തിരുവാതിരക്കളി Thiruvathirakkali

🔥തിരുവാതിരക്കളി🔥

സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് തിരുവാതിര വ്രതവും, ഈ നൃത്തവും എന്നാണ് കരുതുന്നത്.

കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരക്കളി.

മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്.

https://m.facebook.com/story.php?story_fbid=5461953653830703&id=100000483679208

പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്.

പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരക്കളിയെ കണക്കാക്കാറുണ്ട്.

ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു.

സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്.

തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്.
പെൺകുട്ടികളുടെ വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയുന്നു.
പുരാതനകാലത്ത് 28 ദിവസം നീണ്ടു നിന്നിരുന്ന ഒരു പരിപാടിയായാണ് ഇത് അവതരിപ്പിച്ചിരുന്നത്.

തിരുവാതിര നാളിൽ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം.

ആദ്യതിരുവാതിരക്കു മുന്നുള്ള മകയിരം നാളിൽ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.

ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാനുള്ള കാരണം. കേരളത്തിന്റെ ചിലഭാഗങ്ങളിൽ ധനുമാസത്തിലെ തിരുവോണം നാളിൽ തുടങ്ങി തിരുവാതിര നാളിൽ അവസാനിക്കുന്ന തരത്തിൽ 11 ദിവസത്തെ പരിപാടിയായി അവതരിപ്പിച്ചും വരുന്നുണ്ട്.

ശ്രീപാർവതി പരമശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു.

ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാൻ കാരണമെന്ന് ഒരു ഐതിഹ്യം.

കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാർവതിയുമായി അനുരാഗം തോന്നാനായി ശിവനു നേർക്ക് അമ്പെയ്യുകയും ശിവൻ ക്രോധത്തിൽ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാർവതിയോട് സങ്കടം ധരിപ്പിക്കുകയും പാർവതി തിരുവാതിരനാളിൽ വ്രതം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ കാമദേവനുമായി വീണ്ടും ചേർത്തുവക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു എന്നും അതിന്റെ തുടർച്ചയായാണ് ഇന്ന് തിരുവാതിരക്കളി എന്നുവിശ്വസിക്കുന്നവരും ഉണ്ട്.

തിരുവാതിര നാളിനു മുന്നത്തെ മകയിര്യം നാളിൽ എട്ടങ്ങാടി എന്നു വിളിക്കുന്ന പ്രത്യേക പഥ്യാഹാരം കഴിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുന്നു. ചേമ്പ്, ചേന, കാച്ചിൽ, കായ, കിഴങ്ങ്, പയർ, പഞ്ചസാര, തേൻ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകൾ. ഇത് തലേന്ന് രാത്രിയാണ് കഴിക്കുന്നത്. എന്നാൽ ഈ ചടങ്ങ് ഇന്ന് ആചരിക്കാറില്ല. വെള്ളവും കരിക്കിൻ വെള്ളവുമാണ് കുടിക്കുക.

പകൽ വീടിന്നു മുന്നിൽ ദശപുഷ്പങ്ങൾശേഖരിച്ചു വയ്കുന്നു.

സൂര്യാസ്തമയത്തിനുശേഷമാണ് തിരുവാതിരക്കളി ആരംഭിക്കുക.

അർദ്ധരാത്രിയിൽ തിരുവാതിര നക്ഷത്രമുദിച്ചു കഴിഞ്ഞാൽ നർത്തകികൾ ഭക്ത്യാദരപൂർവം പാട്ടുകൾ പാടുകയും ദശപുഷ്പങ്ങൾ അഷ്ടമംഗല്യത്തോടൊപ്പം നിലവിളക്കും പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു.

പിന്നീട് ഈ പുഷ്പങ്ങൾ അവർ മുടിയിൽ ധരിക്കുന്നു. ഇതിനെ പാതിരാപ്പൂച്ചൂടൽ എന്നാണ് പറയുക.

