെ പ്രോത്സാഹിപ്പിക്കുമ്പോൾ അവൻ വിവേകമുള്ളവനായി മാറുകയും അതിലൂടെ തിരിച്ചറിവു നേടുകയും അത് ഒരുവൻ്റെ കാര്യശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.🙏🙏🙏
രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
ഇന്നത്തെ ചിന്താവിഷയം
>
ശീലത്തിൻ്റെ കരുത്ത് ഉപയോഗപ്പെടുത്തുക.
>
ശീലങ്ങൾ മനുഷ്യനോട് ചേർന്നു നിൽക്കുന്നു. അത് ഒരു പരിധി വരെ ജീവിതത്തെ സ്വാധീനിക്കുന്നു. അതായതു് ശീലങ്ങളിലൂടെ ജീവിതത്തെ പരിപാലിക്കുന്നു എന്നു സാരം. ശീലങ്ങളിൽ നല്ലതും ചീത്തയുമുണ്ട്. നല്ലതു നന്മകളും ചീത്തതു് തിന്മകളും പ്രദാനം ചെയ്യുന്നു. ഏതു വേണമെന്നും വേണ്ടന്നും വയ്ക്കാനുള്ള അവകാശം മനുഷ്യരിൽ തന്നെയാണ്. തിന്മാധിഷ്ടിതമായ ശീലങ്ങൾ മനുഷ്യൻ്റെ ജീവൻ തന്നെ നശിപ്പിക്കുന്നു. അതു കൊണ്ട് ദുശീലങ്ങളെ പാടേ വർജിക്കുക .അതെ സമയം നല്ല ശീലങ്ങളുടെ കരുത്ത് സമൂഹത്തിനും സ്വന്തം വ്യക്തിത്വത്തിനും ഗുണപ്രദമാകുന്നു. അവൻ്റെ പ്രവർത്തികളിലും അതു നിഴലിച്ചു നിൽക്കും. നല്ല ശീലങ്ങൾക്കായ് കുടുംബാന്തരീക്ഷവും വിദ്യാലയങ്ങളും കൂടുതൽ ശ്രദ്ധിക്കണം. ശീലങ്ങളുടെ കാര്യത്തിൽ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഒരു പരിധിവരെ പങ്കു വഹിക്കുന്നു. ഉത്തമരായ ജനതയെ വളർത്തിയെടുക്കുവാൻ ബാല്യം മുതലേ ശ്രദ്ധ നൽകണം. നല്ല കൂട്ടുകാരുമായി സഹകരിപ്പിക്കുക. കൂട്ടുകെട്ടുകളിലൂടെ ചീത്ത ശീലങ്ങൾ ആർജിക്കാതിരിക്കാൻ പ്രത്യേകം താൽപ്പര്യമുണ്ടായിരിക്കണം. സ്വഭാവശുദ്ധി ശീലങ്ങളിൽ നിന്നും ലഭിക്കുന്ന പ്രവണതയത്രെ. ജീവിതം കൈവിട്ടു പോയാൽ ശരിപ്പെടുത്തുവാനാകില്ല. ശ്രമിച്ചാൽ തന്നെ ഏറെ ക്ലേശിക്കേണ്ടി വരും. പൊതുവേ സത്യത്തെയും ത്യാഗത്തേയും സഹനത്തേയും സ്നേഹവാത്സല്യത്തേയും നെഞ്ചിലേറ്റിയാൽ ആരും വഴി തെറ്റില്ല. ഈശ്വര ചിന്തയും സഹാനുഭുതിയും ഉണ്ടങ്കിൽ അവൻ്റെ ശീലങ്ങളിൽ നന്മയുടെ കരുത്ത് നിലവിളക്ക് കത്തി ജ്വലിച്ചു നിൽക്കുന്നതു കാണാം. നന്മയുടെ പ്രകാശം ഈശ്വര ചൈതന്യമാണ്. ഈശ്വരൻ കൂടെയുണ്ടങ്കിൽ ജീവിതം ധന്യതയിലെത്തിക്കാൻ മറ്റൊന്നും വേണ്ടേ വേണ്ട. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട്.നന്ദി, നമസ്ക്കാരം🙏🙏🙏
രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
“പൂർവസ്യാം ബകുളോ വടശ്ച ശുഭദോസ വാച്യാം തധോദുംബര ശ്ചിഞ്ചാചാബുപത്വതൂ പിപ്പല തരു: സപ്തഛ ദോപിസ്മൃത: കൗബേര്യംദിശിനാഗ സംജ്ഞിതതരു: പ്ലക്ഷശ്ചസംശോഭന:
പ്രാച്യാദവ്തൂ വിശേഷത: പനസ പൂഗ്വ കേരചൂത്വ് ക്രമാൽ”
ഈ പ്രമാണം അനുസരിച്ച്
കിഴക്ക് ഇലഞ്ഞിയും പേരാലും,
തെക്ക് അത്തിയും പുളിയും ശുഭത്തെ നൽകുന്നു.
