വിഷു കണി

വിഷു കണി

വിഷുക്കണി സൂചിപ്പിക്കുന്നതെന്തൊക്കെ ?

നമ്മൾ വിഷുക്കണി കാണുമ്പോൾ, കാണുന്ന വസ്തുക്കളുടെ പ്രതീകാത്മകതകൾ എന്തൊക്കെയാണെന്നറിയുമോ ? മലയാള മാസത്തിൽ മേടം രാശി എന്ന് വിളിക്കപ്പെടുന്ന രാശിചക്രത്തിൻറെ ആദ്യ ഭാഗത്തേക്ക് സൂര്യൻ പ്രവേശിക്കുന്ന ദിവസമാണിത്. കേരളത്തിലെ ഒരു ഋതുമാറ്റത്തിൻറെ സംക്രമ കാലഘട്ടമാണിത്. കൃഷിയും, കാര്ഷികവ്യത്തിയും ആരംഭിക്കുന്നതിനുള്ള അനുകൂല ദിനം. അതുപോലെ, വിഷുക്കണിക്ക് ശേഷം, മുതിർന്നവരിൽ നിന്ന് വിഷുക്കൈനീട്ടമായി ലഭിക്കുന്ന നാണയം ഉപയോഗിച്ച് ഒരു നല്ല മനസ്സ്, പുതിയ ചിന്ത, പുതിയ നിക്ഷേപം, എന്നിവ നേടിയെടുക്കാനുള്ള മാർഗ്ഗമായി കരുതുക. നിങ്ങൾ ഓർക്കുന്നുണ്ടോ, നിങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ മൂലധന നിക്ഷേപം നിങ്ങളുടെ പിതാവിൽ നിന്ന് ലഭിച്ച ആദ്യത്തെ സമ്പത്താണെന്ന കാര്യം. ഇന്നുവരെ നിങ്ങൾ സമ്പാദിച്ച സമ്പത്ത് നിങ്ങളുടെ പിതാവിൻറെ സ്നേഹവും അനുഗ്രഹവും നിറഞ്ഞ നിങ്ങളുടെ ആദ്യത്തെ വിഷുക്കൈനീട്ടത്തിൻറെ ഗുണിതങ്ങളാണ്. പിതൃദേവോ ഭവ….മാതൃ ദേവോ ഭവ …. ഗുരുർ ദേവോ ഭവ …

വിഷുക്കണിയിലെ ഓരോ വസ്തുവിൻറെയും പ്രതീകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

  1. കൃഷ്ണ വിഗ്രഹം….മനസ്സിനുള്ളിലെ ഈശ്വരഭക്തി.
  2. കണ്ണാടി…. നിങ്ങളുടെ സ്വന്തം പ്രതിബിംബം അതായത് ജീവാത്മാവ്
  3. ഓട്ടുരുളി…വൃത്താകൃതിയിലുള്ള പ്രപഞ്ചം

4, അരി….നല്ല ചിന്തകൾ, അന്നലക്ഷ്മി

  1. മറ്റ് ധാന്യങ്ങൾ….ജീവിതത്തിലെ വരുമാനവും പുരോഗതിയും.
  2. പഴങ്ങൾ…നല്ല ഫലം
  3. കൊന്നപ്പൂക്കൾ…ദൈവത്തിൻറെ അലങ്കാരം
  4. വെള്ളരിക്ക .. ഉന്മേഷവും ശുദ്ധവുമായ മനസ്സ്
  5. സ്വർണ്ണം…..ഐശ്വര്യലക്ഷ്മി
  6. വെള്ള വസ്ത്രം … ശുഭ്ര വസ്ത്രം ധരിച്ച ദേവിയുടെ ചിഹ്നം..
  7. നാണയങ്ങൾ….ധനലക്ഷ്മി
  8. പുസ്തകം…അറിവ്
  9. നാളികേരം …. ഏകാഗ്രതയോടെയുള്ള ഗണേശ ഭക്തി
  10. വെറ്റില… മംഗളം & ഗുരു ദക്ഷിണ
  11. കുങ്കുമം & കൺമഷി.. മംഗല്യം
  12. നിലവിളക്ക്…നിങ്ങളുടെ ആത്മാവിൽ തിളങ്ങുന്ന ജീവിതം
  13. വെള്ളം.. ഭൂമിയിലെ ജീവജാലങ്ങളുടെ അടിസ്ഥാനം.

വിഷുക്കണി കാണുക.. വെറുതെ കാണരുത്….കാര്യങ്ങൾ മനസ്സിലാക്കി കാണുക
എല്ലാവർക്കും വിഷു ആശംസകൾ…..

When you see the vishukkani, pl keep the following symbolism in mind. It is the day on which sun enters in to the first segment of the Zodiac circle,which is called Medam raashi in Malayalam.This is the transit period of a season in Kerala. The auspicious day to commence agriculture and farming. Similarly after vishukani, have a feesh mind, fresh thought, fresh investment with the coin you receive as vishukainettam from your father. Do you remember, that the very first coin of wealth u received from your father which is the first capital investment in your life.The wealth you earned till date is the multiple of your first vishukainettan filled the love and blessings of your father. Pithrudevo Bhava….
Watch the symbols of each item in the vishukani, as under:-

  1. Idol of krishna….Godliness of the mind.
  2. Mirror….your own reflection i.e. jeevatma
  3. otturuli…The round universe

4, Rice….Good thoughts

5.Othercereals….earnings and Progress in life.

  1. Fruits…Good results
  2. Konnaflowers…The ormament of God
  3. Cucumber..The fresh and clean mind

9.Gold…..Aiswaryalakshmi

  1. White cloth…Symbol of white dressed Devi..
  2. Coins….Dhanalaxmi
  3. Book…Knowledge
  4. Broken coconuts….Devotion with concentration

14.betel leaves…Mangalam & Guru dakshina

  1. Kunkuman & kanmashi.. Mangalyam
  2. Nilavilakku…The glowing life in Your soul
  3. Water.. the basis of living things on the earth.

Watch the Vishukani.. Not just see it. Happy vishu to all

Author: renjiveda

I'm not I

Leave a comment