ഓരോ പൂവിന്റേയും ദേവതമാരെ സ്തുതിക്കുന്ന പാട്ടുകൾ പാടിയാണ് പൂചൂടിക്കുന്നത്. കുരവയും കൂടെകാണാറുണ്ട്.

കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തിൽ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെൺകുട്ടികൾ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു.

സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിയ്ക്ക് ഉപയോഗിക്കുന്ന വേഷം.

തിരുവാതിര കളിക്കുന്ന പെൺകുട്ടികളുടെ സംഘത്തിന് ഒരു നായിക കാണും.

നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു.

പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവർ ചുവടുവയ്ക്കുകയും കൈകൾ കൊട്ടുകയും ചെയ്യുന്നു.

ലാസ്യഭാവമാണ് കളിയിലുടനീളം നിഴലിച്ചുനില്ക്കുക. പൂജയോടനുബന്ധിച്ച് നടത്തുന്ന കളിയിലെ ചുവടുകൾ വളരെ ലളിതമായിരിക്കും.
ഇത് പരിചയമില്ലാത്തവർക്കുപോലും കളിയിൽ പങ്കെടുക്കാൻ സൗകര്യമേകുന്നു.

തിരുവാതിരനാളിൽ രാവിലെ എഴുന്നേൽക്കുന്ന നർത്തകികൾ കുളിച്ച് വസ്ത്രമുടുത്ത് ചന്ദനക്കുറി തൊടുന്നു.

രാവിലെയുള്ള ആഹാരം പഴം പുഴുങ്ങിയതും പാലും മാത്രമായിരിക്കും. അന്നത്തെ ദിവസം പിന്നീട് വ്രതമാണ്‌. ദാഹത്തിനു കരിക്കിൻ വെള്ളം മാത്രമേ കുടിക്കുകയുള്ളൂ.

ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു.

ഓണം, തിരുവാതിര തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് സാധാരണ ഈ കളി നടക്കാറുള്ളത്.

നമ്പൂതിരിസമുദായത്തിന്റെ വിവാഹചടങ്ങുകൾക്കിടയിലും ഇത് അവതരിപ്പിക്കാറുണ്ട്.

പഴയകാലത്ത് വീടുകളിൽ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാർ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ ആൺകുട്ടികളെയും പഠിപ്പിക്കും. ഈ ആൺകുട്ടികൾ കളിയിൽ പങ്കെടുക്കുകയില്ലെങ്കിലും അവർ പിന്നീട് കളിയാശാന്മാരായിത്തീരും.

Updated 28/12/20 14.28

ഓരോ വ്യക്തിയും അറിയേണ്ട കഥ..

ട്രെയിനില്‍ മനോഹരമായ സീറ്റില്‍ കാലെടുത്തു വച്ച ഇന്ത്യക്കാരന്റെ കാലു സ്വന്തം മടിയില്‍ എടുത്തു വച്ച് യാത്ര ചെയ്ത ജപ്പന്കാരന്റെ കഥ…!

ഇത് ശ്രീ രാകേഷ് ഛബ്രിയ എന്ന ഒരാളിന്റെ പോസ്റ്റാണ്.
നമ്മള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു സന്ദേശമാണിതെന്നു തോന്നിയതു കൊണ്ട് ഞാനിവിടെ പോസ്റ്റ് ചെയ്യുകയാണ്.

ജപ്പാനിലെത്തിയ ഒരിന്ത്യന്‍ യുവാവ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു .

ഇവിടെ സാധാരണ ചെയ്യാറുള്ളതുപോലെ സീറ്റിലിരുന്നയുടനെ തന്നെ കാല്‍ എതിര്‍ വശത്തെ സീറ്റിലെടുത്തു വെച്ചു.

ഇതു കണ്ടയുടനെ ഒരു മുതിര്‍ന്ന ജപ്പാന്‍ സ്വദേശി താനിരുന്ന സീറ്റില്‍ നിന്ന് എഴുന്നേറ്റ്, യുവാവിന്റെ കാലുവെച്ചിടത്ത് ഇരുന്നിട്ട് ആ കാലുകള്‍ തന്റ മടിയില്‍ എടുത്തു വെച്ചു.