അതുപോലെ പടിഞ്ഞാറ് അരയാലും ഏഴിലം പാലയും ശുഭത്തെ നൽകുന്നു.
വടക്ക് ദിക്കിൽ നാഗമരവും , ഇത്തിയും വിധിക്കപ്പെട്ടു കിടക്കുന്നു .
കൂടാതെ കിഴക്ക് പ്ലാവും,
തെക്ക് കമുകും,
പടിഞ്ഞാറ് തെങ്ങും ,
വടക്ക് മാവും വിശേഷേണ ഉത്തമങ്ങൾ ആണ്.
മൂന്ന് സംഭവങ്ങൾ
മൂന്ന് നൂറ്റാണ്ടുകളിൽ
അസാധാരണമായ ചില സാമ്യതകൾ
ഇതിൽ ആദ്യത്തെ ഒമ്പതാം നൂറ്റാണ്ടിൽ ആണ്
ചോള കുല മാമന്നൻ രാജരാജ ചോഴൻ വാണ ഒമ്പതാം നൂറ്റാണ്ടിൽ (985 -1013 C.E)
കല്ലിൽ കൊത്തിവെച്ച സംഭവം ഇങ്ങനെ ആണ്
ഒരു ദിവസം രാജരാജചോഴന്റെ രാജസഭയിൽ ഒരു ഭക്തഗായകൻ എത്തുന്നു
ചോഴരും കലയും കലാകാരന്മാരും തമ്മിലുള്ള ബന്ധം പറയേണ്ടതില്ലത്താത് അല്ലേ
നമ്പി ആണ്ടാൾ നമ്പി എന്ന ആ ഗായകന്റെ ശിവ സ്തുതി അന്നു വരെ കേട്ട ഒന്നിനെ പോലെയും ആയിരുന്നില്ല രാജന്
ശിവഭക്തനായ രാജരാജന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .. ഗായകൻ ഗാനാലാപം നിർത്തി .
.തുടരാൻ ആവശ്യപ്പെട്ട മന്നനോട് തനിക്കിത്ര മാത്രമെ അറിയാവൂഎന്നായി
ഇത് ആരു രചിച്ചതാണ് എന്നതിന് ഒരു വൃദ്ധ ആലപിക്കുന്നത് കേട്ട് പഠിച്ചത് ആണ് എന്നും നാൽവർ എന്ന അപ്പർ സംബന്തർ സുന്ദരർ മാണിക്യ വാചകർ എന്ന നാലു കവികളുടെ ശിവസ്തുകളിൽ നിന്നും ആണ് എന്നുമായിരുന്നു മറുപടി
ബാക്കി കൂടി കേൾക്കാൻ എന്താ വഴി എന്ന് രാജൻ ആരാഞ്ഞപ്പോൾ തന്റെ അന്വേഷണത്തിൽ ചിദംബര ക്ഷേത്രത്തിലെ പ്രധാന വിഗ്രഹമായ തില്ലെ പെരുമാളിന്റെ പിന്നിലെ കല്ലറയിൽ ആണ് ആറിനും എട്ടിനും ഇടയ്ക്കുള്ള നൂറ്റാണ്ടുകളിൽ ജീവിച്ച നാൽവരുടെ ഓലകൾ ഉള്ളത് എന്നും അവ വീണ്ടുക്കാൻ സഹായിക്കണം എന്നും അപേക്ഷിച്ചു
രാജരാജൻ ചിദംബര ക്ഷേത്രാധികാരികളെ ഇങ്ങോട്ടു വിളിപ്പിക്കുന്നത് ഉചിതമല്ല എന്നു കരുതി അങ്ങോട്ട് എഴുന്നെള്ളി കല്ലറ തുറക്കണം ഓലകൾ എടുക്കാൻ എന്ന ആവശ്യം ഉന്നയിച്ചു
പക്ഷെ പൂജാരികൾ അത് തുറക്കാൻ അവർക്ക് അനുവാദം തരാൻ ആകില്ല എന്തെന്നാൽ ഈ ഭക്ത കവികൾ ജൈനിസം ശക്തമായ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അവസാനം ജീവിച്ച നാൽവരിൽ ഒരാൾ തന്നെ ഇവ
സംരക്ഷിച്ച് ഈ കല്ലറയിൽ അടച്ചു വെച്ചതാണ് എന്നും ആ നാലുപേർക്കു മാത്രമെ അതു തുറക്കാൻ അനുവാദം നൽകാൻ കഴിയു എന്നായി
അന്ന് തഞ്ചാവൂരിലേക്ക് മടങ്ങിയ രാജരാജൻ താമസം വിനാ ഈ നാലു കവികളുടെയും സ്വർണ്ണ പ്രതിമകൾ നിർമ്മിച്ച് അലങ്കരിച്ച നാലു പല്ലക്കിൽ ചുമന്ന് ഘോഷയാത്രയായി നഗര പ്രദക്ഷിണം ചെയ്ത് ചിദംബര ക്ഷേത്രത്തിൽ വീണ്ടും എത്തി
