Tag: kudu
renjiTham രഞ്ജിതം

renjiTham രഞ്ജിതം

ഇത് കലി കാലം !
ഇത് കലി കാലം
കലി കളി കാണും കാലം
ഇതോരമൃതകാലം !
ഇത് കലി കാലം
അപരന്‍റെ ദുഖം കളിയാവും കാലം
ഇതോരേശിയ നെറ്റിന്‍ കാലം
നേരും നെറിയും അറ്റ കാലം
ഇത് കലി കാലം
അവനവന്‍ താന്‍ കലി കേറിയ
കുലമതിന്‍ വെറി ഏറും കളികള്‍
ചെറുതാം ജാലക പ്പഴുതിലൂടെ
ഒളി കണ്‍ പാര്‍ത്തു രസിക്കും നെറി കേടിന്‍ കാലം
ഇത് “കൈരളി ” കളി കാണും കാലം !
ഇതോരേശിയ നെറ്റിന്‍ കാലം
ഇതോരമൃതകാലം !
ഇതോരമൃതകാലം !