ഒട്ടൊന്നമ്പരന്ന യുവാവ് അദ്ദേഹത്തോട് അതിന്റെ കാരണമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു.
“താങ്കള്‍ ഞങ്ങളുടെ പൊതുമുതല്‍ ദുരുപയോഗം ചെയ്യുന്നതു വഴി ഞങ്ങളെ ആകെ അപമാനിച്ചിരിക്കുകയാണ്.

എനിക്കതില്‍ അതിയായ കോപമുണ്ട്. പക്ഷേ താങ്കള്‍ ഞങ്ങളുടെ രാജ്യത്തിന്റെ അതിഥിയാണ്. അതുകൊണ്ടു തന്നെ പൊതുജനമധ്യത്തില്‍ താങ്കളെ അപമാനിക്കാന്‍ ഞാന്‍ സന്നദ്ധനാകുന്നില്ല.

എതിര്‍ വശത്തെ ഇരിപ്പിടത്തില്‍ കാലെടുത്തുവെയ്ക്കുന്നത് നിങ്ങളുടെ ശീലമായിരിക്കാം.

പക്ഷേ എനിക്കെന്റെ രാജത്തിന്റെ പൊതു സമ്പത്ത് സംരക്ഷിച്ചേ തീരൂ. അതേ സമയം രാജ്യത്തെത്തിയ ഒരതിഥിക്ക് അസൗകര്യം ഉണ്ടാക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല.

അതിനാല്‍ ഞാന്‍ താങ്കളുടെ കാലുകള്‍ എന്റെ മടിയില്‍ വെയ്ക്കുകയാണ്.”

ഇന്ത്യന്‍ യുവാവിന് വല്ലാത്ത ജാള്യവും കുറ്റബോധവും തോന്നി. (എന്ന് ശ്രീ രാകേഷ് പറയുന്നു)
ജപ്പാന്‍ പൗരന്‍ തന്റെ മൃദുലവും സൗഹാര്‍ദ്ദപൂര്‍വ്വവുമായ വാക്കുകള്‍ കൊണ്ട് പിന്നെയും ഇന്ത്യന്‍ യുവാവിന്റെ ചെകിട്ടത്തടിച്ചു.

“രാജ്യത്തിന്റെ പൊതുസ്വത്ത് ഞങ്ങള്‍ സ്വന്തം സ്വത്തായി കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഞ്ങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുകയും അവയൊന്നും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും.

താങ്കളും ഇതു ശീലിച്ചാല്‍ മറ്റൊരു രാജ്യത്തു ചെന്നാലും അപമാനിക്കപ്പെടുകയില്ല. “

സർക്കാർ ബസ്സുകളും പൊതുസ്ഥാപനങ്ങളും സമരത്തിന്റെ പേരിൽ തല്ലിപ്പൊളിക്കുന്ന പാർട്ടി അണികളും നിയമസഭയിലെ പ്രതിഷേധത്തിന്റെ പേരിൽ നശിപ്പിക്കുന്ന ഭരണാധികാരികളും പൊതുസ്ഥലത്തു തുപ്പുകയും മൂത്രമൊഴിക്കുകയും സ്വന്തം വീട്ടിലെ കുപ്പ കൊണ്ടെറിയുകയും പൊതുമുതൽ ആരെങ്കിലും നശിപ്പിക്കുന്നത് കണ്ടാൽ എനിക്കെന്താ ഞാൻ വാങ്ങിയതല്ലല്ലോ എന്ന ഭാവത്തോട് കൂടി പ്രതികരിക്കാതെ വെറും നോക്കുകുത്തികളായി നിൽക്കുന്ന പ്രബുദ്ധ മലയാളികൾക്ക് ഇതൊക്കെ എന്ത്….!!!