നാലു പേരും വന്നിട്ടുണ്ട് ഇനി തുറക്കാൻ പറഞ്ഞു
പ്രധാന പൂജാരി അതെങ്ങിനെ ഇവർ വിഗ്രഹങ്ങൾ മാത്രമല്ലേ എന്നായി
ഉടനെ രാജരാജൻ ശ്രീ കോവിലിനുള്ളിലേക്ക് വിരൽ ചൂണ്ടികാട്ടി ആ നടരാജനും വിഗ്രഹമല്ലേ അതിൽ ശിവനെ കാണാൻ പറ്റുന്ന നിങ്ങൾക്ക് ഇതിൽ ആ നാൽവരെയും കാണാൻ കഴിയും എന്നായി
പൂജാരികൾക്ക് കല്ലറ തുറക്കാൻ അനുവാദം നൽകേണ്ടി വന്നു
രാജരാജൻ കല്ലറ തുറപ്പിച്ചപ്പോൾ കണ്ടത് ഓലകളുടെ കൂറ്റൻ കൂമ്പാരത്തിൽ വെൺചിതൽ നിറഞ്ഞു നിൽക്കുന്നതാണ്
ഇനി എന്ത് ചെയ്യും എന്ന് പകച്ച് പോയ രാജരാജനോട് ജോലിക്കാരിൽ ഒരുവൻ പ്രത്യേക എണ്ണകൂട്ട് ആവശ്യപ്പെട്ടു
കുടം കണിക്കിന് ഒഴിച്ച് ഒരോന്നായി തുടച്ച് രക്ഷിക്കാവുന്നവ രക്ഷിച്ചെടുത്തു
അവ ചെമ്പോലകളിൽ പകർത്തി
തേവാരം എന്നു ക്ഷേത്രങ്ങളിലെ പൂജാ വേളയിൽ ഉപയോഗിക്കാൻ പാകത്തിൽ ചിട്ടപ്പെടുത്താൻ കൽപന നൽകി
ധനവും ചിലവും നൽകി അതിനായി നിയമിച്ചു .. പന്ത്രണ്ടായി വേർതിരിച്ച് ചിട്ടപ്പടുത്തിയ ഭാഗങ്ങൾ തിരഞ്ഞെടുത്ത കൗമാരക്കാരായ കുട്ടികളെ പാടി പഠിപ്പിക്കാൻ ആ പഴയ വൃദ്ധയിൽ നിന്ന് നിയമങ്ങളും വിധികളും അറിഞ്ഞ് വരാൻ ചിലരെ നിയമിച്ചു
പഠിച്ച യുവാക്കളെ വിവിധ ക്ഷേത്രങ്ങളിൽ ആലപിക്കാൻ നിയമിച്ചു
(ഇതിൽ എഴാമത്തെ ഭാഗം വിഷ്ണുസ്തുതി ആണ് )
അങ്ങിനെ സംബന്തരുടെ 16000 ഈരടികളിൽ 384 ഉം ( പതിനാറു വയസ്സു വരെ മാത്രമെ ഈ കവി ജീവിച്ചിരുന്നുള്ളു .. ഈ പതിനാറായിരത്തിന്റെ തുടക്കം ആകട്ടെ വെറും മൂന്നാം വയസ്സിലും.. 644 -660 C.E )
അപ്പരുടെ 49000 ൽ 312 ഉം ( 600- 681 C.E)
സുന്ദരരുടെ 37000 ൽ 100 ഉം ആണ് രക്ഷിച്ചു കിട്ടിയത് (710 – 735 C .E)
(മാണിക്യവാചകരുടെ അവശേഷിച്ച എണ്ണം കാണുന്നില്ല 660-692 C.E )
കാണാൻ പറ്റാതെ കല്ലറയിൽ ഒളിപ്പിച്ച ഓലകൾ അറിഞ്ഞ് രക്ഷിച്ചതു കൊണ്ട് രാജരാജനെ തിരുമുറൈ കണ്ട ചോളൻ എന്നും വിളിക്കുന്നു
രണ്ടാമത്തെ സംഭവം പത്തൊമ്പതാം നൂറ്റാണ്ടിൽ ആണ്
ആർക്കിയോളജിക്കൽ ഡിപാർട്ട്മെന്റിലെ ബാലകൃഷ്ണൻ എന്ന ഉദ്യോഗസ്ഥൻ ജോലിയുടെ ഭാഗമായി രാജരാജനാൽ നിർമ്മിതമായ തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിന്റെ ഗോപുരത്തിലെ ഏറ്റവും ഉയർന്ന വിമാനം എന്നു പറയുന്ന ഭാഗം വൃത്തി ആക്കുക ആയിരുന്നു..