1 SHARE = SPRED POSITIVE MESSAGE
ഓരോ വ്യക്തിയും അറിയേണ്ട കഥ..
ഷെയര്‍ ചെയ്യുക മാക്സിമം.

K S George കെ.എസ്. ജോർജ്

‘..മരിക്കുമ്പോൾ അദ്ദേഹത്തിന് അറുപത്തൊന്നു വയസ്സായിരുന്നു.കുറച്ചു നാളുകളായി തൊണ്ടയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം ..’

‘എണ്‍പത്തിയെട്ട് മെയ് പത്തൊമ്പതിന്റെ വൈകുന്നേര വാർത്തയിൽ കേരളം ഏറ്റുവാങ്ങിയ ചരമ വിശേഷം.

പൂവിതൾ പോലെയോ പീലിച്ചുരുൾപോലെയോ ഒരു ശബ്ദമായിരുന്നില്ല കെ എസ് ജോർജിന്റേത് .

എന്നിട്ടും വശ്യമായ ഒരു വൈഭവം കൊണ്ട് അത് ചരിത്രത്തിൽ ഇടം നേടുകയുണ്ടായി .

ചില്ലിമുളം കാടുകളിൽ ലല്ലലലം പാടിയ തെന്നലിനെ കുറിച്ചും സ്മരണകളിരമ്പും രണസ്മാരകങ്ങളെ കുറിച്ചും ഏഴാംകടലിനക്കരെയുള്ള ഏഴിലംപാലയെ കുറിച്ചുമെല്ലാം മലയാളിയെ പാടി മധുരിപ്പിച്ച ആ സ്വരപൂർണ്ണിമയുടെ സ്വപ്നലാവണ്യം അനന്തപുരി ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിലൊരു കോണിൽ നിശബ്ദത പൂകിയിട്ട് 26 കൊല്ലം.

വെളുവെളുത്ത മാർബിൾ പാളിയിൽ കോറിയ വരികൾ ഇങ്ങനെ.

‘ മാരിവില്ലിൻ തേൻ മലരേ
മാഞ്ഞു പോകയോ ..!’

പോകില്ല എന്നതു സത്യം .
മലയാളിയുടെ കരിമാനത്ത് വിരിഞ്ഞിറങ്ങിയ ആ മഴവിൽക്കതിരിന് അന്നുമിന്നും എഴിലേഴു നിറം.

Kerala Mallu

ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത്‌ ഒരു വശം ചെത്തിയ പാവക്കയുടെ രൂപത്തിൽ തൂങ്ങി കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ ബുദ്ധിജീവികളും സ്വയം വിമർശ്ശകരുമായ ഒരു പറ്റം ഇരുകാലികളെയാണു ‘മലയാളി അല്ലെങ്കിൽ മല്ലു’ എന്നു കൊണ്ടു അർത്ഥമാക്കുന്നത്‌.. 👲👳👮👷

💧 ഈ മലയാളി നോർത്ത്‌ ഇന്ത്യയിൽ മദ്രാസിയും മിഡിൽ ഈസ്റ്റിൽ മലബാറിയും ഇന്റർനെറ്റിൽ മല്ലുവും ആയിരിക്കും..  😝

💧 സ്വന്തം നാട്ടിലൊഴിച്ച്‌ ബാകി എല്ലായിടത്തും മലയാളി ഹാർഡ്‌ വർക്കിംഗ്‌ ഇൻ നേചർ ആണു.. 😜

💧 മലയാളി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും ഉണ്ട്‌.. 🙄 ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങ്‌ അവിടെയുള്ള ഗോപാലൻ ചേട്ടന്റെ ചായക്കടയിൽ നിന്നു കട്ടൻ ചായയും പരിപ്പ്‌ വടയും അടിച്ചതും മനോരമ പത്രം വായിച്ച്‌ താൻ ചന്ദ്രനിലിറങ്ങിയ വിവരം അറിഞ്ഞതായഉം അദേഹത്തിന്റെ ആത്മകഥയായ ‘എന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ’ പറഞ്ഞിട്ടുണ്ടു.. 😯