വൃത്തി ആക്കി താഴേക്ക് ഇറങ്ങി വന്നപ്പോൾ അതിൽ ഉള്ളിലേക്ക് ഒരു ഇടുങ്ങിയ വഴി കണ്ടു ..അതിലെ ഏതോ കാലത്ത് പൂട്ടിയ വാതിൽ തുറപ്പിച്ച് ഉള്ളിൽ കയറിയ അദ്ദേഹം വവ്വാലുകളുടെയും എലികളുടെയും മാലിന്യം കട്ടപിടിച്ച ചുമരുകൾ ആണ് കണ്ടത് ..
ഒരു മാസത്തോളം എടുത്ത് അവ ചുരണ്ടി വൃത്തി ആക്കിയ ആ ഉദ്യോഗസ്ഥൻ പതുക്കെ പതുക്കെ തെളിഞ്ഞു കണ്ടത് ശിവ താണ്ഡവത്തിലെ മനോഹരമായ 81 കരണങ്ങൾ ചുമരിൽ കൊത്തിവെച്ചിരിക്കുന്നത് ആണ് ..
അതിലെ അൽഭുതം എന്താണ് എന്നു വെച്ചാൽ അവ ഒരോന്നിലും ശിവന്റെ നാലു കയ്യിന്റെ മൂവ്മെന്റ്സ് ഒരോന്നും ഒരു കരണം ആനിമേറ്റഡ് ആക്കി ഫ്രീസ് ചെയ്ത പോലെ ആണ് .. അതിനെക്കാൾ അൽഭുതം ഇതിന്റെ അടുത്ത മൂവ്മെന്റ് തൊട്ട ശാരംഗപാണി കോവിലിൻ കൊത്തിയിരിക്കുന്നതും കണ്ടെത്തി എന്നതും ആണ് .. വീണ്ടും അടുത്തത് ബൃഹദീശ്വരയിൽ ..
നാട്യശാസ്ത്രത്തിലെ 108 കരണത്തിലെ 81 മാത്രമെ തഞ്ചാവൂർ പെരിയ കോവിലിൽ കൊത്തിയിട്ടുള്ളു
ബാക്കിയുള്ളവക്ക് സ്ഥലം വിട്ടിട്ടുണ്ട് കൊത്തിയിട്ടില്ല
ഇത് വലിയ കോണികളിൽ കയറി നിന്ന് വരച്ചെടുത്ത് വിശദീകരിച്ച് പ്രബന്ധങ്ങൾ എഴുതി റെക്കൊർഡ് ചെയ്ത തന്റെ പതിനഞ്ചു വർഷത്തെ പ്രയക്തത്തിനാണ് പ്രശസ്ത നർത്തകി പത്മാ സുബ്രമണ്യത്തിന് പി എച്ച് ഡി കിട്ടിയത്
അടുത്ത സംഭവം 1978 ൽ . അത് പറഞ്ഞു കേട്ടതു പ്രകാരം അത് നടന്നത് ഇപ്രകാരം ആണ്
കാഞ്ചി മഠാധിപതി ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോൾ സ്വാതന്ത്ര്യ ലബ്ദിയിൽ അധികാരകൈമാറ്റത്തിന് രാജാജിയുടെ നിർദ്ദേശപ്രകാരം ഒരു സ്വർണ്ണ ചെങ്കാൽ തമിഴ് നാട്ടിൽ നിന്ന് ദൽഹിയിലേക്ക് കൊണ്ടുപോയ ഒരു സംഭവം വിവരിക്കുന്നു
2018 ൽ ചില മാധ്യമങ്ങളിൽ ഇത് പരിശോധിച്ച് ശരിയാണ് എന്നു കണ്ട് വാർത്ത വരുന്നു ..