💧 ഒരു ശരാശരി മലയാളി വീട്ടമ്മയുടെ മക്കൾ ബി-ടെക്‌ ബിരുധദാരിയോ അല്ലാത്ത പക്ഷം ബി എസ്‌ സി നഴ്സിംഗ്‌ ബിരുധദാരിയോ ആയിരിക്കും.. 😎

💧 മുകളിൽ പറഞ്ഞ വീട്ടമ്മയുടെ പ്രധാന ഹോബി കണ്ണീർ സീരിയലും 😥 ഭർത്താവ്‌ വിദേശത്തും ആയിരിക്കും.. ✈

💧 ഒരു മലയാളി ഏറ്റവും വെറുക്കുന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ ശ്രീശാന്തും വേറൊരാൾ രഞ്ജിനി ഹരിദാസും ആണെന്നു നിസ്സംശയം പറയാം.. :evil:😠

💧 ദേശീയ ഭക്ഷണമായ പൊറോട്ടയുടെ ദൂഷ്യവശങ്ങളെ കുറിച്‌ വാ തോരാതെ സംസാരിക്കുകയും വൈകീട്ടാകുമ്പോൾ അതേ പൊറോട്ട വാ തോരാതെ കഴിക്കുകയും ചെയ്യുന്ന പ്രമാണികളാണു മലയാളികൾ.. 😇

💧 ദോശയുടെയും ഇഡ്ഢലിയുടെയും ഒപ്പം ചിക്കൻ കറി വിളമ്പുന്ന ഏക കൂതറകളും മലയാളികളാണ്.. 😌

💧 പ്രാസശുദ്ധിയോടെ പേരിടുന്നതാണു മലയാളിയുടെ രീതി..അൻസി, ബിൻസി, ജിൻസി, റിൻസി, മിൻസി, നാൻസി ഒരു വശത്തും അജു, ബിജു,ജിജു, റിജു, നിജു മറുവശത്തും, സജീഷ്, മനീഷ്, സനീഷ്, വിനീഷ്, രമേഷ്, രജീഷ് വേറൊരുവശത്തും..! 😛

💧 അപ്പൻ മരിച്ചാൽ മദ്യ സൽകാരവും 🍷 സദാം ഹുസൈനെ തൂക്കിയാൽ ഹർത്താലും🚧 മലയാളി നടത്തും..🙋🙋🙆;)

💧 എല്ലാ മലയാളികൾകും സജിത്ത്, ശ്രീജിത്ത്, അഖിൽ, വിപിൻ, നീതു, ദിവ്യ എന്നു പേരുള്ള ഒരു ചങ്ങാതിയെങ്കിലും ഉണ്ടായിരിക്കും.. 👬

💧 ഒരു വിവാഹ സൽകാരത്തിൽ പങ്കെടുത്ത്‌ പല്ല് കുത്തികൊണ്ടു “പെണ്ണു ഇത്തിരി കറുത്തതാ, പൊന്നും കുറവാ..ഇവനു ഇതിനേക്കൾ നല്ല പെണ്ണു കിട്ടിയേനെ..” എന്നു പറഞ്ഞാൽ അത്‌ മലയാളി തന്നെ….:oops:

💧 ശശി, സോമൻ, രമണൻ, പരീക്കുട്ടി മുതലായവ ചില പേരുകൾ വീഴൽ മലയാളിക്ക്‌ പതിവാണ്. 😋

💧 മലയാളിയുടെ ഏതൊരു 🙆ദുർഗ്ഘടാവസ്തയും വിഖ്യാതമായ ഒരു സിനിമ ഡയലോഗിനോട്‌ ഉപമിക്കുന്നത്‌ നമ്മുടെ വിലമതിക്കാനവാത്ത കഴിവാണ്.. 😄