ഇതു വായിക്കാൻ ഇടവന്ന ശ്രീ ഗുരുമൂർത്തി ഇതിനെ പറ്റി കൂടുതൽ അന്വേഷിച്ച് താൻ കണ്ടെത്തിയ പൂർണ്ണ വിവരം കൽക്കിയിൽ എഴുതുന്നു
ഇതു കണ്ട പ്രശസ്ത നർത്തകി പത്മാ സുബ്രമണ്യം അത് ഇംഗ്ലീഷിൽ തർജ്ജമ ചെയ്ത് പ്രധാനമന്ത്രി മോദിക്ക് അയച്ചു കൊടുക്കുന്നു
സെങ്കോൽ നിർമ്മിച്ച ജ്വല്ലേർസിന്റെ ഒരു പരസ്യ ചിത്രവും പുറത്തു വരുന്നു കോവിഡ് കാലശേഷം
ഇതിനെ പറ്റി അന്വേഷിക്കാൻ മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നു .. വിവരങ്ങൾ ശരിയാണ് എന്നു കാണുന്നു .. രേഖകളും ഫോട്ടോകളും വിവരങ്ങളും ശേഖരിക്കുന്നു ..
അലഹബാദിൽ അപ്രസക്തമായി കിടന്ന ചെങ്കോലിന്റെ മറഞ്ഞു കിടക്കുന്ന ചരിത്ര പ്രാധാന്യം വിവരിച്ച് ദൽഹിയിലെ പുതിയ പാർലിമെന്റിൽ സ്ഥാപിക്കാൻ നടപടികൾ കൈ കൊള്ളുന്നു
ഈ മൂന്നിലും ഒരു പോലെ നൂറ്റാണ്ട് കാലം മറഞ്ഞിരിക്കുന്നവ അപ്രതീക്ഷിതമായി പ്രതീക്ഷിക്കാത്ത ചിലർ കണ്ടെത്തി ഭരണാധികാരികൾക്ക് നൽകിയ വിവരം മൂലം വെളിച്ചത്തേക്ക് വന്നത് കാണാം
കഴിഞ്ഞില്ല , അന്ന് നിർമ്മിച്ച ശെങ്കോൽ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിക്ക് കൈമാറുന്ന വേളയിൽ തമിഴ് നാട്ടിൽ നിന്ന് വന്നവർ അന്ന് ആലപിച്ചത് തിരുജ്ഞാന സംബന്തരുടെ വരികൾ
രാജരാജചോഴൻ വീണ്ട് എടുത്ത അതേ ഓലയിലെ നാൽവരിൽ ഏറ്റവും കേമനായ പതിനാറു വയസ്സു മാത്രം ജീവിച്ച സംബന്തരുടെ വരികൾ
നടരാജനും ചോളരും കലാകാരന്മാരും തമ്മിൽ ഒരു അദൃശ്യ ബന്ധത്തിനാൽ മറഞ്ഞു കിടന്നത് ആദരവോടെ പുനസ്ഥാപിക്കപ്പെടുന്നത് ഈ മൂന്ന് സംഭവങ്ങളിലും കാണുകയും ചെയ്യാം
അനന്തം അജ്ഞാതം.. നിയതിയുടെ കളികൾ ആരറിയുന്നു വിഭോ … From Fb
സംശയം – 215 🤔
𝕲𝖔𝖔𝖉 𝕸𝖔𝖗𝖓𝖎𝖓𝖌
🐶🐯🦁
മഴ നന്നായി പെയ്യുന്നുണ്ട്. പകലും കൂടി പെയ്താൽ റോഡിനിരുവശവും കുന്നുകൂട്ടിയ മണ്ണ് മുഴുവൻ റോഡിലൊലിച്ചിറങ്ങി കുഴമ്പ് ആവില്ലേ?
(‘ആ കുഴമ്പ് തേച്ചാൽ മുടി വളരുമോ?) ‘
കൂടുതൽ നിർത്താതെ പെയ്താൽ പുഴ തന്നെയാവില്ലേ? ( ആ പുഴയിൽ മുതലകളുണ്ടാവില്ലേ?-അതിൽ കുളിച്ചാൽ Al ക്യാമറയിൽ പതിയുമോ?) ‘
ആപദ് ശങ്കയില്ലാതെ ആപ്പീസിൽ എത്താൻ എന്താ ഒരു വഴി 🤔⁉️
🔯°✓ renjiTham ✓°🌈
21/05/23 , ഞായർ, 12.45 am