💧 പവനായിയും പോളണ്ടും ചായക്കടയും അത്തരം ചില ഉദാഹരണങ്ങളാണു…😯
🙆
💧 ഇവിടെ മികച്ച ഏതെങ്കിലും സിനിമ ഇറങ്ങിയാൽ കൊറിയൻ, ജാപനീസ്‌, ലാറ്റിൻ അമേരിക്കൻ സിനിമകൾ തപ്പി അതിന്റെ ഒറിജിനൽ മലയാളി കണ്ടെത്തിയിരിക്കും.. 😜😎
🙆🙆
💧 സ്വന്തം വീട്ടിലെ ഒഴിച്ചു ബാക്കി എല്ലാ അവിഹിത ബന്ധങ്ങളും മലയാളി മണത്തു പിടിക്കും.. 😌

💧 അഭയ കേസ്‌, സരിത നായർ, ഐസ്ക്രീം പാർലർ മുതലായവ മലയാളികളുടെ സ്വന്തം ഇൻവസ്റ്റിഗേറ്റീവ്‌ ത്രില്ലറുകൾ ആണു.. :):mrgreen:😒:'(😆

💧ബ്രില്ല്യൻസ്‌/ തോമസ്‌ സാറിന്റെ കീഴിൽ കോച്ചിംഗ്‌ നേടാത്തിടത്തോളം ഒരു മലയാളിയുടെ എന്റ്രൻസ്‌ മോഹങ്ങൾ പൂവണിയില്ല 🙋എന്നാണു വെപ്പ്‌… 🙄

💧ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ സ്നേഹിക്കുന്ന ഏക ഇന്ത്യൻ വംശജരാണു മലയാളികൾ.. 😌

💧ഇന്ത്യ- പാക്‌ ക്രിക്കറ്റ്‌ മലയാളിക്ക്‌ മൽസരവും ബ്രസീൽ- അർജ്ജന്റീന ഫുട്ബോൾ മലയാളിക്ക്‌ യുദ്ധവുമാണു..💣🔫🙋

💧ഒക്കെ ആണെങ്കിലും സാമൂഹികമായും സാംസ്കാരികമായും സാമ്പത്തീകമായും ഉയർന്ന, വിവരവും വിദ്യഭ്യാസവും ആരോഗ്യവും ഉള്ള, ജീവിക്കാൻ കൊള്ളവുന്ന ഏക ഇന്ത്യൻ സംസ്ഥാനം  കേരളമാണു..🎓☀ 🙋

💧അഭിമാനപുളകിതമായ മനസോടെ..

Keerthi SURESH കീർത്തി സുരേഷ്

കീർത്തി സുരേഷ്
°°°°′°°°°°°°°°′°′′°°°′↑↑↑°°′

image
കീർത്തി സുരേഷ്

കീർത്തി സുരേഷ്
Keerthi Suresh, the fastest rising Malayam heroine, is being paired opposite Vikram Prabhu
in his new untitled film to be directed by Vijay.

Keerthi is the daughter of famous actressMenaka and Suresh who is a leading Malayalam
producer.
Keerthi started as a child artist and graduated to playing heroine in Priyadarshan’s Mohanlal
horror comedy Geethanjali opposite Nishan.
Though the film was lukewarm at the box-office,
Keerthi was noticed for her looks and acting capabilities.
However Keerthi’s next release Ring Master
with Dileep which hit screens last Vishu made her hot as the film turned out to be a super hit.
Now she is doing a few Malayalam films, and
has caught the eye of director Vijay, who cast
her in his Vikram Prabhu film.

List of Hindu Temples Kerala – link

http://en.wikipedia.org/wiki/List_of_Hindu_temples_in_Kerala
flames-animated-gif-002
http://en.wikipedia.org/wiki/List_of_Hindu_temples_in_Kerala

Lord of Temple562750_10151030971088843_1830265345_nmanidweepakaramuwpid-swami-vivekananda-inspire-wallpapers-download-24-1-2_Anne_Morning_Ground.jpgwpid-DEXATIphotoeffects20121129095512.jpgflames-animated-gif-002